Connect with us

എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനാകില്ല; നിലവാരം പുലര്‍ത്തിയ സിനിമകള്‍ കുറവായിരുന്നു; ഗൗതം ഘോഷ്

Movies

എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനാകില്ല; നിലവാരം പുലര്‍ത്തിയ സിനിമകള്‍ കുറവായിരുന്നു; ഗൗതം ഘോഷ്

എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനാകില്ല; നിലവാരം പുലര്‍ത്തിയ സിനിമകള്‍ കുറവായിരുന്നു; ഗൗതം ഘോഷ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് പിന്നാലെ പല വിമർശനങ്ങളാണ് ഉയർന്നത് .മമ്മൂട്ടിക്കും വിൻസി അലോഷ്യസിനും മികച്ച നടൻ- നടി അവാർഡുകൾ ലഭിച്ചതും ‘നൻപകൽ നേരത്ത് മയക്കം’, ‘ന്നാ താൻ കേസ് കൊട്’ തുടങ്ങിയ ചിത്രങ്ങൾക്ക് പുരസ്കാരം ലഭിച്ചതുമെല്ലാം മലയാള സിനിമാ പ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്തകൾ ആയിരുന്നു. എന്നാൽ, മികച്ച നടനുള്ള അവാർഡ് കുഞ്ചാക്കോ ബോബന് നൽകാമായിരുന്നു എന്നാണ് ചിലരുടെ അഭിപ്രായം.

മാത്രമല്ല മലയാളത്തിലെ മിന്നും വിജയങ്ങളിലൊന്നായ മാളികപ്പുറം സിനിമയെ ജൂറി പരി​ഗണിക്കാതിരുന്നതും സിനിമാ പ്രേമികളെ ദുഃഖത്തിലാഴ്‌ത്തുന്നുകേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ പല സിനിമകളും തഴയപ്പെട്ടുവെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഇതിനിടെ ജൂറി ചെയര്‍മാന്‍ ആയ ഗൗതം ഘോഷിന്റെ വാക്കുകളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

.നിലവാരം പുലര്‍ത്തിയ സിനിമകള്‍ കുറവായിരുന്നു എന്നാണ് ഗൗതം ഘോഷ് പറയുന്നത്. 154 എന്‍ട്രികളില്‍ നിന്ന് അവസാന പട്ടികയില്‍ ഇടംപിടിച്ച 50 ചിത്രങ്ങളില്‍ വിരലില്‍ എണ്ണാവുന്നവ മാത്രമാണ് ഉന്നത നിലവാരം പുലര്‍ത്തിയത്.അടൂര്‍ ഗോപാലകൃഷ്ണന്റെയോ ഷാജി എന്‍ കരുണിന്റയോ കെ.ജി ജോര്‍ജിന്റെയോ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് സിനിമകള്‍ ഉയര്‍ന്നില്ല എന്നാണ് ഗൗതം ഘോഷ് ദ ഫോര്‍ത്തിനോട് പ്രതികരിച്ചത്. എന്നാല്‍ മികച്ച അവാര്‍ഡിനായി പരിഗണിക്കപ്പെട്ട എല്ലാ അഭിനേതാക്കളും വിസ്മയിപ്പിച്ചു.

അഭിനേതാക്കളുടെ സ്വാഭാവിക പ്രകടനവും നായികയെന്നോ നായകനെന്നോ നോക്കാതെ എല്ലാ വേഷത്തിലും അഭിനയിക്കുന്ന രീതിയും മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്, ഈ മനോഭാവം മികച്ച കലാകാരന്‍മാര്‍ക്ക് മാത്രം സാധിക്കുന്നതാണ്.മത്സരിക്കുന്ന എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാനാകില്ല എന്നാണ് ഗൗതം ഘോഷ് പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടാണ് ഗൗതം ഘോഷ് പ്രതികരിച്ചത്.

More in Movies

Trending

Recent

To Top