Connect with us

സിനിമ എടുക്കാനുദ്ദേശിക്കുന്നവര്‍ ആരില്‍നിന്നും പണം വാങ്ങില്ല;അത്തരക്കാരെയേ വിശ്വസിക്കാവൂ;അഞ്ഞൂറു രൂപ തുലച്ചുള്ള അഭിനയമോഹം ഒരു പാഠം പഠിപ്പിച്ചു!

Malayalam

സിനിമ എടുക്കാനുദ്ദേശിക്കുന്നവര്‍ ആരില്‍നിന്നും പണം വാങ്ങില്ല;അത്തരക്കാരെയേ വിശ്വസിക്കാവൂ;അഞ്ഞൂറു രൂപ തുലച്ചുള്ള അഭിനയമോഹം ഒരു പാഠം പഠിപ്പിച്ചു!

സിനിമ എടുക്കാനുദ്ദേശിക്കുന്നവര്‍ ആരില്‍നിന്നും പണം വാങ്ങില്ല;അത്തരക്കാരെയേ വിശ്വസിക്കാവൂ;അഞ്ഞൂറു രൂപ തുലച്ചുള്ള അഭിനയമോഹം ഒരു പാഠം പഠിപ്പിച്ചു!

മലയാള സിനിമയിൽ എന്നും മലയാളികൾക്ക് ഏറെ ഇഷ്ട്ടപെട്ട താരമാണ് ജയസൂര്യ.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും ഇന്നും ഏറെ പ്രേക്ഷക സ്വീകാര്യതയാണുള്ളത്.താരത്തിന്റെ ചിത്രത്തിന് ഇന്നും ആരാധകർ ഏറെ പിന്തുണയാണ് നൽകുന്നത്.ഇറങ്ങുന്ന ഒരോ ചിത്രങ്ങളിലൂടെയും ഓരോ ദിവസവും തരാം അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം.അഭിനയംകൊണ്ടും താരത്തിന്റെ സ്വഭാവ സംവിശേഷതകൊണ്ടും എന്നും താരത്തിന് ഏറെ ആരധകരാണ് ഉള്ളത്.ഇപ്പോഴിതാ താരം തൃശ്ശൂർ എത്തിയതിന്റെ കഥ പറയുകയാണിപ്പോൾ .എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.എപ്പോഴും താരത്തിന്റെ ചിത്രങ്ങളൊക്കെയും ആ സ്ഥലത്തോട് ബന്ധപെടുത്തിയായിരുന്നു ഇപ്പോൾ അതിനുപിന്നിലുള കാരണവും താരം പറയുന്നുണ്ട്.

ജയസൂര്യ ആദ്യമായി തൃശ്ശൂർ എത്തുന്നത് വളരെ രസകരമായാണ്.അതും ആദ്യത്തെ അനുഭവവും തുടക്കവും അവിടെ നിന്നുതന്നെയാണ്.താരം എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി താരം തൃശൂർ എത്തുന്നത്.അതും തൃശൂർ നഗരത്തിലല്ല എത്തുന്നത്.ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജില്‍.അവിടെ എത്തിയത് ഇങ്ങനെ ആയിരുന്നു എത്തുന്നതിനു മുന്നേ തന്നെ ഒരുപരസ്യം കണ്ടിരുന്നു പുതിയതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമയിലേക്ക് താരങ്ങളെ ആവിശ്യമുണ്ടെന്നായിരുന്നു.ആർക്കും ഏത് പ്രായക്കാർക്കും അഭിനയിക്കാം എന്ന്.ഒപ്പം ഫോണ്‍ നമ്പറും നൽകിയിട്ടുണ്ട്.

അതുമായി ബന്ധപ്പെട്ടപ്പോഴാണ് നിശ്ചിത ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് അറിഞ്ഞത്. 500 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. പണമില്ലാതെ നട്ടംതിരിയുന്ന കാലമായിരുന്നു അന്ന്. എവിടെപ്പോയി 500 രൂപ ഒപ്പിക്കാന്‍. സിനിമാക്കാരനാകണമെന്ന മോഹം മൂത്തുനില്‍ക്കുന്ന കാലം. അതിനായി അഞ്ഞൂറല്ല 5000 വേണേല്‍ സംഘടിപ്പിക്കും. അങ്ങനെ കടം വാങ്ങിയതും വീട്ടില്‍ നിന്ന് കിട്ടിയതുമായ പണംകൊടുത്ത് രജിസ്റ്റര്‍ ചെയ്തു. പരസ്യക്കാര്‍ വാക്ക് പാലിച്ചു. അഭിനയപരിശോധനയ്ക്കായി വിളിച്ചു. സ്ഥലം ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജാണ്. 500 കെട്ടിയവരുടെ വലിയ നിരതന്നെയുണ്ട്.

ഏറെ വൈകാതെ അഭിനയപരിശോധന പൂര്‍ത്തിയായി. സിനിമയിേലയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന് അപ്പോള്‍ തന്നെ അറിയിച്ചു. ചിത്രീകരണം തുടങ്ങുന്ന സമയം അറിയിക്കാമെന്ന് പറഞ്ഞ് അയച്ചു. സന്തോഷംകൊണ്ട് തുള്ളിച്ചാടിയാണ് വീട്ടിലെത്തിയത്. കാത്തിരിപ്പ് ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു. ആരും വിളിച്ചില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ വീണ്ടുമെത്തി. അത് ഡി. കന്പനി ചിത്രത്തിന്റെ ചിത്രീകരണത്തിനായിരുന്നു. പഴയ 500 രൂപ സംഭവമോര്‍ത്ത് അപ്പോള്‍ ചിരിവന്നു.

500 തുലച്ചുള്ള അഭിനയമോഹം ഒരു പാഠം പഠിപ്പിച്ചു. സിനിമ എടുക്കാനുദ്ദേശിക്കുന്നവര്‍ ആരില്‍നിന്നും പണം വാങ്ങില്ല. അത്തരക്കാരെയേ വിശ്വസിക്കാവൂ. ഇപ്പോഴും ഒഡീഷന്റെ പേരില്‍ പണം വാങ്ങുന്നവരുണ്ട്. അവരുടെ വലയില്‍ പെടാതിരിക്കാന്‍ ജയസൂര്യ പറയുന്നതിതാണ് -ഒരു നിര്‍മാതാവില്ലാതെ സിനിമയിറങ്ങില്ല. പണം മുടക്കാന്‍ ശേഷിയുള്ള ആളായിരിക്കും നിര്‍മാതാവ്. അതിനാല്‍ അത്തരക്കാര്‍ പണം വാങ്ങില്ല. പണം വാങ്ങുന്നവര്‍ സിനിമയുമെടുക്കാന്‍ സാധ്യതയില്ല.

തൃശ്ശൂര്‍ റൗണ്ട് ഒരു കാന്തവലയമായാണ് അനുഭവപ്പെട്ടിട്ടുള്ളത്. അവിടെയെത്തിയാല്‍ വിട്ടുപോരാന്‍ തോന്നില്ല. കുറേയേറെ സിനിമകള്‍ റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലുമായി എടുത്തിട്ടുണ്ട്. ഇവിടെക്കിട്ടുന്ന ഊര്‍ജത്തിനും സന്തോഷത്തിനും അതിരില്ല. പ്രത്യേകമൊരു പ്രഭാവലയം ഇവിടെ നമ്മളിലേക്ക് എത്തും. അതിനാല്‍ തൃശ്ശൂരുകൂടി കടന്നുപോകുമ്പോഴെല്ലാം റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലുമെത്തും. അവിടെ കുറേനേരമിരിക്കും. അല്പം ചുറ്റിനടക്കും. രാത്രിയാണെങ്കില്‍ ഇവിടെ ചിത്രീകരിച്ച സിനിമയിലെ കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ ഉറക്കെ പറയും. പകലിത് പറ്റില്ലല്ലോ; ഭ്രാന്താണെന്ന് തോന്നില്ലേ…

എറണാകുളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സൗഹൃദങ്ങളുള്ളത് തൃശ്ശൂരിലാണ്. സിനിമയ്ക്ക് പറ്റിയ എല്ലാ സ്ഥലങ്ങളും തൃശ്ശൂരിലുണ്ട്. ഈയിടെ തൃശ്ശൂര്‍ പൂരം എന്ന സിനിമയും ചിത്രീകരിച്ചതിവിടെയാണ്. എന്നാല്‍ ഇതേവരെ തൃശ്ശൂര്‍ പൂരം കാണാന്‍ യോഗമുണ്ടായിട്ടില്ല. നിരവധി കൂട്ടുകാരുള്ളതിനാല്‍ എല്ലാവരും ക്ഷണിക്കാറുണ്ട്. പക്ഷേ എത്താനായിട്ടില്ല. ഇനി വരുന്ന പൂരത്തിന് എത്താന്‍ ശ്രമിക്കും. നടക്കുമോ എന്നറിയില്ല.

ഭക്ഷണ രുചിഭേദങ്ങളുടെ കാര്യത്തിലും തൃശ്ശൂര്‍ മുന്നിലാണ്. സസ്യവിഭവമായാലും സസ്യേതരമായാലും തൃശ്ശൂരിലെ വൈവിധ്യം ഒന്ന്‌ േവറെത്തന്നെയാണ്. അത് ആസ്വദിക്കാതെ തൃശ്ശൂരിലൂടെ യാത്രയുണ്ടാകില്ല. തൃശ്ശൂര്‍ ഭാഷ ഇഷ്ടമാണെങ്കിലും ഭാഷയാണ് പ്രശ്‌നവും. സിനിമയില്‍ തൃശ്ശൂര്‍ ഭാഷ പറയാനാണ് ഏറെ ക്ലേശിക്കേണ്ടിവരുന്നത്. അത് ക്ലിക്കായാല്‍ സിനിമയും ക്ലിക്കായി.

പുണ്യാളന്‍ അഗര്‍ബത്തീസ് സിനിമ കണ്ട് ഇഷ്ടപ്പെട്ട് വ്യവസായി എം.എ. യൂസഫലി വലിയൊരു സമ്മാനം തന്നിട്ടുണ്ട്. കേരളത്തിലെ വന്‍കിട വ്യവസായികളുടെയും ബ്രാന്‍ഡുകളുടേയും കാര്യമെടുത്താല്‍ അതില്‍ പകുതിയില്‍ കൂടുതല്‍ തൃശ്ശൂരുകാരുടേതായിരിക്കും. അതിന് കാരണമായി കണ്ടെത്തിയത് തൃശ്ശൂരുകാരുടെയുള്ളിലെ നര്‍മമാണ്. സന്തോഷത്തിലും ദുഃഖത്തിലും നര്‍മം കണ്ടെത്തുന്നവരാണ് തൃശ്ശൂരുകാര്‍. അതിനാല്‍ അവര്‍ക്ക് മാനസിക സമ്മര്‍ദങ്ങളില്ല. ഇത് ജീവിതത്തെ വേറെ രീതിയില്‍ കാണാനും ചിന്തിക്കാനും അവരെ സഹായിക്കും. സമ്മര്‍ദങ്ങളില്ലാത്തതിനാല്‍ ഏത് സാഹസവും ഏറ്റെടുക്കും. അതാണ് വ്യാപാര വിജയത്തിലേക്കും നയിക്കുന്നത്.

ഇന്നസെന്റ് ചേട്ടന്റെ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ ഇപ്പോള്‍ അര്‍ബുദ ചികിത്സയുടെ ഭാഗമായിരിക്കുന്നത് അദ്ദേഹം തൃശ്ശൂരുകാരനായതിനാലാണെന്ന് ജയസൂര്യ വിശ്വസിക്കുന്നു. ജയസൂര്യയുടെ ഏത് സീരിയസ് സിനിമയിലും അറിയാതെ അല്‍പം നര്‍മം കയറിക്കൂടുന്നത് തൃശ്ശൂരില്‍നിന്നുള്ള അനുഭവങ്ങളില്‍ നിന്നാണ്.

തൃശ്ശൂര്‍ റൗണ്ട് ഒരു കാന്തവലയമായാണ് അനുഭവപ്പെട്ടിട്ടുള്ളത്. അവിടെയെത്തിയാല്‍ വിട്ടുപോരാന്‍ തോന്നില്ല. കുറേയേറെ സിനിമകള്‍ റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലുമായി എടുത്തിട്ടുണ്ട്. ഇവിടെക്കിട്ടുന്ന ഊര്‍ജത്തിനും സന്തോഷത്തിനും അതിരില്ല.

jayasurya talk about cinema

More in Malayalam

Trending

Recent

To Top