Connect with us

ആദ്യപടി പൂര്‍ത്തിയായി; കാന്താര 2 ഉടനെത്തും! പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!

News

ആദ്യപടി പൂര്‍ത്തിയായി; കാന്താര 2 ഉടനെത്തും! പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!

ആദ്യപടി പൂര്‍ത്തിയായി; കാന്താര 2 ഉടനെത്തും! പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!

മെഗാ ഹിറ്റ് ചിത്രം കാന്താരയ്ക്ക് ഒരു പ്രീക്വല്‍ ചിത്രത്തിന് ഉണ്ടാകുമെന്ന് സംവിധായകനും നായകനുമായ റിഷബ് ഷെട്ടി തന്നെ മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സ്‌ക്രിപ്റ്റിന്റെ ആദ്യ ഡ്രാഫ്റ്റ് പൂര്‍ത്തിയായെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.

പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ നടക്കുന്നുണ്ടെന്നാണ് സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. അടുത്ത വര്‍ഷം ആയിരിക്കും ‘കാന്താര 2’ തിയേറ്ററുകളില്‍ എത്തുക. ആരാധകരും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന ഒരു ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘കാന്താര 2’.

‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്.

ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.

വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ തങ്ങള്‍ മുടക്കുക 3000 കോടി ആയിരിക്കുമെന്ന് ഹൊംബാളെ ഫിലിംസ് നേരത്തെ അറിയിച്ചിരുന്നു. ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒന്നാണ് കാന്താര 2.

More in News

Trending

Recent

To Top