News
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി മന്ത്രി !
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി മന്ത്രി !
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയിലെ സത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിനായിട്ടാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. എന്നാൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ട എന്ന് മലയാള സിനിമയിലെ വനിത പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു സി സി (വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ) തന്നെയാണ് ആവശ്യപ്പെട്ടതെന്ന് നിയമ മന്ത്രി പി രാജീവിന്റെ വെളിപ്പെടുത്തൽ. സിനിമാ മേഖലയിലെ ലൈംഗികാതിക്രമ കേസുകള്‍ അന്വേഷിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അത് പരസ്യമാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയുന്നതെന്താണ് എന്നായിരുന്നു പി രാജിവിനോടുള്ള ചോദ്യം. ഇതിന് മറുപടി പറയുകയായിരുന്നു പി രാജീവ്. ഡബ്ല്യു സി സി പ്രതിനിധികളുമായി ഞാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് പ്രസിദ്ധീകരിക്കരുതെന്ന് അവര്‍ തന്നെ ആവശ്യപ്പെട്ടു എന്നാണ് രാജീവ് പറയുന്നത്. അന്വേഷണ കമ്മീഷന്‍ നിയമത്തിന് കീഴിലല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമില്ല. തങ്ങള്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സ്വീകരിച്ചു എന്നും നിയമവകുപ്പും തന്റെ മന്ത്രാലയവും അവ പരിശോധിച്ച് അവ നടപ്പിലാക്കാന്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക വകുപ്പിന് നിര്‍ദേശങ്ങള്‍ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ നമുക്ക് ഒരു പുതിയ നിയമം കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു, മന്ത്രി പറഞ്ഞു.
കേരളത്തില്‍ ഊര്‍ജസ്വലമായ ഒരു സിനിമാ വ്യവസായമാണ് ഉള്ളത്, എന്നാല്‍ അടുത്ത കാലത്തായി ചില ഉയര്‍ന്ന ലൈംഗികാതിക്രമ കേസുകള്‍ ഉണ്ടായിട്ടുണ്ട്. വ്യവസ്ഥാപിത പ്രശ്‌നമുണ്ടോ? നിയമമന്ത്രി എന്ന നിലയില്‍ നിങ്ങള്‍ അത് എങ്ങനെ കൈകാര്യം ചെയ്യും എന്നുള്ള ചോദ്യത്തിന് സര്‍ക്കാര്‍ അതില്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞങ്ങള്‍ നേരത്തെ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു, അതിന്റെ റിപ്പോര്‍ട്ട് ഞങ്ങള്‍ക്ക് ലഭിച്ചു. കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ചില സംഭവങ്ങളുണ്ടായി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത് സംഭവിക്കാം, എന്നാല്‍ കേരളത്തില്‍ വനിതാ കലാകാരന്മാര്‍ മുന്നോട്ട് വരാനുള്ള ധൈര്യം കാണിച്ചുവെന്നത് നല്ല സൂചനയാണ് എന്നും മന്ത്രി പറഞ്ഞു.
ഈ സംഭവങ്ങളിലെ ഇരകള്‍ക്കൊപ്പമാണ് തങ്ങളുടെ സര്‍ക്കാര്‍ നിലകൊള്ളുന്നത്. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഞങ്ങള്‍ ഒരു പ്രത്യേക സംഘത്തെ രൂപീകരിച്ചുവെന്നും നിയമാനുസൃതമായി സിനിമ വ്യവസായത്തില്‍ ഒരു സംവിധാനം ഉണ്ടാക്കാനും ശ്രമിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു. കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം ഡബ്ല്യു സി സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയിലെ സത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിനായിട്ടാണ് ഹേമ കമ്മിറ്റി രൂപീകരിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ നടി പാര്‍വതി തിരുവോത്ത് അടക്കമുള്ള ഡബ്ല്യു സി സി അംഗങ്ങള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയിരുന്നു.
ജസ്റ്റിസ് ഹേമ, റിട്ട ഐ എ എസ് ഓഫീസര്‍ കെ ബി വത്സല കുമാരി, നടി ശാരദ എന്നിവരടങ്ങിയതായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി. മലയാള സിനിമാ രംഗത്തെ പ്രവര്‍ത്തകരോട് സംസാരിച്ച് സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം എന്നീ പ്രശ്‌നങ്ങള്‍ പഠിച്ച് ആറ് മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹേമ കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഏതാണ്ട് രണ്ട് വര്‍ഷത്തോളം സമയമെടുത്താണ് കമ്മിറ്റി അവരുടെ റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഹേമ കമ്മീഷനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഏഴ് നിബന്ധനകള്‍ (ടേംസ് ഓഫ് റഫറന്‍സ്) പ്രകാരം സിനിമയിലെ സ്ത്രീകളുടെ സുരക്ഷ, മെച്ചപ്പെട്ട ശമ്പള പാക്കേജ്, സേവന വ്യവസ്ഥകള്‍, അനുയോജ്യമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകളാണ് കമ്മീഷന്‍ അന്വേഷിക്കേണ്ടിയിരുന്നത്.
കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട സംഭവത്തിന് ശേഷം വിമണ്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര മേഖലയിലെ സത്രീകളുടെ തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പഠിക്കുന്നതിനായിട്ടാണ് ഹേമ കമ്മിറ്റി രൂപവത്കരിച്ചത്. ഇതിന്റെ പഠന റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെതിരെ നടി പാര്‍വതി തിരുവോത്ത് അടക്കമുള്ള ഡബ്ല്യുസിസി അംഗങ്ങള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയിരുന്നു.
about wcc