Connect with us

ആലുവയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കൾക്ക് വീട് വയ്ക്കാനായി അദ്ദേഹം ഹൃദയം കൊണ്ട് നൽകുന്ന അഞ്ചു ലക്ഷം രൂപയ്ക്ക് ഉള്ള മൂല്യം അളക്കാൻ കഴിയില്ല, കാരണം അതിൽ ഉള്ളത് അഭിനയം എന്ന തന്റെ തൊഴിലിൽ അദ്ദേഹം ഇൻവെസ്റ്റ്‌ ചെയ്ത സ്വന്തം അധ്വാനത്തിന്റെയും വിയർപ്പിന്റെയും പങ്ക് മാത്രമാണ്; കുറിപ്പ്

general

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങായി നടൻ സുരേഷ് ഗോപി എത്തിയിട്ടുണ്ട് . കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായമാണ് സുരേഷ് ഗോപി നൽകുന്നത്. ധനസഹായം പ്രഖ്യാപിച്ച തിന് പിന്നാലെ സുരേഷ് ഗോപിക്ക് സോഷ്യൽ മീഡിയയുടെ അഭിനന്ദനം. . സുരേഷ് ഗോപിയുടെ മനസിലെ നന്മ വിവരിച്ചുകൊണ്ട് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ആലുവയിൽ അതി ദാരുണമായി കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കൾക്ക് വീട് വയ്ക്കാനായി അദ്ദേഹം ഹൃദയം കൊണ്ട് നൽകുന്ന അഞ്ചു ലക്ഷം രൂപയ്ക്ക് ഉള്ള മൂല്യം അളക്കാൻ കഴിയില്ലെന്ന് പോസ്റ്റിൽ പറയുന്നു.

അഞ്‍ജു പാർവതി എഴുതിയതിങ്ങനെ:

ഇതൊക്കെ കൊണ്ടാണ് ഈ മനുഷ്യനെ ഹൃദയത്തിൽ ഇരിപ്പിടം നല്കി നമ്മൾ സ്നേഹിക്കുന്നത്. എത്ര എഴുതിയാലും തീരാത്ത , എത്ര പറഞ്ഞാലും ഒടുങ്ങാത്ത , എത്ര സ്നേഹിച്ചാലും മടുക്കാത്ത ഒരു മനുഷ്യൻ! അദ്ദേഹത്തിന്റെ മാനവികതയും മൂല്യവും അദ്ദേഹം രാഷ്ട്രീയക്കാരനോ എം.പിയോ ആയ നാൾ മുതൽ മുളച്ചതല്ല . അത് ഈശ്വരൻ ചിലർക്കായി മാത്രം നല്കിയ വരപ്രസാദമാണ്. റിയൽ ലൈഫിലും റീൽ ലൈഫിലും നായകനായി തിളങ്ങാൻ കഴിയുക എളുപ്പമല്ല. പക്ഷേ SG എന്ന മനുഷ്യന് അതിനു കഴിയുന്നത് അദ്ദേഹം നൂറ് ശതമാനവും പച്ച മനുഷ്യൻ ആയത് കൊണ്ട് മാത്രം.
കരുണ, നന്മ, സഹജീവി സ്നേഹം, മാനവികത തുടങ്ങിയ ഈശ്വരീയമായ വരപ്രസാദങ്ങൾ SGക്ക് ഇല്ലായിരുന്നുവെങ്കിൽ, ഇന്ന് ഏത് മലയാളം താരരാജാവിനേക്കാൾ വലിയ മൾട്ടി മില്യണയർ ആയിരുന്നേനേ അദ്ദേഹം. ഒരു കാലത്ത് അദ്ദേഹത്തിനു ചുറ്റും സിനിമാലോകം കറങ്ങിയിരുന്നു.

പക്ഷേ കറ കളഞ്ഞ നന്മ മുതൽക്കൂട്ടായി കരുതിയ ആ മനുഷ്യൻ പണത്തിനും സ്വത്തിനും മീതേ മനുഷ്യരെ കണ്ടു. !!അതുകൊണ്ട് അദ്ദേഹത്തിന് അവകാശപ്പെടാൻ കോടികളുടെ ടേൺ ഓവർ ഉള്ള ബിസിനസ്സ് സാമ്രാജ്യങ്ങളോ അതിലുള്ള പാർട്ണർഷിപ്പുകളോ പലയിടങ്ങളിലായി അത്യാധുനിക ആഡംബര മാളികകളോ ഇല്ല.
ആലുവയിൽ അതി ദാരുണമായി കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കൾക്ക് വീട് വയ്ക്കാനായി അദ്ദേഹം ഹൃദയം കൊണ്ട് നൽകുന്ന അഞ്ചു ലക്ഷം രൂപയ്ക്ക് ഉള്ള മൂല്യം അളക്കാൻ കഴിയില്ല. കാരണം അതിൽ ഉള്ളത് അഭിനയം എന്ന തന്റെ തൊഴിലിൽ അദ്ദേഹം ഇൻവെസ്റ്റ്‌ ചെയ്ത സ്വന്തം അധ്വാനത്തിന്റെയും വിയർപ്പിന്റെയും പങ്ക് മാത്രമാണ്. അതായത് SG എന്ന ദൈവാംശമുള്ള മനുഷ്യൻ്റെ ഒരു സിനിമ വിജയിച്ചാൽ , അതിൻ്റെ ഏറിയ പങ്കും എത്തുക ഒരുപാട് മനുഷ്യരുടെ കണ്ണീരൊപ്പുവാൻ വേണ്ടിയാണ്; കുറെയേറെ കുടുംബങ്ങൾക്ക് സാന്ത്വന സ്പർശമാവാനാണ്. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ഒരേ ഒരു നടൻ ഇങ്ങനെയാണ് കുറിപ്പ് അവസാനിക്കുന്നത്

സിനിമയിൽ നിന്നും രാഷ്ട്രീയത്തിൽ ഇറങ്ങിയ സുരേഷ് ഗോപി എന്നും നമ്മുടെ പരമ്പരാഗത രാഷ്ട്രീയക്കാരിൽ നിന്നും തീർത്തും വ്യത്യസ്തനായിരുന്നു. രാഷ്ട്രീയം കൊണ്ട് തനിക്ക് എത്രപേരെ സഹായിക്കാൻ സാധിക്കുമെന്നതിലാണ് അദ്ദേഹം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായി നിന്നത്. അടുത്ത തവണ തൃശ്ശൂരിൽ മത്സരിക്കണമെന്ന് ബിജെപി നേതാക്കൾ നിർബന്ധിക്കുമ്പോഴും അദ്ദേഹം അതിന് തയ്യാറാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. രാഷ്ട്രീയം അതിന്റെ വഴിക്ക് പോയാലും തന്റെ സേവന മേഖലയിൽ ഇപ്പോഴും സജീവമാണ് സുരേഷ് ഗോപി. ഇപ്പോൾ രാജ്യസഭാ എംപി പോലും അല്ലെങ്കിലും തന്നാൽ കഴിയുന്ന സഹായം അദ്ദേഹം എല്ലാവര്ക്കും ചെയ്യാറുണ്ട്

Continue Reading
You may also like...

More in general

Trending