Bollywood
താനൊരു രാഷ്ട്രീയക്കാരി അല്ല, വിവരവും വിവേകവും ഉള്ള ആളാണ്; രാഷ്ട്രീയത്തില്‍ ചേരാന്‍ പലരും എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും താനതിന് തയ്യാറായില്ലെന്ന് കങ്കണ റണാവത്ത്
താനൊരു രാഷ്ട്രീയക്കാരി അല്ല, വിവരവും വിവേകവും ഉള്ള ആളാണ്; രാഷ്ട്രീയത്തില്‍ ചേരാന്‍ പലരും എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും താനതിന് തയ്യാറായില്ലെന്ന് കങ്കണ റണാവത്ത്
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കങ്കണ തന്റേതായ നിലപാടുകള്‍ തുറന്നുപറയാന്‍ മടികാണിക്കാറില്ല. ഇത്തരം തുറന്നുപറച്ചിലുകള്‍ പലപ്പോഴും വിവാദങ്ങളിലും നടിയെ കൊണ്ടെത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കങ്കണ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
താനൊരു രാഷ്ട്രീയക്കാരി അല്ലെന്നാണ് നടി പറയുന്നത്. വിവരവും വിവേകവും ഉള്ള ആളാണ് താനെന്നും വെറുക്കുന്നവരും ഭയപ്പെടുന്നവരും തന്റെ രാഷ്ട്രീയ വിശ്വാസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ന്യായീകരിക്കുന്നതെന്നും കങ്കണ പറഞ്ഞു. പഠാനുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ ഉര്‍ഫി ജാവേദും കങ്കണയും തമ്മിലുള്ള ട്വിറ്റര്‍ മറുപടികളില്‍ ആയിരുന്നു ഈ പ്രതികരണം.
‘നമ്മുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ പൊരുത്തപ്പെടുന്നില്ല, പക്ഷേ ഇന്ന് ഈ സ്ത്രീയോടുള്ള ഭ്രാന്തമായ ബഹുമാനമാണ്’, എന്നായിരുന്നു ഉര്‍ഫിയുടെ ട്വീറ്റ്. ഇതിന് ‘ഞാനൊരു രാഷ്ട്രീയക്കാരിയല്ല. വിവരവും വിവേകവും ഉള്ള ആളാണ്. രാഷ്ട്രീയത്തില്‍ ചേരാന്‍ പലരും എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഞാനതിന് തയ്യാറായില്ല.
എന്റെ വെളിച്ചത്തെ ഭയപ്പെടുന്നവരും വെറുക്കുന്നവരും ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത് അവര്‍ക്കെന്റെ രാഷ്ട്രീയ ആശയങ്ങള്‍ ഇഷ്ടമല്ലെന്നാണ്. ഒരു ദിവസം കടന്നുപോകാന്‍ അങ്ങനെയെങ്കിലും ഇതവരെ സഹായിക്കട്ടെ’; എന്നായിരുന്നു കങ്കണയുടെ മറുപടി.
അടുത്തിടെ വിദ്വേഷ പോസ്റ്റുകളുടെ പേരില്‍ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതിരുന്നു. നീണ്ട നാളത്തെ ബാനിന് പിന്നാലെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് വിലക്ക് നീങ്ങിയത്. മൈക്രോബ്ലോഗിംഗ് വെബ്!സൈറ്റായ ട്വിറ്റര്‍ 2021ലാണ് കങ്കണയുടെ അക്കൗണ്ട് നിരോധിച്ചത്. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നടന്ന അക്രമത്തെ കുറിച്ചും മമതാ ബാനര്‍ജിയുടെ വിജയത്തെ കുറിച്ചും പ്രകോപനമായ ട്വീറ്റ് ചെയ്തതിനായിരുന്നു കങ്കണയെ ട്വിറ്റര്‍ വിലക്കിയിരുന്നത്.