റോബിനെ ഞാൻ പ്രണയിക്കില്ല കൃഷ്ണനെ പിടിച്ച് സത്യം ചെയ്ത് ദിൽഷ; ദിൽഷയുടെ പ്രണയം ആ ഒരാളോട് മാത്രം ; പുതിയ വെളിപ്പെടുത്തൽ !
ചങ്കിൽ കൈ വച്ച്, കൃഷ്ണനെ പിടിച്ച് ദില്‍ഷ സത്യം ചെയ്തതാണ്, റോബിനെ ഞാന്‍ വിവാഹം ചെയ്യില്ല, എനിക്കൊരു സെലിബ്രിറ്റിയോട് പ്രണയമുണ്ട് എന്ന്, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ബിഗ് ബോസ് സീസൺനാലിലെ ശക്തമായ മത്സരാർത്ഥിയായിരുന്നു ഡോ. റോബിൻ. റിയാസിനെ തല്ലിയെന്ന ആരോപണത്താൽ അപ്രതീക്ഷിതമായാണ് റോബിൻ ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയത്. റോബിൻ പുറത്തായിട്ടും ഡോക്ടറുമായി ബന്ധപ്പെട്ട സംസാരം ഷോയിൽ തിർന്നിട്ടില്ല എന്നതാണ് വാസ്തവം. ഓരോ ദിവസവും ഷോയിൽ ഡോക്ടറെ പറ്റി സംസാരിക്കുന്ന കാര്യങ്ങൾ തന്നെ അതിന് ഉദാഹരണമാണ്.
ബിഗ്ഗ് ബോസ് ഷോകളില്‍ എന്നും പ്രണയ ജോഡികള്‍ക്ക് ഒരു പ്രത്യേക പ്രേക്ഷക ശ്രദ്ധ ലഭിയ്ക്കാറുണ്ട്. ആ പതിവ് ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും എന്ന പോലെ ഇങ്ങ് മലയാളത്തിലും ഉണ്ട്. ഓരോ സീസണിലും അത്തരം മത്സരാര്‍ത്ഥികള്‍ക്ക് ഷോയില്‍ കുറച്ചതിധം നിലനില്‍പ്പുള്ളതായും കാണാമായിരുന്നു. ഇത്തവണത്തെ മലയാളം ബിഗ്ഗ് ബോസ് ഷോയില്‍ ഏറ്റവും അധികം മുഴങ്ങിക്കേട്ട പേര് ദില്‍ഷയുടെയും റോബിന്റെയും ആണ്
വന്ന് രണ്ടാമത്തെ ദിവസം തന്നെ ദില്‍ഷയോട് റോബിന്‍ പ്രണയം പ്രകടിപ്പിച്ചിരുന്നു. അപ്പോള്‍ തന്നെ അതൊരു ലവ് സ്ട്രാറ്റജിയാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തേക്ക് വരികയും ചെയ്തു. തുടക്കത്തില്‍ ദില്‍ഷയും റോബിനും സ്‌ക്രീന്‍ സ്‌പെയിസ് ഉണ്ടാക്കിയത് ഈ പ്രണയ നാടകത്തിലൂടെയായിരുന്നു എന്നായിരുന്നു ആരോപണം.
പുറത്തെത്തിയ റോബിന്‍ ദില്‍ഷയുമായുള്ള പ്രണയം പല അഭിമുഖങ്ങളിലും തുറന്ന് സമ്മതിയ്ക്കുകയും ചെയ്തു. ഈ ഷോ എല്ലാം കഴിഞ്ഞാലും ഞങ്ങള്‍ക്ക് ഇടയില്‍ ആ പ്രണയം ഉണ്ട് എങ്കില്‍ വീട്ടുകാരോട് പറഞ്ഞ് വളരെ പക്വതയോടെ തീരുമാനം എടുക്കും എന്നാണ് റോബിന്‍ പറഞ്ഞത്. ദില്‍ഷയുടെ പ്രണയത്തോട് എതിര്‍പ്പില്ല എന്ന് ദില്‍ഷയുടെ ചേച്ചിയും പ്രതികരിച്ചിരുന്നു.എന്നാല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ് എന്ന് സ്ഥാപിയ്ക്കാന്‍ ദില്‍ഷ പാട് പെട്ടു ശ്രമിച്ചു. ചിലപ്പോഴൊക്കെ ഫ്രണ്ട്ഷിപ്പ് പ്രണയമായി മാറിയ രംഗങ്ങള്‍ കണ്ടിരുന്നുവെങ്കിലും, അത് കൂടുതല്‍ ശക്തമായി തോന്നിയത് റോബിന്‍ പുറത്താക്കപ്പെട്ടപ്പോഴാണ്.
റോബിന് വേണ്ടി, റോബിന്‍ കളിച്ചതിന്റെ ബാക്കിയാണ് താന്‍ ഇനി കളിക്കാന്‍ പോകുന്നത് എന്ന് ദില്‍ഷ ഉറക്കെ പ്രഖ്യാപിയ്ക്കുകയും ചെയ്തു.ജാസ്മിന്‍ പറഞ്ഞത് സത്യമാണ് എങ്കില്‍, അതില്‍ രണ്ട് സാധ്യതകളുണ്ട്. ഒന്ന് ജാസ്മിന്‍ സ്‌നേഹികള്‍ പറയുന്നത് പോലെ, ദില്‍ഷ – റോബിന്‍ പ്രണയം ലവ് സ്ട്രാറ്റജിയായിരുന്നു. തനിക്കും സ്‌ക്രീന്‍ സ്‌പേസ് കിട്ടാന്‍ വേണ്ടി കളിയ്ക്കുന്ന നാടകം. അല്ല എങ്കില്‍ രണ്ടാമത്തെ കാര്യം, ദില്‍ഷ പറയുന്നത് പോലെ റോബിനെ ഉറ്റ സുഹൃത്തായി മാത്രമായിരിയ്ക്കും ദില്‍ഷ കാണുന്നത്. രണ്ട് സാധ്യതകളും തള്ളിക്കളയാന്‍ കഴിയില്ല.
എന്നാല്‍ ഇപ്പോള്‍ ജാസ്മിന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ ചെറിയൊരു ഭാഗമാണ് ദില്‍ഷ – റോബിന്‍ വിരോധികള്‍ക്കിടയില്‍ പ്രചരിയ്ക്കുന്നത്. അതില്‍ ജാസ്മിന്‍ പറയുന്നത് ഇപ്രകാരമാണ്, ‘പുതപ്പിനടിയില്‍ വച്ച് ദില്‍ഷ ചങ്കിൽ കൈ വച്ച്, കൃഷ്ണനെ പിടിച്ച് സത്യം ചെയ്ത് പറഞ്ഞതാണ് അയാളെ (റോബിനെ) ഞാന്‍ പ്രണയിക്കില്ല, എനിക്കൊരു സെലിബ്രിറ്റി ക്രഷ് ഉണ്ട് എന്ന്. ഈ കളിക്കുന്നത് ഗെയിം സ്ട്രാറ്റജിയാണ്’
