Malayalam
കസവ് മുണ്ടുടുത്ത് കേരള തനിമയില്‍ ഹണി റോസ്; വൈറലായി ചിത്രങ്ങള്‍
കസവ് മുണ്ടുടുത്ത് കേരള തനിമയില്‍ ഹണി റോസ്; വൈറലായി ചിത്രങ്ങള്‍
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. ‘ബോയ് ഫ്രണ്ട്’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ ഹണിയ്ക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും താരം തിളങ്ങി നില്‍ക്കുകയാണ്. ഹണി റോസിന്റെ ചിത്രങ്ങള്‍ക്കെല്ലാം സോഷ്യല്‍ മീഡിയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
സമൂഹമാധ്യമങ്ങളില്‍ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തില്‍ നടി ഷെയര്‍ ചെയ്ത പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധനേടുന്നത്. മോഡേണ്‍ വസ്ത്രത്തില്‍ അല്ല ഇത്തവണ ഹണി റോസ് വൈറലാകുന്നത്. തനി കേരള തനിമ വേഷത്തില്‍ ഗ്ലാമറസ്സായി ഹണി എത്തുന്നു. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് ബ്ലൗസും ധരിച്ചാണ് ഹണി ചിത്രങ്ങളിെലത്തുന്നത്.
ബാല്‍ജിത്ത് ബിഎം ആണ് ഹണി റോസിന്റെ ഈ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. രാഹുല്‍ നമോയാണ് ഹെയര്‍ സ്‌റ്റെലിസ്റ്റ്. ചിത്രങ്ങളുടെ മെയ്ക്കിംഗ് വീഡിയോയും പുറത്ത് എത്തിയിട്ടുണ്ട്.
അതേ സമയം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാദുഷ പ്രൊഡക്ഷന്‍സ്, പെന്‍ ആന്റ് പേപ്പര്‍ ക്രിയേഷന്‍സ് എന്നീ ബാനറില്‍ ബാദുഷ എന്‍ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഹണി റോസിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് മൂലം ആദ്യ പോസ്റ്ററിലൂടെതന്നെ ഏറെ ജനശ്രദ്ധ ‘റേച്ചല്‍’ പിടിച്ചുപറ്റിയിരുന്നു.
