Connect with us

ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്, ഇനിയൊരു ജന്മമുണ്ടങ്കിൽ ഈ സ്നേഹഭൂമിയിൽ ഇനിയും മണി ജനിക്കട്ടെ; കലാഭവൻ മണിയുടെ ഓർമ്മകളിൽ വിനയൻ

Movies

ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്, ഇനിയൊരു ജന്മമുണ്ടങ്കിൽ ഈ സ്നേഹഭൂമിയിൽ ഇനിയും മണി ജനിക്കട്ടെ; കലാഭവൻ മണിയുടെ ഓർമ്മകളിൽ വിനയൻ

ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്, ഇനിയൊരു ജന്മമുണ്ടങ്കിൽ ഈ സ്നേഹഭൂമിയിൽ ഇനിയും മണി ജനിക്കട്ടെ; കലാഭവൻ മണിയുടെ ഓർമ്മകളിൽ വിനയൻ

നാടൻപാട്ടുകളും നർമവുമായി മലയാളികളെ രസിപ്പിച്ച കലാഭവൻ മണി ഓർമയായിട്ട്‌ ഏഴ്‌ വർഷം. മലയാള സിനിമയിൽ കലാഭവൻ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഒരിക്കലും മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച മണിയിലെ നടൻ മലയാളവും കടന്ന് അന്യഭാഷകൾക്കും പ്രിയപ്പെട്ടവനായി. പ്രശസ്‌തിയുടെ കൊടുമുടി കയറുമ്പോഴും തന്റെ നാടായ ചാലക്കുടിയെയും നാട്ടുകാരെയും മണി ഹൃദയത്തോട് ചേർത്തുവച്ചിരുന്നു.

ഈ ദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളിൽ നിന്നും അസാധാരണ കഴിവുകളാൽ മലയാള സിനിമയിലും മലയാളികളുടെ മനസിലും ഇടം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് വിനയൻ പറഞ്ഞു.’മണി യാത്രയായിട്ട് ഏഴു വർഷം… സാധാരണക്കാരനിൽ സാധാരണക്കാരനായ ആ അതുല്യകലാകാരൻെറ അകാലത്തിലുള്ള വേർപാട് ഓർക്കുമ്പോൾ ഇന്നും മനസ്സിൽ വേദനയുടെ കനലെരിയുന്നു.

ഏറെ ദാരിദ്ര്യവും അതിലേറെ അവഗണനയും ഒക്കെ സഹിച്ച് തൻേറതായ അസാധാരണകഴിവുകൾ കൊണ്ടു മാത്രം മലയാളസിനിമയിലും മലയാളികളുടെ മനസ്സിലും ഇടം നേടാൻ കഴിഞ്ഞ കലാഭവൻ മണിക്ക് ഒത്തിരി സ്വപ്നങ്ങൾ ബാക്കിയുള്ളപ്പോഴാണ് ജീവിതം കൈവിട്ടു പോയത്. ഇതിനെയാണല്ലോ വിധി എന്നു നമ്മൾ പറയുന്നത്. ഇനിയൊരു ജന്മമുണ്ടങ്കിൽ ഈ സ്നേഹഭൂമിയിൽ ഇനിയും മണി ജനിക്കട്ടെ…. ആദരാഞ്ജലികൾ’, വിനയൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

‘അക്ഷരം’ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ സിനിമാജീവിതം ആരംഭിച്ച കലാഭവൻ മണി വിനയന്റെ സിനിമകളിൽ എന്നും സജീവ സാന്നിധ്യമായിരുന്നു. വിനയൻ സംവിധാനം ചെയ്ത ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമയിലെ മണിയുടെ പ്രകടനം ഏറെ ചർച്ച ചെയ്യപ്പെടുകയും, നടന് ആ ചിത്രത്തിലൂടെ ആ വർഷത്തെ ദേശീയ പുരസ്കാരത്തിൽ പ്രത്യേക ജൂറി പുരസ്‌കാരം ലഭിക്കുകയൂം ചെയ്തു. 2018-ൽ കലാഭവൻ മണിയുടെ ജീവിതം പശ്ചാത്തലമാക്കി വിനയൻ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമയും ഒരുക്കിയിരുന്നു.

More in Movies

Trending

Recent

To Top