Connect with us

ആ ചരിത്ര പ്രധാന വിധി വന്നു – ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി

Malayalam Breaking News

ആ ചരിത്ര പ്രധാന വിധി വന്നു – ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി

ആ ചരിത്ര പ്രധാന വിധി വന്നു – ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി

ആ ചരിത്ര പ്രധാന വിധി വന്നു – ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ചരിത്ര പ്രധാനമായ വിധി എത്തി. ഏതു പ്രായത്തിലുള്ള സ്ത്രീകൾ‍ക്കും ശബരിമലയിൽ പ്രവേശനം സുപ്രീംകോടതി അനുവദിച്ചു . അഞ്ചംഗ ഭരണഘടനാ ‍ബെഞ്ചിലെ നാലു ജഡ്ജിമാർ ഒരേ അഭിപ്രായം കുറിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര വിയോജിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെടുന്നതാണ് ബെഞ്ച്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ് പ്രധാന ഹർജിക്കാർ.

ഇതേ ബെഞ്ചാണ് വിവാഹേതര ബന്ധം കുറ്റകരമാക്കുന്നതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലും ക്രിമിനൽ നടപടി ചട്ടത്തിലുമുള്ള വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചത്. സ്ത്രീകൾക്കു തുല്യത ഉറപ്പാക്കാത്തതും വേർതിരിവു കാട്ടുന്നതുമായ നടപടികൾ ഭരണഘടനാവിരുദ്ധമാണെന്നും നേരത്തേ അംഗീകാരമുണ്ടായിരുന്ന നടപടികളെയും പുരോഗമനപരമായ കാഴ്ചപ്പാടോടെ സമീപിക്കേണ്ടതുണ്ടെന്നും ഇന്നലത്തെ വിധിയിൽ പറയുന്നുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബർ 13 നാണ് ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്കു മാറ്റിയത്. കഴിഞ്ഞ ജൂലൈ– ഓഗസ്റ്റിൽ വാദം നടന്നു. അഞ്ചു വിഷയങ്ങളാണു ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നത്:

∙ ജീവശാസ്ത്രപരമായ കാരണങ്ങളാ‍ൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നത് വേർതിരിവാണോ? ആണെങ്കിൽ ഭരണഘടനയിലെ 14,15,17 വകുപ്പുകളുടെ ലംഘനമാണോ? ഭരണഘടനയുടെ 25,26 വകുപ്പുകളിൽ പറയുന്ന ‘ധാർമികത’ എന്നതിന്റെ സംരക്ഷണം ഇതിനു ലഭിക്കുമോ?

∙ ഭരണഘടനയുടെ 25ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുമ്പോൾ, സ്ത്രീകളെ ഒഴിവാക്കുന്നത് അനുപേക്ഷണീയ മതാചാരമോ? മതപരമായ കാര്യങ്ങളിലെ സ്വയംനിർണയാവകാശത്തിന്റെ പേരിൽ ഒരു മതസ്ഥാപനത്തിന് ഇത്തരമൊരു അവകാശമുന്നയിക്കാമോ?

∙ അയ്യപ്പക്ഷേത്രത്തിന് ഒരു മതവിഭാഗമെന്ന സ്വഭാവമുണ്ടോ? ഉണ്ടെങ്കിൽ, നിയമപരമായി രൂപീകരിക്കപ്പെട്ട ബോർഡിനാൽ ഭരിക്കപ്പെടുന്നതും കേരളത്തിന്റെയും തമിഴ്നാടിന്റെയും സഞ്ചിതനിധിയിൽനിന്നു പണം ലഭിക്കുന്നതുമായ ‘മതവിഭാഗ’ത്തിന് 14,15(3), 39എ), 51എ(ഇ) വകുപ്പുകളിൽ ഉള്ളടങ്ങുന്ന ഭരണഘടനാ തത്വങ്ങളും ധാർമികതയും ലംഘിക്കാമോ?

∙ കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) ചട്ടങ്ങളിലെ മൂന്നാം വകുപ്പ് 10നും 50നുമിടയ്ക്കു പ്രായമുള്ള സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കാൻ മതവിഭാഗത്തെ അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതു ലിംഗാടിസ്ഥാനത്തിലുള്ള നടപടിയായതിനാൽ ഭരണഘടനയുടെ 14,15(3) വകുപ്പുകൾക്കു വിരുദ്ധമാവില്ലേ?

∙ കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) നിയമത്തിനു വിരുദ്ധമാണോ ഇതിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങളിലെ 3(ബി) വകുപ്പ്?

judgement on sabarimala women entry

More in Malayalam Breaking News

Trending

Recent

To Top