Connect with us

ദളപതി 68 ല്‍ പത്തൊമ്പതുകാരനായി വിജയ്; ഈ രംഗത്തിനായി മാത്രം ചെലവാക്കുന്നത് ആറ് കോടിയോളം രൂപ

Tamil

ദളപതി 68 ല്‍ പത്തൊമ്പതുകാരനായി വിജയ്; ഈ രംഗത്തിനായി മാത്രം ചെലവാക്കുന്നത് ആറ് കോടിയോളം രൂപ

ദളപതി 68 ല്‍ പത്തൊമ്പതുകാരനായി വിജയ്; ഈ രംഗത്തിനായി മാത്രം ചെലവാക്കുന്നത് ആറ് കോടിയോളം രൂപ

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ലോകേഷ് കനകരാജിന്റെ ലിയോയുടെ വിജയത്തിന് ശേഷം ദളപതി വിജയ് വീണ്ടും ആരാധകരുടെ ആവേശമായി മാറിയിട്ടുമുണ്ട്. ദളപതി 68ലാണ് വിജയ് നായകനായ ചിത്രമായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

ദളപതി 68 എന്ന് താല്‍ക്കാലികമായ പേരിട്ട ചിത്രത്തിന്റെ വമ്പന്‍ അപ്‌ഡേറ്റ് വിജയ്!യുടെ ആരാധകരെ ആവേശത്തിലാക്കുകയാണ്. ദളപതി 68 എന്ന ചിത്രത്തിന്റെ സംവിധാനം വെങ്കട് പ്രഭുവാണ്. വിജയ് പത്തൊമ്പതുകാരനായി വെങ്കട് പ്രഭുവിന്റെ സംവിധാനത്തിലുള്ള ദളപതി 68ല്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫ്‌ലാഷ്!ബാക്കലായിരിക്കും പത്തൊമ്പതുകാരനായി വിജയ് എത്തുക. ട്രാവലിംഗ് കണ്‍സപ്റ്റിലുള്ള ഒന്നായിരിക്കും വിജയ് ചിത്രമെന്നും റിപ്പോര്‍ട്ടുണ്ട്.

എന്തായാലും വമ്പന്‍ മേക്കോവറിലായിരിക്കും വിജയ് പുതിയ ചിത്രത്തില്‍ എത്തുക എന്ന് ഉറപ്പായിട്ടുണ്ട്. വിജയ്‌യെ പത്തൊമ്പതുകാരനാകാന്‍ എകദേശം ആറ് കോടിയോളം ചെലവഴിക്കാനാണ് ദളപതി 68ന്റെ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ചില സിനിമാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.

ഡിജിറ്റല്‍ ഡി ഏജിംഗ് സാങ്കേതികതയായിരിക്കും ചിത്രത്തിനായി സ്വീകരിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വമ്പന്‍ തുക ചെലവഴിച്ച് ചിത്രത്തില്‍ വിജയ്!ക്ക് പ്രോസ്!തെറ്റിക് മേക്കപ്പ് ചെയ്താകും പത്തൊമ്പതുകാരനായി മാറ്റുക എന്നുമാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എന്തായാലും ഔദ്യോഗികമായ ഒരു സ്ഥിരീകരണത്തിനാണ് താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്.

ദളപതി 68ല്‍ ഒരു പ്രധാന കഥാപാത്രമായി വിജയ്!ക്കൊപ്പം മലയാളത്തിന്റെ പ്രിയ നടന്‍ ജയറാമും വേഷമിടുന്നുണ്ട് എന്നും നായികയായി മീനാക്ഷി ചൗധരിയാണ് എത്തുക എന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ ചിത്രത്തില്‍ ആദ്യമായിട്ടാണ് ദളപതി വിജയ് നായകനാകുന്നത്.

More in Tamil

Trending

Recent

To Top