Connect with us

കനത്തമഴയിൽ 200ൽ പരം ഉരുൾപൊട്ടലുകൾ – കണ്ണൂർ ജില്ലയിൽ മലയിടിഞ്ഞു ;വീഡിയോ

Malayalam Breaking News

കനത്തമഴയിൽ 200ൽ പരം ഉരുൾപൊട്ടലുകൾ – കണ്ണൂർ ജില്ലയിൽ മലയിടിഞ്ഞു ;വീഡിയോ

കനത്തമഴയിൽ 200ൽ പരം ഉരുൾപൊട്ടലുകൾ – കണ്ണൂർ ജില്ലയിൽ മലയിടിഞ്ഞു ;വീഡിയോ

കനത്തമഴയിൽ 200ൽ പരം ഉരുൾപൊട്ടലുകൾ – കണ്ണൂർ ജില്ലയിൽ മലയിടിഞ്ഞു ;വീഡിയോ

കനത്ത മഴയിൽ ഉരുൾ പൊട്ടലിൽ തകർന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൾ. കണ്ണൂർ ജില്ലയിലെ അമ്പായത്തോടുണ്ടായ ഉരുൾപൊട്ടലിൽ മലയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. വലിയ ശബ്ദത്തോടെയാണ് മല ഇടിഞ്ഞു താഴ്ന്നത്. മല ഇടിഞ്ഞു വീണ പ്രദേശത്ത് ജനങ്ങൾ താമസിക്കുന്നില്ല. ഇവിടെനിന്നും അകലെയായാണ് അമ്പായത്തോട് ഗ്രാമം.

സംസ്ഥാനത്ത് 200 ൽ പരം ഇടങ്ങളിൽ ഉരുൾപൊട്ടിയിട്ടുണ്ട്. പാലക്കാട് നെന്മാറയിൽ ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ നവജാത ശിശു ഉൾപ്പെടെ എട്ടു പേർ മരിച്ചു. ഇവിടെ വീണ്ടും ഉരുൾപൊട്ടാനുളള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ മാറ്റിയിട്ടുണ്ട്. മലപ്പുറത്ത് മങ്കടയിൽ ഉരുൾപൊട്ടലുണ്ടായി. പത്തനംതിട്ട റാന്നിയിലും ഉരുൾപൊട്ടലുണ്ടായി. റാന്നിയിൽ വയ്യാറ്റുപുഴയിൽ അപ്രതീക്ഷിതമായാണ് ഉരുൾ പൊട്ടിയത്. കനത്ത മഴയിലും ഉരുൾപൊട്ടലിലും റാന്നി ഒറ്റപ്പെട്ട നിലയിലാണ്.

heavy flood in kannur

More in Malayalam Breaking News

Trending