Connect with us

‘സെക്കന്റ് ഹാഫ് ടിപ്പിക്കല്‍ വിജയ് ചിത്രങ്ങളുടേത് പോലെ’; വിജയ് പറഞ്ഞിട്ട് ചില ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് നിര്‍മാതാവ്

News

‘സെക്കന്റ് ഹാഫ് ടിപ്പിക്കല്‍ വിജയ് ചിത്രങ്ങളുടേത് പോലെ’; വിജയ് പറഞ്ഞിട്ട് ചില ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് നിര്‍മാതാവ്

‘സെക്കന്റ് ഹാഫ് ടിപ്പിക്കല്‍ വിജയ് ചിത്രങ്ങളുടേത് പോലെ’; വിജയ് പറഞ്ഞിട്ട് ചില ഭാഗങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് നിര്‍മാതാവ്

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രമായിരുന്നു ലിയോ. സോഷ്യല്‍ മീഡിയയില്‍ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ഇപ്പോള്‍ പല റെക്കോര്‍ഡുകളും ഭേദിച്ച് ബോക്‌സ് ഓഫീസില്‍ ‘ലിയോ’ തകര്‍ത്തോടുകയാണ്. ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ 148 കോടിയായിരുന്നു. സമീപകാലത്ത് ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ കളക്ഷനാണിത്.

മികച്ച പ്രതികരണങ്ങള്‍ നേടുമ്പോഴും ചിത്രത്തിന് നെഗറ്റീവ് റിവ്യൂകളും ലഭിക്കുന്നുണ്ട്. ഫസ്റ്റ് ഹാഫ് എല്ലാ പ്രേക്ഷകര്‍ക്കും നന്നായി ഇഷ്ടപ്പെട്ടപ്പോള്‍ സെക്കന്റ് ഹാഫ് ടിപ്പിക്കല്‍ വിജയ് ചിത്രങ്ങളുടേത് പോലെയായി എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. വിജയ് ആരാധകര്‍ക്കായി കഥയില്‍ ലോകേഷ് വിട്ടുവീഴ്ച ചെയ്‌തോ എന്ന് പോലും വിമര്‍ശകര്‍ ചോദിച്ചിരുന്നു. ഈ ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നിര്‍മ്മാതാവ് ലളിത് കുമാര്‍ ഇപ്പോള്‍.

‘കഥ സെലക്ട് ചെയ്തതിന് ശേഷം ലോകേഷ് എന്നോട് വന്ന് കഥ പറഞ്ഞു. നല്ല കഥയാണല്ലോ എന്ന് ഞാന്‍ പറഞ്ഞു. അന്ന് രാത്രി വിജയ് സാര്‍ വിളിച്ച് കഥ കേട്ടോ, എങ്ങനെയുണ്ടെന്ന് ചോദിച്ചു. ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവുമെന്നും പറഞ്ഞു.’

‘ഞാന്‍ ഉടനെ ലോകേഷിനെ വിളിച്ചു. ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നാവും, എന്താണ് അഭിപ്രായം എന്ന് ചോദിച്ചു. ചില ഭാഗങ്ങള്‍ ആള്‍ട്ടര്‍ ചെയ്യാമെന്ന് ലോകേഷ് പറഞ്ഞു. അങ്ങനെ മാറ്റം വരുത്തിയ കഥ സാറിനോട് പറഞ്ഞു. അതിന് ശേഷമാണ് ഷൂട്ട് തുടങ്ങിയത്’ എന്നാണ് അഭിമുഖത്തില്‍ നിര്‍മ്മാതാവ് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ലിയോ 250 കോടിക്ക് അടുത്ത് കളക്ഷന് നേടിയിരിക്കുകയാണ്. ഒക്ടോബര്‍ 19ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. ദിവസങ്ങള്‍ കൊണ്ട് 30 കോടിക്ക് അടുത്ത് കളക്ഷനാണ് ചിത്രം കേരളത്തില്‍ നിന്നും നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

More in News

Trending

Recent

To Top