News
ആദ്യമായാണ് ഋഷികേശ് സന്ദര്‍ശിക്കുന്നത്; ഗംഗയില്‍ മുങ്ങി തൊഴുത് ലെന; വൈറലായി ചിത്രങ്ങള്‍
ആദ്യമായാണ് ഋഷികേശ് സന്ദര്‍ശിക്കുന്നത്; ഗംഗയില്‍ മുങ്ങി തൊഴുത് ലെന; വൈറലായി ചിത്രങ്ങള്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലെന. സിനിമയ്‌ക്കൊപ്പം തന്നെ സമൂഹമാദ്ധ്യമങ്ങളിലും താരം സജീവമാണ്. അതുകൊണ്ട് തന്നെ സിനിമ വിശേഷങ്ങള്‍ക്ക് പുറമെ തന്റെ യാത്രകളെപ്പറ്റിയും ആരാധകരുമായി ലെന പങ്കുവെയ്ക്കാറുണ്ട്.
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരം തന്റെ അനുഭവങ്ങളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ, ഋഷികേശില്‍ നിന്നുള്ള ഒരു ലെനയുടെ ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഗംഗയില്‍ മുങ്ങി തൊഴുന്ന ചിത്രമാണ് താരം തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമായാണ് ഋഷികേശ് സന്ദര്‍ശിക്കുന്നത് എന്നും ലെന പറയുന്നു.
സിനിമയില്‍ എത്തിയതിന്റെ സിവല്‍വര്‍ ജൂബിലി ആഘോഷിക്കുകയാണ് ലെന. 25 വര്‍ഷങ്ങള്‍ക്കിടയില്‍ നൂറ്റിയമ്പതിലധികം ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ജയരാജിന്റെ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന മലയാള സിനിമാ രംഗത്തേയ്ക്ക് കടന്നു വരുന്നത്.
