Connect with us

ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുത്; നടി ഖുശ്ബു ആശുപത്രിയില്‍

News

ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുത്; നടി ഖുശ്ബു ആശുപത്രിയില്‍

ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുത്; നടി ഖുശ്ബു ആശുപത്രിയില്‍

രാഷ്ട്രീയത്തിലും സിനിമയിലും സജീവമായ നില്‍ക്കുന്ന താരമാണ് ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു. ഇപ്പോഴിതാ നടി ആശുപത്രിയിലാണെന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. വെള്ളിയാഴ്ചയാണ് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത് എന്നാണ് വിവരം. ട്വിറ്ററില്‍, ഖുശ്ബു ഒരു ഫോട്ടോ അടക്കം ഈ വിവരം ഖുശ്ബു പങ്കുവച്ചിട്ടുണ്ട്. ‘പനി അധികമായി. അത് എന്നെ ബാധിച്ചു. കടുത്ത പനിയും ശരീരവേദനയും തളര്‍ച്ചയും കാരണം ആശുപത്രിയിലായി. അപ്പോളോ ഹൈദരാബാദിലാണ് ഉള്ളത്’ എന്നും ഖുശ്ബു ട്വീറ്റ് ചെയ്തു. ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും. താന്‍ ഇപ്പോള്‍ സുഖപ്പെടുന്ന അവസ്ഥയിലാണെന്നും ഖുശ്ബു പറയുന്നു.

അടുത്തിടെയാണ് തന്റെ അച്ഛന്‍ എട്ടാം വയസ്സില്‍ ലൈം ഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ഖുശ്ബു സുന്ദര്‍ വെളിപ്പെടുത്തിയത്. ബര്‍ഖ ദത്തിന്റെ വീ ദ വുമണ്‍ ഇവന്റില്‍ ആയിരുന്നു ഖുശ്ബു വെളിപ്പെടുത്തല്‍ നടത്തിയത്. ഇക്കാര്യത്തില്‍ അമ്മ തന്നെ വിശ്വസിച്ചേക്കില്ലെന്ന് ഭയന്നിരുന്നുവെന്നും ഖുശ്ബു മുന്‍പ് വെളിപ്പെടുത്തിയത്.

പിതാവ് തന്നെ ലൈ ംഗികമായി ചൂഷണം ചെയ്തുവെന്ന കാര്യം സത്യസന്ധതമായി പറഞ്ഞതാണെന്നും. ഈ സംഭവം പുറത്തുവന്നതില്‍ തനിക്കൊരു നാണക്കേടും തോന്നുന്നില്ലെന്നുമാണ് ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബു പിന്നീട് സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്.

ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍ ദേശീയ മാധ്യമങ്ങളില്‍ അടക്കം വലിയ വാര്‍ത്തയാകുകയും, വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ അവസ്ഥയിലാണ് ഖുശ്ബുവിന്റെ പുതിയ വിശദീകരണം. ഈ വെളിപ്പെടുത്തലിലൂടെ സ്ത്രീകള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്ന കാര്യമാണ് താന്‍ സംസാരിക്കുന്നതെന്നും ഖുഷ്ബു പറഞ്ഞു.

ഒരു ശക്തമായ സന്ദേശമാണ് സ്ത്രീകള്‍ക്ക് ഞാന്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. നിങ്ങളെ അത് സ്വയം ശക്തരാക്കി മാറ്റണം. സ്വയം സംരക്ഷിക്കണം. ഇത്തരത്തിലുള്ള അനുഭവം ജീവിതത്തിന്റെ പാതയുടെ അവസാനം അല്ലെന്ന ബോധം വേണം. അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ഇത്രയും വര്‍ഷമെടുത്തു. എന്നാല്‍ സ്ത്രീകളോട് ഇത് പറയണം എന്ന് തോന്നി. ഞാന്‍ എന്റെ യാത്ര തുടരുകയാണ് എന്നും ഖുശ്ബു പറഞ്ഞിരുന്നു.

More in News

Trending

Recent

To Top