TV Shows
എന്താണ് പ്രശ്‌നം എന്ന് പോലും അറിയാതെ പോയി നിന്ന് നാണംകെട്ടവര്‍ വരെ ഇവിടെയുണ്ട്; റോബിനെ എല്ലാവരും ചേർന്ന് കുത്തി; ലവ് ട്രാക്ക് വേണമെങ്കില്‍ ‘ഐ ലവ് യു ചേട്ടാ’ന്ന് പറഞ്ഞാ മതിയാര്‍ന്നു; അവസാനം ദില്‍ഷ പൊട്ടിത്തെറിച്ചു!
എന്താണ് പ്രശ്‌നം എന്ന് പോലും അറിയാതെ പോയി നിന്ന് നാണംകെട്ടവര്‍ വരെ ഇവിടെയുണ്ട്; റോബിനെ എല്ലാവരും ചേർന്ന് കുത്തി; ലവ് ട്രാക്ക് വേണമെങ്കില്‍ ‘ഐ ലവ് യു ചേട്ടാ’ന്ന് പറഞ്ഞാ മതിയാര്‍ന്നു; അവസാനം ദില്‍ഷ പൊട്ടിത്തെറിച്ചു!
ബിഗ് ബോസ് സീസൺ ഫോറിൽ തുടക്കം മുതൽ വിമർശങ്ങളും ചർച്ചയും നേരിട്ട കൂട്ടുകെട്ടായിരുന്നു റോബിൻ ദിൽഷാ ബ്ലെസ്ലി ഇവരുടെ കൂട്ടുകെട്ട്. അതേസമയം, ജാസ്മിനും ബിഗ് ബോസ് വീട്ടിൽ സ്വന്തമായി ഒരിടം നേടിയെടുത്തിരുന്നു.
അതേസമയം, ബിഗ് ബോസ് വീട്ടില്‍ സ്വന്തമായൊരു ഇടം ഇല്ലാത്ത വ്യക്തിയാണ് ദില്‍ഷയെന്ന് റിയാസിനൊപ്പം സുഹൃത്തുക്കളായ ബ്ലെസ്ലിയും ലക്ഷ്മി പ്രിയയും പറഞ്ഞിരുന്നു. ഇതിനെതിരെ ദില്‍ഷ രംഗത്തെത്തിയിരിക്കുകയാണ്. മോണിംഗ് ആക്ടിവിറ്റിയുടെ ഭാഗമായി സംസാരിക്കുമ്പോഴായിരുന്നു ദില്‍ഷയ്ക്ക് സന്തമായി സ്‌പേസില്ലെന്നും ഇപ്പോഴും പുറത്ത് പോയ വ്യക്തിയെക്കുറിച്ചാണ് സംസാരിക്കുന്നതെന്നുമായിരുന്നു ലക്ഷ്മിയും ബ്ലെസ്ലിയുമടക്കം പറഞ്ഞത്.
ഇതിനെതിരെ ദില്‍ഷ പറഞ്ഞ വാക്കുകള്‍ വായിക്കാം..
“നിങ്ങള്‍ അമ്പത് ദിവസത്തെ കാര്യം ഇവിടെ പറഞ്ഞു. ഈ അമ്പത് ദിവസം പതിനാറോ പതിനേഴോ പേര് ഇവിടെയുണ്ടായിരുന്നു. എനിക്കൊരു വ്യക്തിത്വമുണ്ട്. പ്രശ്‌നങ്ങളില്‍ ഇടപെടുകയോ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്ന വ്യക്തിയല്ല ഞാന്‍. ഇവിടെ വിജയിക്കാന്‍ വേണ്ടി ഒരാള്‍ ഒമ്പത് വര്‍ഷം ബിഗ് ബോസ് കണ്ടിട്ടാണ് വന്നതെന്നും മറ്റൊരാള്‍ എട്ട് മാസം ലീവെടുത്ത് ബിഗ് ബോസ് കണ്ട് എല്ലാം പഠിച്ചിട്ടാണ് വന്നതെന്ന്. ഈ ഷോയിലേക്ക് വന്നപ്പോള്‍ എനിക്ക് കുറച്ച് കുറച്ച് കാര്യങ്ങള്‍ മാത്രമേ അറിയുമായിരുന്നുള്ളൂ.
ഇവിടെ വന്നപ്പോഴാണ് ചില പ്രശ്‌നങ്ങള്‍ നമ്മള്‍ തന്നെയാണുണ്ടാക്കുന്നതെന്നും ചില ചെറിയ പ്രശ്‌നങ്ങളെ സ്‌ക്രീന്‍ സ്‌പേസുണ്ടാക്കാന്‍ വലുതാക്കുമെന്നും മനസിലാകുന്നത്. ഞാന്‍ ആക്ടിവല്ല എന്ന് നിങ്ങള്‍ പറഞ്ഞ അമ്പത് ദിവസവും ഇവിടെ നിന്നത് ഞാനായിട്ടാണ്. ജനങ്ങള്‍ ഞാനെന്ന വ്യക്തി ഇവിടെയുണ്ടെന്ന് മനസിലാക്കാനോ സ്‌ക്രീന്‍ സ്‌പേസ് കിട്ടാനോ ക്യാമറയുടെ മുന്നില്‍ പോയി നിന്ന് പ്രശ്‌നമുണ്ടാക്കുകയോ ചെയ്തിട്ടില്ല. എന്താണ് പ്രശ്‌നം എന്ന് പോലും അറിയാതെ പോയി നിന്ന് നാണംകെട്ടവര്‍ വരെ ഇവിടെയുണ്ട്.
റിയാസിന്റെ സുഹൃത്ത് ഇവിടെ മറ്റൊരു വ്യക്തിയുടെ പ്രശ്‌നത്തില്‍ ഇടപെടുകയും ഒടുവില്‍ ആ വ്യക്തി തനിക്കൊന്നും പറയാനില്ലെന്ന് പറയുകയും ചെയ്തതോടെ അവള്‍ നാണം കെടുകയും ചെയ്തിട്ടുണ്ട്. അന്ന് ആ കൂട്ടിയെ മാറ്റി നിര്‍ത്തി സംസാരിച്ചത് ഞാനാണ്. ബ്ലെസ്ലിയെ വിനയ് ചേട്ടന്‍ കട്ടിലില്‍ നിന്നും വലിച്ച് താഴെയിട്ടു. അത് ഞാന്‍ കണ്ടിട്ടില്ല. അതിനാല്‍ ഞാന്‍ അതിനെതിരെ സംസാരിച്ചിട്ടില്ല.
സ്വന്തമായിട്ടൊരു സ്‌പേസ് ഉണ്ടാക്കാന്‍, ജനങ്ങള്‍ കാണാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനോ തല്ലുണ്ടാക്കാനോ നില്‍ക്കാതെ, നിങ്ങള്‍ പറയുന്നത് പോലെ എനിക്ക് സ്‌പേസില്ലെന്ന് പറഞ്ഞാല്‍ ഞാനത് സ്വീകരിക്കും. കാരണം ആ സ്‌പേസ് എനിക്ക് ആവശ്യമില്ല. അങ്ങനൊരു സ്‌പേസ് എനിക്ക് തന്നാലും വേണ്ട. ഞാനെന്ന വ്യക്തിത്വത്തെ ഇല്ലാതാക്കിയിട്ടൊരു സ്‌പേസ് എനിക്ക് വേണ്ട.
ഞാന്‍ ഇവിടെ നില്‍ക്കുന്നത് ഞാനായിട്ട്. സുഹൃത്തിന് വേണ്ടി സംസാരിക്കുന്നത് വോട്ടിന് വേണ്ടിയല്ല. നിങ്ങള്‍ പറഞ്ഞ ലവ് ട്രാക്ക് എന്റെയടുത്ത് ഇങ്ങോട്ട് വന്നതാണ്. ഞാന്‍ അതിനെ ബ്ലോക്ക് ചെയ്ത് വച്ചതാണ്. എനിക്ക് ലവ് ട്രാക്ക് വേണമായിരുന്നുവെങ്കില്‍ ഐ ലവ് യു ചേട്ടാ എന്ന് പറഞ്ഞാല്‍ മതിയായിരുന്നു. അങ്ങനൊരു ലവ് ട്രാക്കില്‍ എനിക്ക് താല്‍പര്യം ഇല്ല.
ഞാന്‍ ഇവിടെ നൂറ് ദിവസം വരെ നില്‍ക്കാന്‍ ആഗ്രഹിക്കുന്നത് ലവ് ട്രാക്കിലൂടേയോ എനിമി ട്രാക്കിലൂടേയോ അല്ല. എനിക്ക് സ്വന്തമായിട്ടൊരു ട്രാക്കുണ്ട്. അതിലുള്ളത് ദില്‍ഷ പ്രസന്നന്‍ ആണ്. ആ വ്യക്തിയെയാണ് എനിക്ക് മുന്നോട്ട് കൊണ്ടു പോകേണ്ടത്. നമ്മള്‍ നമ്മളായിട്ടാണ് നില്‍ക്കേണ്ടത്.
നിങ്ങള്‍ പറഞ്ഞുവല്ലേ ഒരാളെ മാറ്റി നിര്‍ത്തിയാണ് ഞാന്‍ സംസാരിക്കുക എന്നത്. അതൊരു തെറ്റായി ഞാന്‍ കാണുന്നില്ല. എന്റെ കഴിവാണത്. നൂറ് പേര്‍ ഒരു മനുഷ്യനെ കുത്തി സംസാരിക്കുമ്പോള്‍ ഒരാള്‍ മാറി ചിന്തിക്കുന്നത് തെറ്റല്ല. ഒരാള്‍ മനസമാധാനത്തോടെ പറഞ്ഞു കൊടുക്കുമ്പോഴായിരിക്കും ആ വ്യക്തിയ്ക്ക് കാര്യം മനസിലാവുക. എന്തുകൊണ്ട് നിങ്ങള്‍ അങ്ങനെ ചിന്തിക്കുന്നില്ല. അതാണ് എന്റെ രീതി. ജനങ്ങളുടെ മുന്നില്‍ ഞാന്‍ ഭയങ്കര സംഭവമാണെന്ന് കാണിക്കാന്‍ എനിക്ക് താല്‍പര്യമില്ല. ദില്‍ഷ ദില്‍ഷയായി നില്‍ക്കുന്നു, അതാണ് എന്റെ സ്‌പേസ്.എന്നാണ് ദിൽഷ പറഞ്ഞത്.
about dilsha
