Connect with us

ബിഗ് ഷോയെ നകുലനാക്കിയ ആ മൊതൽ ഇതാണ്!

Malayalam

ബിഗ് ഷോയെ നകുലനാക്കിയ ആ മൊതൽ ഇതാണ്!

ബിഗ് ഷോയെ നകുലനാക്കിയ ആ മൊതൽ ഇതാണ്!

രസകരമായ ഒരു ട്രോൾ വീഡിയോയുടെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.റസ്‌ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കി ട്രോളിയിരിക്കുകയാണ് അജ്മല്‍ സാബു. ഫേസ്ബുക്കിലും വാട്സാപ്പിലും ട്രോൾ വീഡിയോ പൊട്ടിച്ചിരി പകർന്നു.ഇപ്പോഴിതാ വിഡിയോ എഡിറ്റ് ചെയ്ത അജ്മലിനെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണ് നിസാർ മൊഹമ്മദ് എന്ന സുഹൃത്ത്. നിസാറിന്റെ കുറിപ്പ് വായിക്കാം.

ദേ ഇതാണ് ആ ‘മൊതല്’

‘എജ്ജാതി എഡിറ്റിങ്’, ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും വാട്ട്സ്ആപ്പിലും അടുത്തിടെ വൈറൽ ആയ പല വിഡിയോകളുടെയും തലക്കെട്ട് ഇതായിരുന്നു. ദേ ഇതാണ് ആ മൊതല്‍. അജ്മൽ. ചങ്ങനാശ്ശേരിക്കാരൻ. ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരുള്ള വിഡിയോ എഡിറ്റർ. ഒരു ഒന്നൊന്നര മൊതല്.

സഹ സംവിധായകൻ, ക്യാമറമാൻ എന്നിങ്ങനെ പിന്നെയും എന്തൊക്കെയോ ആണ് അജ്മൽ. മലയാളം, തമിഴ്, ഹിന്ദി സിനിമകളിലെ പ്രമുഖ നടന്മാരും സംവിധായകരും ഇൻസ്റ്റഗ്രാമിൽ അജ്മലിന്റെ ഫോളോവേർസ് ആണ്.

‘ajmalsabucuts’ എന്ന് വാട്ടർമാർക്കുള്ള വിഡിയോ എവിടെയെങ്കിലും കണ്ടാൽ അവർക്ക് അറിയാം തലതല്ലി ചിരിക്കാൻ, അമ്പരപ്പോടെ ആസ്വദിക്കാൻ എന്തോ അതിലുണ്ടെന്ന്.

ജിനീഷ് പറഞ്ഞ് ഒരുപാട് കേട്ടിട്ടുണ്ടായിരുന്നു. ഇന്നലെ പാതിരായ്ക്ക് ഷാഹിയുടെ (script writer) കൊച്ചിയിലെ വീട്ടിൽ അപ്രതീക്ഷിതമായി കയറി വന്ന അജ്മലിനെ നേരിൽ കണ്ടു.

‘ഗംഗ എവിടെ പോകുന്നു’

‘അല്ലിക്ക് ആഭരണം എടുക്കാൻ പോണെന്നു നകുലേട്ടനോട് ഞാൻ പറഞ്ഞിരുന്നതല്ലേ’

‘ഗംഗ പോകണ്ട’

‘അതെന്താ ഞാൻ പോയാല്‍.

വിടമാട്ടെ, എന്നെ നീ എങ്കെയും വിടമാട്ടെ.. അയോഗ്യ നായേ, ഉന്നൈ കൊന്ന്, രക്തത്തെ കുടിച്ച്…

നടി ശോഭനയെ ദേശീയ അവാർഡിന് അർഹയാക്കിയ മണിച്ചിത്രത്താഴിലെ ഈ സീനാണു അജ്മൽ അവസാനം ചെയ്തത്. World wrestling star ‘Big Show’ ഈ ഡയലോഗ് പറഞ്ഞു കിടുക്കി.

viral troll video

More in Malayalam

Trending

Recent

To Top