Connect with us

ഒരു ഇന്റര്‍നാഷണല്‍ ഷോയില്‍ പെരുമാറുമ്പോള്‍ പുലര്‍ത്തേണ്ട മിനിമം മര്യദപോലും വിനയ് കാണിച്ചില്ല ;ലക്ഷ്മിപ്രിയയെ അഭിനന്ദിച്ച് ആരാധകർ !

Uncategorized

ഒരു ഇന്റര്‍നാഷണല്‍ ഷോയില്‍ പെരുമാറുമ്പോള്‍ പുലര്‍ത്തേണ്ട മിനിമം മര്യദപോലും വിനയ് കാണിച്ചില്ല ;ലക്ഷ്മിപ്രിയയെ അഭിനന്ദിച്ച് ആരാധകർ !

ഒരു ഇന്റര്‍നാഷണല്‍ ഷോയില്‍ പെരുമാറുമ്പോള്‍ പുലര്‍ത്തേണ്ട മിനിമം മര്യദപോലും വിനയ് കാണിച്ചില്ല ;ലക്ഷ്മിപ്രിയയെ അഭിനന്ദിച്ച് ആരാധകർ !

ആരാധകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ബിഗ് ബോസ് വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ആരാധകര്‍ക്കിടയില്‍ സ്ഥിരം ചര്‍ച്ചയാകുന്ന കാര്യങ്ങളാണ്. ​ഇപ്പോഴിതാ ലക്ഷ്മിപ്രിയയും വിനയിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ട്രെന്ഡിംഗ് ആയി നില്‍ക്കുന്നത്. ഹലോ മൈഡിയര്‍ റോങ്ങ് നമ്പര്‍ എന്നാണ് ഇത്തവണത്തെ ടാസ്‌ക്കിന്റെ പേരെഹ്കിലും വളരെ മോശമായാണ് പലരും ടാസ്‌ക്കില്‍ പെരുമാറുന്നത്.

ലക്ഷ്മിപ്രിയയുമായി വിനയ് സംസാരിക്കുന്നത് തന്നെയാണ് ഇതിന് ഉദാഹരണവും. കോള്‍ സെന്ററില്‍ ഇരിക്കുന്ന വ്യക്തിയെ പ്രകോപിപ്പിക്കുകയും ഉത്തരം മുട്ടിക്കുകയും ഒക്കെ ചെയ്യുക എന്നതാണ് ടാസ്‌ക്ക്. എന്നാല്‍ വിനയ് ഇവിടെ പരാജയപ്പെട്ടിരിക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഒരുപക്ഷേ വിനയിയുടെ വാക്കുകളില്‍ ലക്ഷ്മിപ്രിയ പ്രകോപിതയായിരുന്നെങ്കില്‍ വിനയ് ടാസ്‌ക്കില്‍ വിജയിക്കുമായിരുന്നു. നിങ്ങള്‍ ഒരു വൃത്തികേട്ട സ്ത്രീയാണ്, നിലപാടുകള്‍ അടിക്കടി മാറ്റുന്ന ആളാണ് ലക്ഷ്മിപ്രിയ എന്നൊക്കെയാണ് വിനയ് പറഞ്ഞത്. എന്നാല്‍ ഇതിനെയെല്ലാം വളരെ കൂളായാണ് ലക്ഷ്മിപ്രിയ നേരിടുന്നത്. ഒരു കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് എങ്ങനെയാണോ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇതേപോലെതന്നെയാണ് ലക്ഷ്മിപ്രിയയും പെരുമാറിയത്.

ഇന്നാല്‍ ആരാധകര്‍ ഇത് ചര്‍ച്ചയാക്കുകയാണ്. ഒരു ഇന്റര്‍നാഷണല്‍ ഷോയില്‍ പെരുമാറുമ്പോള്‍ പുലര്‍ത്തേണ്ട മിനിമം മര്യദപോലും വിനയ് കാണിച്ചില്ല എന്നാണ് ഏറ്റവും കൂടുതല്‍ വരുന്ന കമന്റും. ഇതിനൊപ്പം തന്നെ ലക്ഷ്മിപ്രിയയേയും പ്രേക്ഷകര്‍ അഭിനന്ദിക്കുകയാണ്. ഇത്രമാത്രം പ്രകോപനപരമായി സംസാരിച്ചിട്ടും ലക്ഷ്മിപ്രിയ അതിനെ നേരിട്ട രീതിയാണ് പ്രേക്ഷകര്‍ അഭിനന്ദിക്കുന്നത്. പല കമന്റുകളും ബിഗ് ബോസ് ഷോയുടെ നിലവാരത്തെക്കുറിച്ചുപോലും ചര്‍ച്ചചെയ്യുന്നവയാണ്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top