Connect with us

എം. വി കൈരളി എവിടെ?; സിനിമയുമായി ജൂഡ് ആന്റണി ജോസഫ്

Malayalam

എം. വി കൈരളി എവിടെ?; സിനിമയുമായി ജൂഡ് ആന്റണി ജോസഫ്

എം. വി കൈരളി എവിടെ?; സിനിമയുമായി ജൂഡ് ആന്റണി ജോസഫ്

നടനായും സംവിധായകനായും മലയാളികളുടെ പ്രിയപ്പെട്ട വ്യക്തിയാണ് ജൂഡ് ആന്റണി ജോസഫ്. മലയാളികള്‍ കണ്ട മഹാദുരന്തത്തെ വെള്ളിത്തിരയിലാക്കിയപ്പോള്‍ ജൂഡ് ആന്റണിയുടെ കരിയര്‍ ബെസ്റ്റ് ചിത്രമായും 2018 മാറുകയുണ്ടായി. കൂടാതെ ചിത്രം ഈ വര്‍ഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി കൂടിയാണ്. ഇപ്പോഴിതാ പുതിയ ചിത്രവുമായി വരികയാണ് ജൂഡ് ആന്റണി ജോസഫ്.

ഇത്തവണ ചരിത്രത്തെ ആസ്പദമാക്കിയ അഡ്വഞ്ചര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ വരുന്ന സിനിമയാണ് ജൂഡിന്റെത്. 1970 കളില്‍ കേരളത്തില്‍ നിന്നും പുറപ്പെട്ട് കാണാതായ എം വി കൈരളി എന്ന ചരക്കുകപ്പലിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റായ ജോസി ജോസഫ് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുത്തുന്നത്.

1979 ജൂണ്‍ 30നാണ് എം. വി കൈരളി ഇന്ത്യയിലെ മര്‍മ്മഗോവ തുറമുഖത്ത് നിന്നും ജര്‍മ്മനിയിലെ റോസ്‌റ്റോക്കിലേക്ക് യാത്ര തിരിക്കുന്നത്. 20000 ടണ്‍ ഇരുമ്പയിരായിരുന്നു കപ്പലിലുണ്ടായിരുന്നത്. എന്നാല്‍ യാത്രയിക്കിടെ ദുരൂഹ സാഹചര്യത്തില്‍ കപ്പല്‍ കാണാതായി. കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്റ്റനും എറണാകുളം സ്വദേശി അബി മത്തായി ചീഫ് എന്‍ജിനീയറും മലപ്പുറം സ്വദേശി ബേബി സെബാസ്റ്റിയന്‍ റേഡിയോ ഓഫീസറുമായ കപ്പലില്‍ 23 മലയാളികളുള്‍പ്പെടെ 51 പേരുണ്ടായിരുന്നു. കേരള ഷിപ്പിംഗ് കോര്‍പ്പറേഷന്റെ പേരിലാണ് കപ്പല്‍ ഉള്ളത്.

കപ്പല്‍ മുങ്ങിയെന്നാണ് എല്ലാവരും പറയുന്നത്. 6.40 കോടി രൂപയാണ് കപ്പല്‍ കാണാതായ വകയില്‍ കോര്‍പ്പറേഷന് ഇന്‍ഷൂറന്‍സ് കമ്പനികളില്‍നിന്ന് ലഭിച്ചത്. 37,730 രൂപ വീതം ജീവനക്കാരുടെ ബന്ധുക്കള്‍ക്ക് വിതരണം ചെയ്തു. എം.വി. കൈരളി അറബിക്കടലില്‍ അപ്രത്യക്ഷമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിച്ചില്ല.

എം വി കൈരളിയെ കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ ചരിത്രം സിനിമയാവുമ്പോള്‍ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തെ നോക്കി കാണുന്നത്. ചിത്രത്തില്‍ നിവിന്‍ പോളിയായിരിക്കും പ്രധാന കഥാപാത്രമായി എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തമിഴിലെ വലിയ പ്രൊഡക്ഷന്‍ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് ആയിരിക്കും ചിത്രം നിര്‍മ്മിക്കുന്നത് എന്നും പറയുന്നുണ്ട്. എന്തായാലും വരും ദിവസങ്ങളില്‍ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top