Connect with us

കാവ്യയുടെ വാക്ക് പൊന്നായി, മൂന്ന് ദിവസത്തിനുള്ളില്‍ തിയേറ്ററില്‍ നിന്ന് വാരിയത് കോടികൾ, കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

general

കാവ്യയുടെ വാക്ക് പൊന്നായി, മൂന്ന് ദിവസത്തിനുള്ളില്‍ തിയേറ്ററില്‍ നിന്ന് വാരിയത് കോടികൾ, കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

കാവ്യയുടെ വാക്ക് പൊന്നായി, മൂന്ന് ദിവസത്തിനുള്ളില്‍ തിയേറ്ററില്‍ നിന്ന് വാരിയത് കോടികൾ, കളക്ഷന്‍ റിപ്പോര്‍ട്ട് ഇങ്ങനെ

ജനപ്രിയ നായകന്‍ ദിലീപ് വെള്ളിത്തിരയില്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഇടവേളയ്ക്ക് ശേഷം
ദിലീപിനെ നായകനാക്കി റാഫി രചനയും സംവിധാനവും നിര്‍വ്വഹിച്ച വോയ്സ് ഓഫ് സത്യനാഥൻ തിയേറ്ററിൽ എത്തിയിരിക്കുകയാണ്.

ജൂലൈ 28 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം പോസിറ്റീവ് അഭിപ്രായങ്ങളാണ് ലഭിച്ചത്. ഇത് കളക്ഷനില്‍ പ്രതിഫലിച്ചതോടെ ആദ്യ വാരാന്ത്യത്തില്‍ ചിത്രം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് ആദ്യ വാരാന്ത്യത്തില്‍ ലഭിക്കുന്ന കളക്ഷന്‍ പാറ്റേണില്‍ തന്നെയാണ് സത്യനാഥന്‍റെ കളക്ഷനും വന്നിരിക്കുന്നത്. റിലീസ് ദിനമായ വെള്ളിയാഴ്ചയേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ശനിയാഴ്ചയും ശനിയാഴ്ചയേക്കാള്‍ അധികം കളക്ഷന്‍ ഞായറാഴ്ചയും ലഭിച്ചു.

വെള്ളിയാഴ്ച 1.8 കോടി ആയിരുന്നു കളക്ഷനെങ്കില്‍ ശനിയാഴ്ച 2.05 കോടിയും ഞായറാഴ്ച 2.55 കോടിയും നേടി. ആകെ 6.40 കോടി. ഇത് കേരളത്തിലെ മാത്രം കണക്കാണ്. കേരളമൊഴികെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് 40 ലക്ഷവും ചിത്രം നേടിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. അങ്ങനെ ഇന്ത്യയില്‍ നിന്ന് ചിത്രം ആദ്യ വാരാന്ത്യം നേടിയിരിക്കുന്നത് 6.80 കോടിയാണ്. മലയാളത്തില്‍ നിന്ന് അധികം എതിരാളികള്‍ ഇല്ലാത്തതിനാല്‍ തന്നെ ചിത്രം മുന്നോട്ടുള്ള ദിനങ്ങളിലും ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് സിനിമാലോകത്തിന്റെ വിലയിരുത്തല്‍.

വോയ്സ് ഓഫ് സത്യനാഥന്റെ റിലീസിന് മുന്നോടിയായി ഇന്ത്യയിലും വിദേശത്തുമായി വലിയ രീതിയിലുള്ള പ്രമോഷനാണ് നടന്നത്. എല്ലായിടത്തും ദിലീപ് എത്തിയപ്പോൾ വലിയ സ്വീകാര്യതയും വൻ ജനക്കൂട്ടവും ഉണ്ടായിരുന്നു. ദിലീപിന്റെ തിരിച്ചുവരവ് വോയ്സ് ഓഫ് സത്യനാഥനിലൂടെ പ്രതീക്ഷിക്കാമെന്നാണ് അപ്പോഴെല്ലാം ആരാധകർ പറഞ്ഞത്. ഒടുവിൽ അത് സത്യമായിരിക്കുകയാണ്

പഴയ ലെവൽ കോമഡി സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന മലയാളി പ്രേക്ഷകർക്ക് കിട്ടിയ ആശ്വാസ സിനിമയാണ് വോയ്സ് ഓഫ് സത്യനാഥൻ. വിവാദങ്ങളും കേസും വന്നശേഷം ദിലീപിന്റെ സിനിമാ ജീവിതം അവസാനിച്ചുവെന്ന തരത്തിൽ അഭിപ്രായങ്ങൾ വന്നിരുന്നു. മാത്രമല്ല കേസിന് പിന്നാലെ നടക്കുന്നതിനാൽ താൻ ഒരു നടനാണെന്ന കാര്യംപോലും മറന്നുപോയ അവസ്ഥയുണ്ടായിരുന്നുവെന്നും ദിലീപ് തന്നെ പറഞ്ഞിരുന്നു.

അന്നും ഇന്നും ആരാധക പിന്തുണയുടെ കാര്യത്തിൽ ദിലീപ് മുൻനിരയിൽ തന്നെയാണ്. പൊതുപരിപാടികളിൽ‌ പങ്കെടുക്കാൻ താരം എത്തമ്പോഴുള്ള ജനസാന്നിധ്യം അതിന് ഉദാഹരണമാണ്. ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോകുമ്പോൾ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് പ്രേക്ഷക പിന്തുണയാണെന്ന് ദിലീപ് തന്നെ പറയുകയും ചെയ്തിരുന്നു. എനിക്കെതിരെ ഓരോ വിഷയങ്ങള്‍ ഉയരുമ്പോഴും ആക്രമണങ്ങളുണ്ടാകുമ്പോഴും എനിക്കൊപ്പം പ്രേക്ഷകരുണ്ടായിരുന്നു. ഒപ്പം നില്‍ക്കുമെന്ന് വിശ്വസിച്ചവര്‍ പോലും ഉണ്ടായില്ല. പക്ഷെ എന്നെ ഞെട്ടിച്ചതും പിന്‍താങ്ങി നിര്‍ത്തിയതും പ്രേക്ഷകരാണ് എന്നായിരുന്നു ദിലീപ് പറഞ്ഞത്.

ഭാര്യ കാവ്യ മാധവനും ദിലീപിന് തിരിച്ച് വരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. വൈകാതെ എല്ലാത്തിനെയും അതിജീവിച്ച് തിരിച്ചെത്തും എന്ന ധ്വനിയിൽ കുറച്ച് നാളുകൾക്ക് മുമ്പ് നടി സംസാരിച്ചിരുന്നു. വോയ്സ് ഓഫ് സത്യനാഥൻ വിജയം നേടിയതോടെ കാവ്യയുടെ വാക്കുകൾ സത്യമായപോലെയായി.

മൂന്ന് വർഷത്തിന് ശേഷമാണ് ഒരു ദിലീപ് സിനിമ തിയേറ്ററുകളിലെത്തിയത് . ഏറ്റവും അവസാനം റിലീസ് ചെയ്ത ദിലീപ് സിനിമ കേശു ഈ വീടിന്റെ നാഥനായിരുന്നു. ഹോട്ട്സ്റ്റാറിലായിരുന്നു സിനിമ റിലീസ് ചെയ്തത്.

Continue Reading
You may also like...

More in general

Trending