ലോക നൃത്ത ദിനത്തോടനുബന്ധിച്ച് പ്രശസ്ത സംഗീത സംവിധായകന് ബിജിബാലും ഡോക്ടര്‍ ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന ‘ഉരുള’ എന്ന സംഗീത നൃത്ത വിസ്മയം പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യര്‍ പ്രേക്ഷകര്‍ക്ക് സമര്‍പ്പിച്ചു. പ്രശസ്ത സംഗീത സംവിധായകന് ബിജി ബാല്‍ ഈണം നല്കിയ പാടിനൊപ്പം ചുവടു വെച്ചത് ഒരു കൂട്ടം യുവ നര്‍ത്തകര്‍.
ഒപ്പം, കുട്ടികളും കൂടി ചേര്‍ന്നപ്പോള്‍ കൂടുതല്‍ പേരുടെ പങ്കാളിത്തം വീഡിയോയുടെ മിഴിവ് കൂട്ടുന്നു. ബിജി ബാലിന്റെ ഓഫീഷ്യല്‍ യൂട്യൂബ് ചാനലിലൂടെയാണ് മഞ്ജു വാര്യര്‍ വീഡിയോ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്.
നൃത്തസംവിധാനം-ഡോക്ടര്‍-ശ്രീജിത്ത് ഡാന്‍സിറ്റി, ഗാനരചന-സന്തോഷ് വര്‍മ്മ,ആലാപനം-സൗമ്യ രാമകൃഷ്ണന്,റാപ്പര്‍- ഫെജോ,ഡോപ്പ്- ഷെല്ബിന് ടെന്നിസണ്‍ ലിയോണ്‍സ്. ലോക ഡാന്സ്ര ദിനത്തലെത്തിയ തികച്ചും വ്യത്യസ്തമായ ‘ ഉരുള ‘ മ്യൂസിക് വീഡിയോ ഇതിനകം ഏറേ ശ്രദ്ധേയമായി.
പത്താം വിവാഹവാർഷികം ആഘോഷമാക്കി ഗംഭീരമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം...