Connect with us

‘നൂപുറിന് അവളുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ട്’; നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്

News

‘നൂപുറിന് അവളുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ട്’; നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്

‘നൂപുറിന് അവളുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ട്’; നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്

പ്രവാചനെതിരായ പരാമര്‍ശത്തില്‍ നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ‘നൂപുറിന് അവളുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ട്. എല്ലാത്തരം ഭീഷണികളും അവളെ ലക്ഷ്യമിടുന്നതായി കാണുന്നു, ഹിന്ദു ദൈവങ്ങളെ അപമാനിക്കുമ്പോള്‍, എല്ലാ ദിവസങ്ങളിലും ഞങ്ങള്‍ കോടതിയില്‍ പോകേണ്ടിവരും, ദയവായി അത് ചെയ്യുക.’

‘ഇത് അഫ്ഗാനിസ്ഥാനല്ല, ജനാധിപത്യത്തിലൂടെ നമ്മള്‍ തെരഞ്ഞടുത്ത കൃത്യമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഉണ്ട്. മറക്കുന്നവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം’ എന്നും കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, പ്രവാചകന് എതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ സംഭവത്തില്‍ മുന്‍ ബിജെപി വക്താവായിരുന്ന നൂപുര്‍ ശര്‍മയ്ക്ക് മുംബൈ പൊലീസിന്റെ നോട്ടീസ് അയച്ചു. ജൂണ്‍ 22ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കൊണ്ടാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം വധഭീഷണിയുണ്ടെന്ന പരാതിയെ തുടര്‍ന്ന് നൂപുര്‍ ശര്‍മക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

ഭീഷണി സന്ദേശം ലഭിച്ചെന്ന് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. കുടുംബത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടെന്നും മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്നും നൂപുര്‍ ശര്‍മ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്പെന്‍ഡ് ചെയ്തിരുന്നു. ഇക്കാര്യം അറിയിച്ച് കൊണ്ട് ബിജെപി പുറത്തുവിട്ട കത്തില്‍ നൂപുറിന്റെ വിലാസം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് മേല്‍വിലാസം പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top