Connect with us

അദ്ദേഹത്തിന് ആരുടെയെങ്കിലും സമ്മര്‍ദ്ദം ഉണ്ടാകും, എനിക്കറിയില്ല, ഈ സാഹചര്യം അല്‍പ്പം സങ്കീര്‍ണ്ണമായാണ് ഞാന്‍ കാണുന്നത്,”; തന്റെ പുതിയ ചിത്രത്തിന്റെ ഗാനം ട്വിറ്ററില്‍ നിന്നും നീക്കിയ അമിതാഭ് ബച്ചന്റെ നടപടിയ്ക്കെതിരെ കങ്കണ!

Actress

അദ്ദേഹത്തിന് ആരുടെയെങ്കിലും സമ്മര്‍ദ്ദം ഉണ്ടാകും, എനിക്കറിയില്ല, ഈ സാഹചര്യം അല്‍പ്പം സങ്കീര്‍ണ്ണമായാണ് ഞാന്‍ കാണുന്നത്,”; തന്റെ പുതിയ ചിത്രത്തിന്റെ ഗാനം ട്വിറ്ററില്‍ നിന്നും നീക്കിയ അമിതാഭ് ബച്ചന്റെ നടപടിയ്ക്കെതിരെ കങ്കണ!

അദ്ദേഹത്തിന് ആരുടെയെങ്കിലും സമ്മര്‍ദ്ദം ഉണ്ടാകും, എനിക്കറിയില്ല, ഈ സാഹചര്യം അല്‍പ്പം സങ്കീര്‍ണ്ണമായാണ് ഞാന്‍ കാണുന്നത്,”; തന്റെ പുതിയ ചിത്രത്തിന്റെ ഗാനം ട്വിറ്ററില്‍ നിന്നും നീക്കിയ അമിതാഭ് ബച്ചന്റെ നടപടിയ്ക്കെതിരെ കങ്കണ!

ഒരുപാട് ആരാധകരെയും അതുപോലെ ഒരുപാട് ശത്രുക്കളെയും നേടിയെടുത്തിട്ടുണ്ട് ബോളിവുഡ് നടി കങ്കണ. സാമൂഹ്യ വിഷയങ്ങളില്‍ തന്റെതായ നിലപാട് വെട്ടി തുറന്നു പറയാറുണ്ട് കങ്കണ. കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമാവുന്ന ‘ധാക്കഡ്’ റിലീസിനൊരുങ്ങിയിരിക്കുകയാണ്. ടീസര്‍ പുറത്തിറങ്ങിയത് മുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമായിരുന്നു ധാക്കഡ്.

അഗ്‌നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. രസ്‌നീഷ് ഘായാണ് ചിത്രത്തിന്റെ സംവിധായകന്‍.നിരവധി അഭിനേതാക്കള്‍ താരത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു. ബോളിവുഡ് താരം അമിതാഭ് ബച്ചനും ചിത്രത്തിലെ ഒരു ഗാനം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.

ധാക്കഡിലെ ആദ്യ ഗാനമായ ‘ഷീ ഈസ് ഓണ്‍ ഫയര്‍’ എന്നതിന്റെ ഒരു ക്ലിപ്പാണ് അമിതാഭ് ബച്ചന്‍ ഷേയര്‍ ചെയ്തത്. ‘എല്ലാ ആശംസകളും’ എന്ന കുറിപ്പ് എഴുതി അദ്ദേഹം ആശംസകള്‍ നേര്‍ന്നിരുന്നു. എന്നാല്‍, പിന്നീട് അമിതാഭ് ബച്ചന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഇത് ചര്‍ച്ചയായിരുന്നു.

അമിതാഭ് ബച്ചന്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തതില്‍ പ്രതികരിക്കുകയാണ് ഇപ്പോള്‍ കങ്കണ റണാവത്ത്. ട്രൈഡ് ആന്‍ഡ് റിഫ്യൂസ്ഡ് പ്രൊഡക്ഷന്‍സുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.”തീര്‍ച്ചയായും, ലൈക്കുകളും ഡിസ്ലൈുകളും ഉണ്ട്, പക്ഷേ ഇത് വളരെ ശ്രദ്ധേയമാണ്, മിസ്റ്റര്‍ ബച്ചന്‍ ട്രെയിലര്‍ ട്വീറ്റ് ചെയ്യുകയും എന്നിട്ട് അഞ്ച് പത്ത് മിനിറ്റിനുള്ളില്‍ അത് ഡിലീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ലെവലിലുള്ള ആരുടെയെങ്കിലും സമ്മര്‍ദ്ദം അതില്‍ ഉണ്ടാകും. എനിക്കറിയില്ല, ഈ സാഹചര്യം അല്‍പ്പം സങ്കീര്‍ണ്ണമായാണ് ഞാന്‍ കാണുന്നത്,” കങ്കണ പറഞ്ഞു.

മറ്റ് ബോളിവുഡ് താരങ്ങള്‍ ധാക്കഡിന്റെ ട്രെയിലറിനെ പ്രശംസിക്കാത്തതിനെ കുറിച്ചും സംസാരിച്ച കങ്കണ നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആദ്യ വ്യക്തി താനാണെന്നും കങ്കണ പറയുന്നു.”വ്യക്തിപരമായ അരക്ഷിതാവസ്ഥയുണ്ട്. ഇന്‍ഡസ്ട്രിയില്‍ നിന്ന് ഞങ്ങളെ ബഹിഷ്‌കരിക്കും എന്ന കാര്യത്തിന് പിന്നില്‍ ഒളിച്ചോടാനാണ് അവരെല്ലാം ശ്രമിക്കുന്നത്. എന്തുകൊണ്ടാണ് ഈ അഭിനേതാക്കള്‍, പ്രത്യേകിച്ച് സ്ത്രീകള്‍ എന്റെ സിനിമകളെ പ്രോത്സാഹിപ്പിക്കാത്തത് എന്ന് എനിക്കറിയില്ല. ധാക്കഡ് സ്ത്രീകള്‍ക്ക് വേണ്ടിയുള്ള സിനിമയായിട്ടും അവര്‍ പ്രോത്സാഹിപ്പിക്കുന്നില്ല. എന്തുകൊണ്ടാണ് മറ്റുള്ളവരുടെ സിനിമയെ വിലമതിക്കാന്‍ സ്ത്രീകള്‍ തയ്യാറാകാത്തത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.ഞാന്‍ കണ്ടിട്ടുള്ള സിനിമകള്‍ നല്ലതാണെങ്കില്‍ ഞാന്‍ അത് പ്രോത്സാഹിപ്പിക്കാറുണ്ട്. നല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആദ്യ വ്യക്തി ഞാനാണ്. കശ്മീര്‍ ഫയല്‍സ്, ആര്‍.ആര്‍.ആര്‍ എന്നീ സിനിമകള്‍ക്ക് പ്രേമോഷന്‍ ചെയ്ത ആദ്യ വ്യക്തി ഞാനായിരുന്നു. കഴിഞ്ഞ വര്‍ഷം കൃതി സനോനന്റെ ‘മിമി’, സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ ‘ഷേര്‍ഷ’ എന്നീ ചിത്രങ്ങളും ഞാന്‍ പ്രേമോട്ട് ചെയ്തിരുന്നു.

അത് അവരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. അതാണ് ഒരു കലാകാരന്റെ ആവശ്യം, അതിന് വേണ്ടിയാണ് ഞങ്ങള്‍ ആര്‍ട്ടിസ്റ്റുകള്‍ ഇവിടെയുള്ളത്. എല്ലാത്തരം നല്ല പ്രവൃത്തികളും പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ റിലീസ് ചെയ്യുന്ന ഓരോ ചിത്രവും കൊള്ളാം എന്ന് പറയുന്ന ആളാകാന്‍ എനിക്കാവില്ല. എനിക്ക് വ്യാജനാകാന്‍ കഴിയില്ല,” കങ്കണ കൂട്ടിച്ചേര്‍ത്തു.സോഹം റോക്ക്സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്, സോഹെല്‍ മക്ലായ് പ്രൊഡക്ഷന്‍സ്, അസൈലം ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ദീപക് മുകുട്ടും സോഹെല്‍ മക്ലൈയും ചേര്‍ന്നാണ് ധാക്കഡ് നിര്‍മിക്കുന്നത്. കങ്കണ റണാവത്ത് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ അര്‍ജുന്‍ രാംപാല്‍, ദിവ്യ ദത്ത, ശാശ്വത ചാറ്റര്‍ജി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം മെയ് 20 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

about kangana

More in Actress

Trending