ഇന്ത്യ എന്ന് പറഞ്ഞപ്പോള്‍ മുമ്പ് നാക്കുപിഴ വന്ന അവസരങ്ങളുണ്ടായിട്ടുണ്ട്, ഇപ്പോള്‍ ഭാരത് എന്ന് പറയുമ്പോള്‍ കുറച്ചുകൂടി സുഖം തോന്നുന്നു; കങ്കണ
ഇന്ത്യയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. പേര് മാറ്റുന്നതിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ എത്തിയിരുന്നു രാജ്യത്തിന് ഭാരതം എന്ന പേര് നല്‍കണം എന്ന് ശക്തമായി ആവശ്യപ്പെട്ടവരില്‍ ഒരാളായിരുന്നു ബോളിവുഡ് നടി കങ്കണ. ഇന്ത്യ എന്ന് പറയുന്നതില്‍ തെറ്റില്ല, എന്നാല്‍ ഭാരതം എന്ന് പറയുന്നതില്‍ കുറച്ചുകൂടി സുഖമുണ്ട് എന്നാണ് കങ്കണ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പൗരന്മാര്‍ക്ക് അവര്‍ ആരാവണമെന്ന് തിരഞ്ഞെടുക്കാനുള്ള ഉയര്‍ന്ന നിലയിലേക്കാണ് രാജ്യം പോകുന്നത്. അതൊന്നും ആരും നിങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതല്ല. ഇന്ത്യ എന്ന് പറഞ്ഞപ്പോള്‍ മുമ്പ് നാക്കുപിഴ വന്ന അവസരങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഭാരത് എന്ന് പറയുമ്പോള്‍ കുറച്ചുകൂടി സുഖം തോന്നുന്നു.”
”എന്നാല്‍ ഞാന്‍ അതിനെ വെറുപ്പോടെ കാണുന്നില്ല. അതും നമ്മുടെ ഭൂതകാലമാണ്” എന്നാണ് കങ്കണ പറയുന്നത്. നേരത്തെയും ഈ വിഷയത്തില്‍ കങ്കണ പ്രതികരിച്ചിരുന്നു. 2021ല്‍ തന്നെ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റണമെന്ന് താന്‍ പ്രവചിച്ചിരുന്നതായാണ് കങ്കണ ട്വീറ്റ് ചെയ്തിരുന്നത്.
അതേസമയം, റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രമേയം കൊണ്ടുവരും എന്നാണ് സൂചനകള്‍. രാഷ്ട്രപതി ഭവനില്‍ നിന്നുള്ള ക്ഷണകത്തുകളിലും ഭാരത് എന്നാണ് രേഖപ്പെടുത്തിയിരുന്നത്.