Connect with us

ഏതോ ഒരു വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരത്തിന് താന്‍ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്‌നേഹം കണ്ടില്ലെന്ന് വയ്ക്കുന്നത്; വൈറലായി ഗ്രേസ് ആന്റണിയുടെ വാക്കുകള്‍

News

ഏതോ ഒരു വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരത്തിന് താന്‍ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്‌നേഹം കണ്ടില്ലെന്ന് വയ്ക്കുന്നത്; വൈറലായി ഗ്രേസ് ആന്റണിയുടെ വാക്കുകള്‍

ഏതോ ഒരു വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരത്തിന് താന്‍ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്‌നേഹം കണ്ടില്ലെന്ന് വയ്ക്കുന്നത്; വൈറലായി ഗ്രേസ് ആന്റണിയുടെ വാക്കുകള്‍

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ഗ്രേസ് ആന്റണി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെ സിനിമയുടെ പ്രമൊഷനുമായി ബന്ധപ്പെട്ട് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തിയപ്പോള്‍ മോശപ്പെട്ട അനുഭവമാണ് താരത്തിന് നേരിടേണ്ടി വന്നത്.

ഇപ്പോഴിതാ അവിടെ വീണ്ടും എത്തിയിരിക്കകുയാണ് ഗ്രേസ്. ഏതോ ഒരു വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരത്തിന് താന്‍ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്‌നേഹം കണ്ടില്ലെന്ന് വയ്ക്കുന്നത് എന്നാണ് പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഗ്രേസ് സംസാരിച്ചത്.

‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇത്തവണ താരം ഹൈലൈറ്റ് മാളില്‍ എത്തിയത്. കഴിഞ്ഞ തവണ ഇവിടെ വന്നിട്ട് പോയപ്പോള്‍ താന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല ഒരു വരവ് കൂടി വരേണ്ടി വരുമെന്ന്. പക്ഷേ ഒരുപാട് സന്തോഷമുണ്ട് തങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ പടച്ചോന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ ഇവിടെ വന്നതിന്.

വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പടച്ചോനെ ഇങ്ങള് കാത്തോളണെ എന്നു പറഞ്ഞാണ് പോന്നത്. നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ അപ്രതീക്ഷതമായി നല്ല കാര്യങ്ങളും മോശം കാര്യങ്ങളും സംഭവിക്കാറുണ്ട്. പിന്നെ താന്‍ ഓര്‍ത്തു, ഏതോ ഒരു വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരത്തിന് താന്‍ എങ്ങനെയാണ് ഇത്രയും മനുഷ്യരുടെ സ്‌നേഹം കണ്ടില്ലെന്ന് വയ്ക്കുന്നത്.

അതുകൊണ്ട് തന്നെയാണ് വീണ്ടും കോഴിക്കോട് വരാനുള്ള അവസരം കിട്ടിയപ്പോള്‍ വേണ്ടെന്ന് വയ്ക്കാതിരുന്നത്. കോഴിക്കോട് ഒരുപാട് നല്ല സുഹൃത്തുക്കള്‍ ഉണ്ട്. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലമാണ്. മാത്രമല്ല പടച്ചോന്‍ സിനിമയുടെ െ്രെപവറ്റ് ഇവന്റ് കോഴിക്കോട് വച്ചാണ് തുടങ്ങിയത്. ഷൂട്ടിംഗും ഇവിടെ നിന്നായിരുന്നു തുടക്കം. ആ പ്രശ്‌നങ്ങള്‍ ഉണ്ടായതിനു ശേഷം കോഴിക്കോടുകാര്‍ക്ക് തന്നോടുള്ള സ്‌നേഹം കൂടിയിട്ടേ ഉള്ളു എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top