Connect with us

85 ലക്ഷം രൂപ അടച്ചില്ലെങ്കില്‍ വീട്ടിലെ TV, Fridge, Mixi, AC, Car, Phone എല്ലാം എടുത്തു കൊണ്ട് പോകും… ചിമ്പുവിന് കോടതിയുടെ ഭീഷണി

Malayalam Breaking News

ചിമ്പു ഉടന്‍ തന്നെ 85 ലക്ഷം രൂപ അടക്കണം… അല്ലെങ്കില്‍ വീട്ടിലെ ടിവി, ഫ്രിഡ്ജ്, മിക്‌സി, എസി എല്ലാം എടുത്തു കൊണ്ട് പോകുമെന്ന് ചിമ്പുവിന് കോടതിയുടെ ഭീഷണി. അഡ്വാന്‍സ് വാങ്ങിയ ശേഷം സിനിമയില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് തെന്നിന്ത്യന്‍താരം ചിമ്പുവിനെതിരേ കോടതി നടപടി.

നാല് ആഴ്ചയ്ക്കുള്ളില്‍ 85.50 ലക്ഷം രൂപ സെക്യൂരിറ്റി തുക അടയ്ക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മദ്രാസ് ഹൈക്കോടതി ചിമ്പുവിന് താക്കിതു നല്‍കി. നിര്‍മ്മാതാക്കളായ പാഷന്‍ മൂവി മേക്കേഴ്‌സിന്റെ പരാതിയില്‍ ജസ്റ്റിസ് എം. ഗോവിന്ദ് രാജ് ആണ് ഉത്തരവിട്ടത്. തുക അടച്ചില്ലെങ്കില്‍ ചിമ്പുവിന്റെ വീട്ടിലെ ടിവി, ഫ്രിഡ്ജ്, മിക്‌സി, എസി, ഡൈനിങ് ടേബിള്‍, കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവയടക്കമുള്ള വസ്തുക്കള്‍ പിടിച്ചെടുക്കുമെന്നും കോടതി താക്കീത് നല്‍കിയിട്ടുണ്ട്.

അരസന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ സിമ്പു നിര്‍മ്മാതാക്കളില്‍ നിന്ന് 50 ലക്ഷം രൂപ മുന്‍കൂറായി വാങ്ങിയിരുന്നു. എന്നാല്‍ ചിത്രവുമായി പിന്നീട് സഹകരിക്കാന്‍ താരം തയ്യാറായില്ല. തുടര്‍ന്ന് നിര്‍മാതാക്കള്‍ പരാതി നല്‍കുകയായിരുന്നു. സിനിമയില്‍ നിന്ന് പിന്‍മാറിയതിനാല്‍ തങ്ങള്‍ക്ക് കടുത്ത നഷ്ടമാണ് സിമ്പു ഉണ്ടാക്കിയതെന്ന് നിര്‍മാതാക്കള്‍ പരാതിയില്‍ പറയുന്നു.

അരസന്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ 50 ലക്ഷം രൂപയും അതിന്റെ പലിശയായി 35.50 ലക്ഷം രൂപയും അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഒരു സിനിമയ്ക്ക് ഒരു കോടിയാണ് ചിമ്പു വാങ്ങുന്ന പ്രതിഫലം. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ യാതൊരു രേഖകളും ചിമ്പുവിന്റെ ഭാഗത്തു നിന്നും കോടതിയില്‍ ഹാജരാക്കാനായില്ല. നിര്‍മ്മാതാക്കളില്‍ നിന്നും 50 ലക്ഷം കൈപ്പറ്റിയെന്ന് സമ്മതിച്ച ചിമ്പു, ചിത്രം പറഞ്ഞ സമയത്തു തുടങ്ങാത്തതിന് നിര്‍മ്മാതാക്കള്‍ക്കെതിരേ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് പ്രതികരിച്ചിട്ടുണ്ട്.

High court verdict against Simbu

More in Malayalam Breaking News

Trending

Recent

To Top