News
ആ ലക്ഷ്മിയെ പിടിച്ച് അടിവയറ്റില്‍ രണ്ടുചവിട്ട് കൊടുക്കൂ അപ്പോള്‍ ഇതെല്ലം പുറത്തുവരും. അവരോട് എനിക്ക് ചോദിയ്ക്കാന്‍ ഉള്ളത് ഇതാണ്; വീണ്ടും വൈറലായി ബാലഭാസ്‌ക്കറിന്റെ സുഹൃത്ത്
ആ ലക്ഷ്മിയെ പിടിച്ച് അടിവയറ്റില്‍ രണ്ടുചവിട്ട് കൊടുക്കൂ അപ്പോള്‍ ഇതെല്ലം പുറത്തുവരും. അവരോട് എനിക്ക് ചോദിയ്ക്കാന്‍ ഉള്ളത് ഇതാണ്; വീണ്ടും വൈറലായി ബാലഭാസ്‌ക്കറിന്റെ സുഹൃത്ത്
മലയാള സിനിമാ ആസ്വാദകരെ ഒന്നടങ്കം വേദനയിലാഴ്ത്തിയായിരുന്നു വയലനിസ്റ്റ് ബാല ഭാസ്‌കറിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എത്തിയത്.സംഗീതപ്രേമികള്‍ക്ക് ഇന്നും തീരാ നഷ്ടമാണ് ബാലഭാസ്‌കറിന്റെ വിയോഗം. 2018 ല്‍ ആണ് ഏവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ബാലു ലോകത്തോട് വിടവാങ്ങിയത്. ഇന്നും ദുരൂഹതകള്‍ ഏറെയുള്ള മരണമെന്ന് ബന്ധുക്കള്‍ വരെ ആരോപിക്കുമ്പോള്‍ അതൊരു അപകടമരണം എന്നാണ് പോലീസ് റിപ്പോര്‍ട്ട്.
വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ബാലുവിന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ കണ്ണീര്‍ പ്രണാമം അര്‍പ്പിക്കുകയാണ് പ്രിയപെട്ടവര്‍. കഴിഞ്ഞ ദിവസമായിരുന്നു ബാലുവിന്റെ ഓര്‍മ്മ ദിനം. ബാലുവിനൊപ്പം ഏകമകള്‍ തേജസ്വിനിയും മരണപ്പെട്ടിരുന്നു. മകളുടെയും ഭര്‍ത്താവിന്റെയും വിയോഗത്തിനുശേഷം ഒരിക്കല്‍ പോലും ഭാര്യ ലക്ഷ്മിയെ മാധ്യമങ്ങള്‍ കണ്ടിട്ടില്ല.
ഭര്‍ത്താവും ഏകമകളും നഷ്ടപെട്ട ട്രോമയില്‍ നിന്നും ലക്ഷ്മി ഇതുവരെയും മുക്ത ആയിട്ടില്ല എന്നാണ് മൂന്നുവര്‍ഷം മുന്‍പേ സംഗീത സംവിധായകനും ബാലുവിന്റെ ആത്മാര്‍ത്ഥ സുഹൃത്തും കൂടിയായ ഇഷാന്‍ പറഞ്ഞത്. ലക്ഷ്മിയെ വളഞ്ഞിട്ടാക്രമിക്കുന്ന ആളുകള്‍ ഒന്ന് മനസ്സിലാക്കണം അവര്‍ ഒരു സ്ത്രീയാണ്. ലക്ഷ്മിയെ പിടിച്ച് അടിവയറ്റില്‍ രണ്ട് ചവിട്ടുകൊടുക്കൂ എന്നൊക്കെ പറയുന്നവരോട് പറയാന്‍ അവര്‍ ഭര്‍ത്താവും മകളും നഷ്ട്ടപെട്ട സ്ത്രീയാണെന്നാണ് ഇഷാന്‍ പറഞ്ഞു.
ലക്ഷ്മി എന്തുവലിയ ട്രോമയില്‍ ആയിരിക്കും അല്ലേ എന്ന് കൗമുദി ചാനല്‍ അവതാരക ചോദിക്കുമ്പോള്‍ അതേ എന്ന മറുപടിയാണ് ഇഷാന്‍ പറയുന്നത്. മാധ്യമങ്ങളില്‍ വന്നിരുന്നു ചോദ്യം ചെയ്യുന്ന എത്രയോ ആളുകളെ ഞാന്‍ കണ്ടരിക്കുന്നു, ആ ലക്ഷ്മിയെ പിടിച്ച് അടിവയറ്റില്‍ രണ്ടുചവിട്ട് കൊടുക്കൂ അപ്പോള്‍ ഇതെല്ലം പുറത്തുവരും. അവരോട് എനിക്ക് ചോദിയ്ക്കാന്‍ ഉള്ളത് അവരുടെ വീട്ടില്‍ അമ്മയും പെങ്ങന്മാരും ഇല്ലേ എന്നാണ്.
ഒരു ഭര്‍ത്താവും കുഞ്ഞും മരിച്ച ഒരു സ്ത്രീയാണ് അവര്‍. ഞാന്‍ ബാലു അണ്ണന്‍ ഉള്ള സമയത്ത് കൂടെ എപ്പോഴും ഉണ്ടായിരുന്ന ആളാണ്. എനിക്ക് അദ്ദേഹത്തോട് മ്യൂസിക്കിനെക്കുറിച്ച് പറയാനുള്ള യോഗ്യത ഇല്ല എന്ന് വിശ്വസിക്കുന്ന ആളാണ്. എന്നെ എന്തെങ്കിലും ഏല്‍പ്പിച്ചാല്‍ മാത്രം ചെയ്യുന്ന ഒരാളാണ് ഞാന്‍. മ്യൂസിഷ്യന്‍ ഷിപ്പ് മാത്രമാണ് എനിക്ക് പറയാന്‍ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നത്.
ലക്ഷ്മിയെ പിടിച്ചുകൊണ്ട് വരാന്‍ പറയുമ്പോള്‍ അവരുടെ അവസ്ഥയെ കുറിച്ചാണ് ചിന്തിക്കേണ്ടത്. നാളെ ഞാന്‍ അങ്ങുമരിച്ചാല്‍ എന്റെ ഭാര്യ വന്നു നിന്ന് കാര്യങ്ങള്‍ പറയേണ്ട അവസ്ഥ അവരെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഞാന്‍ ഇപ്പോള്‍ ചെന്ന് കണ്ടതാണ്. അവര്‍ക്ക് എണീറ്റ് നടക്കാന്‍ പോലും വയ്യ. ഭയങ്കര എനെര്‍ജെറ്റിക് ആയി നടന്ന ആളാണ്. ബാല ഭാസ്‌കര്‍ എങ്ങനെയാണ് ഭാര്യയെ നോക്കിയിരുന്നത് എന്ന് പേഴ്‌സണലി എനിക്ക് അറിയാം എന്നുമാണ് മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത അഭിമുഖത്തില്‍ ഇഷാന്‍ പറയുന്നത്.
ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും വേര്‍പാടുണ്ടാക്കിയ ആഘാതത്തിലാണ് ഭാര്യ ലക്ഷ്മിയുടെ ജീവിതം. ബാലഭാസ്‌കറിന്റെ വേര്‍പാടിന് ശേഷം ഒരിക്കല്‍ പോലും ലക്ഷ്മി വീട് വിട്ട് പുറത്തേക്ക് വന്നിട്ടില്ല എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ അപകടത്തിന് പിന്നാലെ ഇത് സ്വാഭാവിക അപകടമല്ലെന്നും പിന്നില്‍ വമ്പന്‍ ശക്തികള്‍ ഉണ്ടെന്ന തരത്തിലും പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ ഇത് അമിത വേഗതയില്‍ സംഭവിച്ച അപകടമാണെന്നും െ്രെഡവര്‍ ഉറങ്ങി പോയതാണ് കാരണമെന്നുമാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇന്നും പല ആരാധകരും ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നു.
ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് കൂടി ആ സമയം യാത്ര ചെയ്ത വ്യക്തി എന്ന് അവകാശപ്പെടുന്ന കലാഭവന്‍ സോബി ജോര്‍ജ് അന്ന് രണ്ട് പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ അപകട സ്ഥലത്ത് കണ്ടതായി വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ കണ്ട ഏറ്റവും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന് പറഞുകൊണ്ടാ് അന്ന് കലാഭവന്‍ സോബി സോബി എത്തിയിരുന്നത്.
‘തന്നെയും അവര്‍ കൊല്ലുമെന്ന് ഭയന്ന് താന്‍ അവിടെ നിന്ന് വണ്ടിയെടുത്ത് പോയി. പോകുമ്പോള്‍ പിറകില്‍ വലിയ ശബ്ദം കേട്ടു. താന്‍ ആരാണെന്ന് മനസ്സിലായിരുന്നുവെങ്കില്‍ അവര്‍ തന്നെ കൊന്ന് കളഞ്ഞേനെ. വടിവാളുമായി വെട്ടെടാ അവനെ എന്ന് ആക്രോശിച്ച് അവര്‍ തന്നെ വെട്ടാന്‍ വന്നു’. താന്‍ അവിടെ നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും സോബി ജോര്‍ജ് പറഞ്ഞിരുന്നു. അവിടെ ഉണ്ടായിരുന്ന മുഴുവന്‍ വാഹനത്തിലും അവരുടെ ആളുകള്‍ ആയിരുന്നു. ബാലുവിനെ അവര്‍ കൊന്നതാണെന്ന് നൂറ് ശതമാനം ഉറപ്പാണെന്നും വണ്ടിയുടെ ഡാമേജ് പുറത്ത് വെച്ച് ഉണ്ടാക്കിയതാണെന്നും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ആളെ കാണിച്ച് കൊടുക്കുമെന്നുമാണ് കലാഭവന്‍ സോബി അന്ന് പറഞ്ഞിരുന്നത്.
മരിക്കുമ്പോള്‍ നാല്‍പ്പത് വയസായിരുന്നു ബാലഭാസ്‌കറിന്റെ പ്രായം. അദ്ദേഹത്തിന്റെ മരണശേഷം ആരാധകരുടെ എണ്ണം കൂടുകയാണ് ചെയ്തത്. അപകടശേഷം ആറ് ദിവസമാണ് ബാലഭാസ്‌കര്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞത്. പിന്നീട് അദ്ദേഹത്തെ മരണം കീഴ്‌പ്പെടുത്തുകയായിരുന്നു. മംഗല്യ പല്ലക്ക് എന്ന ചിത്രത്തിലൂടെ സംഗീത സംവിധായക രംഗത്തേക്ക് കടന്ന ബാലഭാസ്‌കര്‍ മലയാളം സിനിമയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകന്‍ കൂടിയായിരുന്നു. അന്ന് 17 വയസ് മാത്രമായിരുന്നു ബാലഭാസ്‌കറിന് പ്രായം. 2008 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ‘ബിസ്മില്ല ഖാന്‍ യുവ പുരസ്‌ക്കാരവും’ ബാല ഭാസ്‌കര്‍ നേടിയിരുന്നു.
