Connect with us

ലിയോയുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍, തമിഴ്‌നാട്ടില്‍ പുലര്‍ച്ചെ ഷോ ഇല്ല!

News

ലിയോയുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍, തമിഴ്‌നാട്ടില്‍ പുലര്‍ച്ചെ ഷോ ഇല്ല!

ലിയോയുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍, തമിഴ്‌നാട്ടില്‍ പുലര്‍ച്ചെ ഷോ ഇല്ല!

വിജയ് ചിത്രമായ ലിയോയെ വരവേല്‍ക്കാനൊരുങ്ങുകയാണ് ആരാധകര്‍. ഒക്ടോബര്‍ 19നാണ് ചിത്രം പുറത്തെത്തുന്നത്. എന്നാല്‍ ലിയോ ആദ്യ പ്രദര്‍ശനം തമിഴ്‌നാടിന് മുന്‍പ് കേരളത്തില്‍ ആയിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ് ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

ലിയോയുടെ ആദ്യ പ്രദര്‍ശനം കേരളത്തില്‍ ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാല് മണി മുതല്‍ ആരംഭിക്കും. എന്നാല്‍ തമിഴ്‌നാട്ടില്‍ ഒന്‍പത് മണിക്കാകും ആദ്യ ഷോ.

4 Am, 7.15 Am, 10 .30 Am, 2 Pm , 5.30 Pm, 9 PM, 11.59 Pm  എന്നിങ്ങനെയാണ് കേരളത്തില്‍ ലിയോ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന സമയം.നേരത്തെ അജിത്ത് നായകനായി എത്തിയ ‘തുനിവ്’ എന്ന സിനിമയുടെ റിലീസിനിടെ ഒരു ആരാധകന്‍ മരണപ്പെട്ടിരുന്നു. ഇതിന് ശേഷം തമിഴ്‌നാട്ടിലെ നാല് മണി ഷോയ്ക്ക് അവിടുത്തെ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെയാണ് ലിയോ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ വൈകുന്നത്.

ലിയോയുടെ ടിക്കറ്റ് ബുക്കിങ്ങിന് ഇന്നലെ ആരംഭിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ കേരളത്തിലും ഷോ വൈകി തുടങ്ങിയാല്‍ മതിയെന്ന് നേരത്തെ തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ പുലര്‍ച്ചെയുള്ള ഷോകള്‍ അനുവദിക്കണം എന്ന വിതരണക്കാരുടെ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു.

ഇതോടെ കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ തിയേറ്ററുകളില്‍ വലിയ തിരക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. പാലക്കാട്, ഇടുക്കി, കൊല്ലം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള ആരാധകര്‍ പുലര്‍ച്ചെയുള്ള ഷോ കാണാന്‍ എത്തിയേക്കും.ഏറെ സവിശേഷതകളോടെയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ പ്രദര്‍ശനത്തിനെത്തുന്നത്.

14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്‌ക്കൊപ്പം നായികയായി തൃഷ എത്തുന്നു എന്നതാണ് പ്രധാന സവിശേഷത. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നീ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

More in News

Trending

Recent

To Top