Connect with us

കണ്ണൂരിൽ കണ്ടുവരുന്ന ഒരു പ്രത്യേക നടപ്പുരീതിയെ കുറിച്ച് നടി നിഖില പറഞ്ഞ് നാവ് വായിലിട്ടില്ല, അതിനു മുന്നേ പാഞ്ഞെത്തി റിലീജിയസ് കറക്ട്നെസ്സ് ടീമുകൾ… പശുവിറച്ചി കഴിച്ചാൽ എന്താ കുഴപ്പമെന്ന് ഒരു അഭിമുഖത്തിനിടയ്ക്ക് ചോദിച്ച നിഖിലയെ കയ്യടിച്ച് പ്രോൽസാഹിപ്പിച്ച്, നിലപാട് തറയിൽ അരിയിട്ടു വാഴിച്ച സമുദായത്തിലുള്ളവർക്ക് കൊച്ച് ഇന്ന് തങ്ങളുടെ സമുദായത്തെ തൊട്ട് കളിച്ചത് ഇഷ്ടമായില്ല കേട്ടോ! കുറിപ്പ്

Malayalam

കണ്ണൂരിലെ മുസ്‌ലിം വിവാഹത്തെ കുറിച്ച് നടി നിഖില വിമൽ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

കണ്ണൂരിലെ വിവാഹങ്ങളില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി തുടര്‍ന്നുപോകുന്നുണ്ടെന്ന് നിഖില പറയുന്നു. ഇപ്പോഴും അക്കാര്യത്തില്‍ വലിയൊരു മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് നിഖില പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം തുറന്നുപറയുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് അഞ്ചു പാർവതി പ്രബീഷിൻറെ കുറിപ്പ് ശ്രദ്ധ നേടുകയാണ്

കുറിപ്പിന്റെ പൂർണ്ണ രൂപം

സ്ത്രീ-പുരുഷ സമത്വത്തിൻ്റെ വൻമതിലു പണിഞ്ഞ കേരളത്തിൽ, പ്രത്യേകിച്ച് പ്രബുദ്ധ നവോത്ഥരരുടെ കൺകണ്ട ദൈവത്തിൻ്റെ സ്വന്തം നാടായ കണ്ണൂരിൽ കണ്ടുവരുന്ന ഒരു പ്രത്യേക നടപ്പുരീതിയെ കുറിച്ച് നടി നിഖില പറഞ്ഞ് നാവ് വായിലിട്ടില്ല, അതിനു മുന്നേ പാഞ്ഞെത്തി റിലീജിയസ് കറക്ട്നെസ്സ് ടീമുകൾ. പശുവിറച്ചി കഴിച്ചാൽ എന്താ കുഴപ്പമെന്ന് ഒരു അഭിമുഖത്തിനിടയ്ക്ക് ചോദിച്ച നിഖിലയെ കയ്യടിച്ച് പ്രോൽസാഹിപ്പിച്ച്, നിലപാട് തറയിൽ അരിയിട്ടു വാഴിച്ച സമുദായത്തിലുള്ളവർക്ക് കൊച്ച് ഇന്ന് തങ്ങളുടെ സമുദായത്തെ തൊട്ട് കളിച്ചത് ഇഷ്ടമായില്ല കേട്ടോ!

അല്ലെങ്കിലും സനാതനധർമ്മത്തിൻ്റെ നെഞ്ചത്ത് കയറുന്ന എന്തിനും പിന്തുണയും സ്വസമുദായത്തിലെ നടപ്പുരീതികളെ ചോദ്യം ചെയ്താൽ മര്യാദയ്ക്ക്, മര്യാദയ്ക്ക് ജീവിച്ചോ താക്കീതും നല്കുന്ന സമാധാനത്തിൻ്റെ വെള്ളരിപ്രാവുകളാണല്ലോ ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്.
ചൈനീസ് വന്മതിലിനെ വരെ വെല്ലുന്ന രീതിയിൽ വനിതാമതിലൊക്കെ കെട്ടിയ ത്രില്ലിൽ തുല്യതാവാദം, സ്ത്രീശക്തി എന്നൊക്കെ വാഴ്ത്തി നടന്നിരുന്ന ടീമുകൾ ഒക്കെ ഇവിടെ തന്നെയുണ്ടല്ലോ ല്ലേ? നിഖില പറഞ്ഞത് കേട്ടിരിക്കും ല്ലേ? നവോത്ഥാന ഇടതു ഭരണകൂടത്തിനും അവരുടെ കുഴലൂത്ത് ടീമിനും സ്ത്രീ പുരുഷ സമത്വം എന്നാൽ ശബരിമലയിലെ ആചാരലംഘനം മാത്രമായിരുന്നുവല്ലോ. നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമല അയ്യപ്പൻ്റെ മുന്നിൽ മാത്രമാണ് ഇവിടുത്തെ മെയിം സ്ട്രീം ഇടത് സ്ത്രീപക്ഷവാദികൾക്ക് സമത്വം വേണ്ടത്. ഹൈന്ദവ ക്ഷേത്രങ്ങളിൽ കയറുന്ന മാത്രയിലാണ് അവറ്റകൾക്ക് ആർത്തവത്തെ ആഘോഷമാക്കേണ്ടതും !

ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന ഒരൊറ്റ വരിയിൽ തൂങ്ങി സനാതനധർമ്മമെന്നാൽ പാട്രിയാർക്കി അരങ്ങുവാഴുന്നിടം എന്ന നരേറ്റീവ് കൊടുക്കുന്ന പൊ ക ടീമുകൾക്ക് ശരീയത്ത് നിയമമെന്നാൽ മതേതരം വാഴുന്ന പൂങ്കാവനമാണ്!
നൈഷ്ഠിക ബ്രഹ്മചാരിയായ ശബരിമലയിലെ ശ്രീ. അയ്യപ്പനു മുന്നിൽ മാത്രം മതി അവർക്ക് തുല്യതാവാദ തിയറി . അപ്പോഴും ഇവിടെ മറ കെട്ടി മറച്ച വേലിക്കെട്ടുകളിൽ ആണുങ്ങൾ കാണാതെ മാറിയിരിക്കുന്ന പെണ്ണിടങ്ങൾ പരസൃമായി നില്ക്കും. ശരീരമാസകലം മറച്ച സ്ത്രീശരീരങ്ങൾ റോഡരികിൽ നിരന്നു നിന്ന് ശബരിമലയിൽ സ്ത്രീ സമത്വം വേണമെന്ന് വാദിക്കും. ഇലക്ഷൻ പോസ്റ്ററുകളിൽ മുഖമില്ലാത്ത വനിതാസ്ഥാനാർത്ഥികൾ ഏണിപ്പടി ചിഹ്നവുമായി നില്ക്കും. മരണവീടുകളിൽ അടുക്കള വശം വഴി മാത്രം സ്ത്രീ ശരീരങ്ങൾ പ്രവേശിക്കും. ആർക്കും പ്രശ്നമേയില്ല.! !
കേരളാ മോഡൽ നവോത്ഥാനമെന്നാൽ ഹൈന്ദവതയ്ക്കെതിരെയുള്ള ആഞ്ഞടിക്കൽ മാത്രമാണ്. !!
കേരളാ മോഡൽ തുല്യതാവാദം എന്നാൽ ശബരിമലയിലെ സ്ത്രീപ്രവേശം മാത്രമാണ്! !
കേരളാ മോഡൽ സ്ത്രീപക്ഷവാദം എന്നാൽ മനുസ്മൃതിയിലെ ഒരൊറ്റ വരിയിൽ പിടിച്ചുള്ള ട്രപ്പീസുകളി മാത്രമാണ്. ! !
കേരളാ മോഡൽ കമ്മ്യൂണിസം എന്നാൽ ടോട്ടലി ഹൈന്ദവവിരുദ്ധത മാത്രമാണ്. ! !

വനിതാ മതിൽ എന്തായിരുന്നുവെന്നും എന്തിനായിരുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ അതിര് ശരിയത്ത് മറയ്ക്ക് വെളിയിലാണെന്നും ഇപ്പോൾ Comrade Nikhila തിരിച്ചറിയുന്നുണ്ടാവും ല്ലേ!

Continue Reading
You may also like...

More in Malayalam

Trending

Recent

To Top