News
വിജയ് ബാബുവിന്റെ പീഡനക്കുറ്റം മറക്കാന്‍ ബലിയാടാക്കിയത് ഷമ്മി തിലകനെ! അമ്മയുടെ പത്രക്കുറിപ്പ് വിവാദമാകുന്നു, ഇടവേള ബാബു മഹാ അപരാതം പിന്‍വലിക്കണമെന്ന് ആവശ്യം..
വിജയ് ബാബുവിന്റെ പീഡനക്കുറ്റം മറക്കാന്‍ ബലിയാടാക്കിയത് ഷമ്മി തിലകനെ! അമ്മയുടെ പത്രക്കുറിപ്പ് വിവാദമാകുന്നു, ഇടവേള ബാബു മഹാ അപരാതം പിന്‍വലിക്കണമെന്ന് ആവശ്യം..
അമ്മ എന്ന സംഘടന കഴിഞ്ഞ ദിവസം തന്നോട് ചെയ്തിരിക്കുന്ന ഏറ്റവും വലിയ ചതിയുടെ യാഥാര്‍ത്ഥ്യം തുറന്നു പറയുകയാണ് നടന്‍ ഷമ്മി തിലകന്‍. താര സംഘടനയുടെ സ്ഥിരം ഇരയാണ് മഹാനടന്‍ തിലകനും അദ്ദേഹത്തിന്റെ മകനായ ഷമ്മി തിലകനും. നേരത്തെയും പല തവണ സംഘടന ഷമ്മിയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. അദ്ദേഹത്തെ അടിച്ചമര്‍ത്താനുള്ള ഗൂഢതന്ത്രങ്ങളാണ് അമ്മയില്‍ നടക്കുന്നത് എന്നും അദ്ദേഹം ഒരു ഘട്ടത്തില്‍ പ്രതികരിച്ചിരുന്നു.
ഇപ്പേഴിതാ അമ്മ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ തന്റെ പേരും ഉള്‍പ്പെടുത്തിയെന്നാരോപിച്ചാണ് നടന്‍ രംഗത്ത് വന്നിരിക്കുന്നത്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയര്‍ന്ന പീഡന പരാതിയെ തുടര്‍ന്ന് അമ്മ എന്ന താര സംഘടനയില്‍ പൊട്ടിത്തെറികള്‍ ഉടലെടുത്തിരിക്കുകയാണ്. പൊതു സമൂഹത്തിന് മുന്നിലും സംഘടനയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റിരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. മാത്രമല്ല ഷമ്മി തിലകന്‍ നടത്തിയ ഈ പ്രസ്താവന ഇപ്പോള്‍ താര സംഘടനക്ക് കൂടുതല്‍ പ്രഹരമേല്‍പിച്ചിരിക്കുകയാണ്.
സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിനെ ഉദ്ദരിച്ച് ഷമ്മി തിലകന്‍ പറയുന്നത് ഇങ്ങനെയാണ്..
പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം സെക്ഷ്വല്‍ ഹരാസ്സ്‌മെന്‍ഡ് ആക്ട് 2013 പ്രകാരം ‘അമ്മ’ സംഘടനയില്‍ രൂപീകരിച്ചിട്ടുള്ള ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ ശുപാര്‍ശ അനുസരിച്ച്, ‘മീറ്റൂ’ ആരോപണം നേരിടുന്നതും, അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്നതുമായ സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെ കൈകൊണ്ട നടപടി സംബന്ധിച്ച് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍..; ‘ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് മെയ് 17 തീയതി ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്’ എന്നും കൂടി കുറിച്ചിരിക്കുന്നു.
എന്നാല്‍ വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണത്..!!
ഈ നിമിഷം വരെ അങ്ങനെയൊരു ആവശ്യം ഉള്‍ക്കൊള്ളുന്ന അറിയിപ്പ് എനിക്ക് ലഭിച്ചിട്ടില്ല..!
മാത്രമല്ല, അച്ചടക്കസമിതി പരിഗണിച്ചു കൊണ്ടിരിക്കുക്കുന്ന എന്റെ വിഷയം..; ‘മീറ്റൂ’ ആരോപണത്താല്‍ അറസ്റ്റ് ഭയന്ന് ഒളിവിലുള്ള എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെയുള്ള ക.ഇ.ഇ യുടെ നടപടിയുമായി കൂട്ടിക്കലര്‍ത്തി ജനറല്‍ സെക്രട്ടറി പ്രസ്താവനയിറക്കിയത് എന്തിനു വേണ്ടിയാണ്..?
പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതും, അതുവഴി എനിക്ക് അവമതിപ്പ് ഉണ്ടാക്കിയിരിക്കുന്നതുമായ ടി പ്രസ്താവന ടിയാന്‍ നടത്തിയത് മനപ്പൂര്‍വമായി സമൂഹത്തിന്റെ മുമ്പില്‍ എന്റെ പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢതാല്‍പര്യം മുന്‍നിര്‍ത്തി മാത്രമാണ്. ഇത്തരം നീചമായ പ്രവര്‍ത്തികള്‍ അമ്മയുടെ സെക്രട്ടറിയായി ഇരുന്ന് ചെയ്യുന്നതും സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന വിഷയമാണ്. ആയതിനാല്‍ ടി പത്രക്കുറിപ്പില്‍ എന്നെ കുറിച്ചുള്ള പ്രസ്താവന പിന്‍വലിച്ചു ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, വസ്തുത പൊതുജനത്തെ ബോധ്യപ്പടുത്തുന്നതിനും ജനറല്‍ സെക്രട്ടറി തയ്യാറാകണമെന്ന് ഇതിനാല്‍ അറിയിക്കുന്നു.
നേരത്തെയും ഷമ്മി തിലകനെ ഒതുക്കാനുള്ള പല തന്ത്രങ്ങളും അമ്മ സംഘടനയില്‍ നടന്നിട്ടുണ്ട്. അമ്മയിലെ തിരഞ്ഞെടുപ്പ് സമയത്ത് ഷമ്മിയുടെ നാമനിര്‍ദേശ പത്രിക തള്ളിയത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ഷമ്മി പിന്നീട് നടത്തിയിരിക്കുന്നത്. അമ്മ മാഫിയ സംഘത്തിനും അപ്പുറമാണെന്നാണ് അദ്ദേഹം തുറന്നടിച്ചിരുന്നത്. മാത്രമല്ല തിരഞ്ഞെടുപ്പില്‍ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതെല്ലാം മുന്നേകൂട്ടി തീരുമാനിച്ച കാര്യങ്ങളാണ് എന്നായിരുന്നു ഷമ്മി പ്രതികരിച്ചിരുന്നത്.
ഇങ്ങനെ അമ്മയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറംലോകത്തോട് വിളിച്ചുപറയുന്നതിനാല്‍ തന്നെ ഷമ്മി തിലകനോട് അവര്‍ക്ക് നല്ല പകയുണ്ട്. അതിന്റെ ബാക്കി പത്രം തന്നെയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഈ പത്രക്കുറിപ്പ്. എന്തായാലും പീഡന കേസ് നേരിടുന്ന വ്യക്തിയുമായി കൂട്ടിക്കലര്‍ത്തി ഷമ്മി തിലകന്റെ പേര് ചേര്‍ത്തത് മഹാ അപരാതം തന്നെയാണ്. മാത്രമല്ല വളരെ അപകടകരമായ ഈ പ്രസ്താവന പിന്‍വലിച്ച് ഇടവേള ബാബു മാപ്പുപറയണം എന്നാണ് ഷമ്മി തിലകന്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
അതേ സമയം ഷമ്മിക്കെതിയുള്ള അമ്മയുടെ ഒളിയമ്പിനെതിരെ നിരവധി ആളുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുള്ളത്. അമ്മയുടെ നടപടി വളരെ നീചമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ABOUT AMMA