Connect with us

എന്‍റെ ശരീരം എന്‍റെ പ്രൈവസി പരസ്യമാക്കാൻ തയ്യാറല്ല! ബോഡി പൊളിട്ടിക്സ് ഞാന്‍ ഉള്‍ക്കൊള്ളുന്നു രഹനയ്ക്ക് കട്ട സപ്പോർട്ടുമായി ജസ്ല

Malayalam

എന്‍റെ ശരീരം എന്‍റെ പ്രൈവസി പരസ്യമാക്കാൻ തയ്യാറല്ല! ബോഡി പൊളിട്ടിക്സ് ഞാന്‍ ഉള്‍ക്കൊള്ളുന്നു രഹനയ്ക്ക് കട്ട സപ്പോർട്ടുമായി ജസ്ല

എന്‍റെ ശരീരം എന്‍റെ പ്രൈവസി പരസ്യമാക്കാൻ തയ്യാറല്ല! ബോഡി പൊളിട്ടിക്സ് ഞാന്‍ ഉള്‍ക്കൊള്ളുന്നു രഹനയ്ക്ക് കട്ട സപ്പോർട്ടുമായി ജസ്ല

നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി ആര്‍ട്ടിന്റെ പേരില്‍ പടം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ എത്തുകയും ചെയ്യുകയുണ്ടായി. സംഭവം സോഷ്യൽ മീഡിയയിൽ കത്തിക്കയറുകയാണ് . കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തില്‍ പടം വരപ്പിച്ചതിന് രഹ്നയ്ക്ക് എതിരെ വലിയ രോക്ഷമാണ് ഉയരുന്നത് ഇപ്പോള്‍ രഹ്ന വിവാദത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ജസ്ല മാടശേരി. തന്റെ ശരീരം തന്റെ പ്രൈവസിയാണെന്ന് ജസ്ല പറയുന്നു. അതെ സമയം തന്നെ ജെസ്‍ല മാടശേരി രഹാനെയുടെ ശരീരത്തിൽ ബോഡി ആർട് ചെയ്തപ്പോഴും ഇതേ മുറവിളി ഉയർന്നിരുന്നു.

ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നും ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാൽ അതിൽ അശ്ലീലം കാണുന്നവർ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണെന്നാണ് രഹനെ ഇതേ കുറിച്ച പ്രതികരിച്ചത്

വ്യക്തിപരമായി പറയാം…
ഇതിന്‍റെ പേരില്‍ എന്നെ സദാചാര വാദിയാക്കിയാലും എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല..
എന്‍റെ ശരീരം എന്‍റെ പ്രൈവസിയാണ്..
എന്‍റെ ശരീരത്തെ ഞാന്‍ സ്നേഹിക്കുന്നത് സ്വകാര്യമായാണ്..അത് പബ്ലിക്ക് ആക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല..എന്നാല്‍ ബോഡി പൊളിട്ടിക്സ് ഞാന്‍ ഉള്‍ക്കൊള്ളുന്നു..മനസ്സിലാക്കുന്നു..പഠിക്കുന്നു…
അവനവന്‍റെ ശരീരം അവനവന്‍റെ ചോയ്സ് ആണെന്നും വിശ്വസിക്കുന്നു…
ശരീരം കാണിക്കുന്നവരോടും..അതില്‍ രാഷ്ട്രീയം പറയുന്നവരോടും സ്നേഹവും ബഹുമാനവും ഉണ്ട്…
അതിലൊരു തെറ്റുള്ളതായും എനിക്ക് തോന്നീട്ടില്ല…
കാരണം..ശരീരം എന്നാല്‍ കാമം മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല..
ശരീരം കൊണ്ട് യുദ്ധം ചെയ്യുന്നവര്‍ക്കിടയില്‍ ജീവിച്ചിട്ടുണ്ട്..

എന്‍റെ മനസ്സിന് അതിനെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയും..പക്ഷെ..എന്‍റെ ശരീരം പബ്ലിക് ആണെന്ന തോന്നല്‍ വരുന്നത് പോലും എനിക്ക് അലോസരമാണ്..

പുരോഗമന സമൂഹത്തിന്‍റെ സംഭാവനയാണ് വസ്ത്രം..അത് കാലാവസ്ഥക്ക് അനുയോജ്യമാകണം..

മറ്റൊരാള്‍ എന്‍റെ അനുവാദമില്ലാതെ എന്‍റെ ശരീരത്തില്‍ തുറിച്ച് നോക്കുന്നത് പോലും എന്നെ അലോസരപ്പെടുത്താറുണ്ട്..

ഞാന്‍ സെക്‌ഷ്വല്‍ പൊളിറ്റിക്സ് ഉള്‍ക്കൊള്ളുന്നു..ബോഡി പൊളിറ്റിക്സും..പക്ഷേ എന്‍റെ ശരീരത്തില്‍ ഞാനത് പ്രാവര്‍ത്തികമാക്കാന്‍ ആഗ്രഹിക്കുന്നില്ല…
എന്‍റെ ശരീരത്തെ ഞാന്‍ പ്രണയിക്കുന്നുണ്ട്..തീര്‍ച്ചയായും എന്‍റെ ശരീരം എന്‍റെ സ്വകാര്യതയാണ്…
ലൈംഗീകതയും…

പുരോഗമന സമൂഹമെന്നവകാശപ്പെടുമ്പോളും..സദാചാരം വിഴുങ്ങിയ ഇരുട്ടിലാണ് ഈ സമൂഹം…
സദാചാരത്തോടുള്ള ഭയമല്ല..എന്‍റെ സ്വകാര്യതയോടുള്ള ഇഷ്ടമാണ് അതിന് കാരണം…

ശരീരം എന്ന് പറയുമ്പോള്‍ ..എനിക്കെന്‍റെ പ്രൈവസിയെന്ന് തോന്നുന്ന ഭാഗങ്ങള്‍ അടഞ്ഞ് തന്നെയാണ് എന്ന അര്‍ത്ഥം കൂടിയുണ്ട്…

അത് തുറക്കാന്‍ ..ഞാന്‍ തയ്യാറല്ല..
മാത്രമല്ല..ഫെമിനിസം എന്നാല്‍ സെക്ഷ്വല്‍ പൊളിറ്റിക്സും ബോഡി പൊളിറ്റിക്സുമാണെന്ന ഒരു തരി തോന്നലും ഇല്ല…
അതും അതിന്‍റെ ഒരു ഭാഗമാണെന്ന് മാത്രം…
ഇതിനെല്ലാം മുന്നെ ഇടപെടേണ്ട പലവിഷയങ്ങളുമുണ്ടെന്നതില്‍ ഞാന്‍ ശരി കാണുന്നൂ…
24 വയസ്സിന്‍റെ അറിവിന്‍റെയും വായനയുടേയും പരിമിതികളാവാം..

Continue Reading
You may also like...

More in Malayalam

Trending

Recent

To Top