സുമിത്രയുടെ മൊഴിയെടുത്തു ചങ്കിടിപ്പോടെ സിദ്ധു;ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
പ്രതീഷ് വന്നപ്പോള്‍ ആശുപത്രിയിലെ കാര്യങ്ങള്‍ എല്ലാം സിദ്ധു തിരക്കി. സംഭവം കേസ് ആക്കിയിട്ടുണ്ടോ എന്നൊക്കെ അറിയുക എന്നതായിരുന്നു സിദ്ധാര്‍ത്ഥിന്റെ ഉദ്ദേശം. ചിലപ്പോള്‍ അപകടം സ്വാഭാവികമാി സംഭവിച്ചതായിരിക്കാം, അല്ലാതെ രോഹിത്തിന് ആരാണ് അത്രയും ദൂരെ ഒരു ശത്രുക്കള്‍ എന്നൊക്കെയാണ് സിദ്ധാര്‍ത്ഥ് സംസാരിച്ചുകൊണ്ടിരിയ്ക്കുന്നത്. കേസ് എന്തായി, ഇവിടത്തെ എസ് ഐ അന്വേഷിക്കുമോ എന്ന് സിദ്ധാര്‍ത്ഥ് ചോദിച്ചപ്പോള്‍ മറുപടി പറയുന്നത് ശിവദാസന്‍ ആണ്. ആര്‍ക്കാണ് കേസിനെ കുറിച്ച് അറിയേണ്ടത്. സുമിത്രയെയും രോഹിത്തിനെയും അപകടപ്പെടുത്താന്‍ ശ്രമിച്ചത് തന്നെയാണ്. അത് ആരാണെങ്കിലും അവരെ പൊലീസ് പിടിയ്ക്കും.
Continue Reading
Related Topics:Featured, kudumbavilakku serial, serial, sumithra