Connect with us

കാന്താര വീണ്ടും; സര്‍െ്രെപസ് അനൗണ്‍സ്‌മെന്റുമായി നിര്‍മാതാക്കള്‍

News

കാന്താര വീണ്ടും; സര്‍െ്രെപസ് അനൗണ്‍സ്‌മെന്റുമായി നിര്‍മാതാക്കള്‍

കാന്താര വീണ്ടും; സര്‍െ്രെപസ് അനൗണ്‍സ്‌മെന്റുമായി നിര്‍മാതാക്കള്‍

യാതൊരു പ്രചാരണവുമില്ലാതെ വന്ന് സിനിമാലോകത്തെ ആകെ ഞെട്ടിക്കുന്ന ചില ചിത്രങ്ങളുണ്ട്. റിഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നായകനായി കന്നഡയില്‍ നിന്നുമെത്തിയ കാന്താര. തുടക്കത്തില്‍ കേരളത്തില്‍ ഏതാനും തിയേറ്ററുകളില്‍ മാത്രമെത്തിയ ചിത്രം പിന്നെ കൂടുതല്‍ കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യുകയായിരുന്നു. ആഗോളതലത്തില്‍ കലക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തേക്കുറിച്ചുള്ള ഒരു പ്രഖ്യാപനം സര്‍െ്രെപസായി നടത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍.

റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണം ലഭിച്ചതോടെ കാന്താരയ്ക്ക് തുടര്‍ച്ചയുണ്ടാവുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. കാന്താരയുടെ പ്രീക്വലായിരിക്കും ചിത്രമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് അണിയറക്കാര്‍. പോസ്റ്റര്‍ ഈ മാസം 27ന് പുറത്തിറങ്ങും. കാന്താര എ ലെജന്‍ഡ് ചാപ്റ്റര്‍ 1 എന്നായിരിക്കും ചിത്രത്തിന് പേരെന്നാണ് അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

ഇത് വെറും പ്രകാശമല്ല, ദര്‍ശനമാണ് എന്നാണ് ഹോംബാലെ ഫിലിംസ് പുറത്തുവിട്ട അനൗണ്‍സ്‌മെന്റ് പോസ്റ്ററിലുള്ളത്. റിഷഭ് ഷെട്ടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഹോംബാലെ ഫിലിംസാണ് നിര്‍മാണം. കാന്താരയില്‍ റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ മറ്റുതാരങ്ങള്‍ ആരെല്ലാമാണെന്ന് വ്യക്തമല്ല.

‘കെ.ജി.എഫ്.’ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച് 2022 സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം വലിയ സ്വീകാര്യത നേടിയതിനെത്തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 16 കോടി രൂപ മുടക്കി നിര്‍മിച്ച ചിത്രം 410 കോടിയോളമാണ് വരുമാനമുണ്ടാക്കിയത്.

More in News

Trending

Recent

To Top