Malayalam
ആസിഫ് ഇത് നിന്റെ കരിയർ ബെസ്റ്റാണ്; ലാൽ ജോസ്
ആസിഫ് ഇത് നിന്റെ കരിയർ ബെസ്റ്റാണ്; ലാൽ ജോസ്
Published on
കെട്ട്യോളാണെന്റെ മാലാഖ’ കണ്ടതിന് ശേഷം ആസിഫിനെ അഭിനന്ദിച്ച് സംവിധായകൻ ലാൽ ജോസ്. ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ആണെന്നാണ് ലാൽജോസ് ഫേസ്ബുക്കിൽ കുറിച്ചത്
‘അല്‍പം വൈകിയെങ്കിലും കെട്ട്യോളാണെന്റെ മാലാഖ കണ്ടു, ഒരു പുതിയ സംവിധായകൻ വരവറിയിച്ചിരിക്കുന്നു. ഒരു എഴുത്തുകാരനും. ആസിഫ് ഇത് നിന്റെ കരിയർ ബെസ്റ്റാണ്. നിസ്സാം ബഷീറിനും അജി പീറ്റർ തങ്കത്തിനും ആശംസകൾ’. ലാൽ ജോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
2009-ൽ ശ്യാമപ്രസാദിന്റെ ഋതു എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം നിരവധി മലയാള സിനിമകളിൽ ആസിഫ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്
നവാഗതനായ നിസ്സാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘കെട്ട്യോളാണ് എന്‍റെ മാലാഖ’ ദാമ്പത്യ ബന്ധത്തെ കുറിച്ചും മാരിറ്റല്‍ റേപ്പിനെ കുറിച്ചുമാണ് സംസാരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്
LAL JOSE
Continue Reading
You may also like...
Related Topics:Asif Ali
