പുതിയ മാറ്റവുമായി എലിസബത്ത്; അടിപൊളിയെന്ന് ആരാധകർ; വൈറലായി ആ ചിത്രങ്ങൾ!!!
By
മലയാളികള്‍ക്കേറെ സുപരിചിതനാണ് ബാല. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയനും ഇപ്പോള്‍ പ്രേക്ഷകര്‍ക്കിഷ്ടമുള്ള വ്യക്തിയാണ്. ഗായിക അമൃത സുരേഷുമായുള്ള ബന്ധം വേര്‍പ്പെടുത്തി പത്ത് വര്‍ഷത്തോളം കഴിഞ്ഞാണ് ബാല എലിസബത്തിനെ വിവാഹം കഴിക്കുന്നത്.
ഇവരുടെ വിശേഷങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. കരള്‍ രോഗം ഗുരുതരമായ ബാല കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് വീണ്ടും തിരികെ ജീവിതത്തിലേക്ക് വന്നത്. അപ്പോഴെല്ലാം ഡോക്ടറായ എലിസബത്ത് തന്നെയായിരുന്നു ബാലയെ ശുശ്രൂഷിച്ചിരുന്നത്.
താന്‍ തിരികെ ജീവിതത്തിലേയ്ക്ക് വന്നതില്‍ പ്രധാന പങ്ക് എലിസബത്തിനാണെന്ന് ബാലയും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. അസുഖത്തില്‍ നിന്നും മുക്തി നേടി ബാല ആക്ടീവായി തുടങ്ങി കുറച്ച് കാലം വരെയും എലിസബത്ത് ബാലയ്‌ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് എലിസബത്തിനെ ബാലയ്‌ക്കൊപ്പം കാണാതെയായി. ചോദിച്ചപ്പോള്‍ ബാലയും കൃത്യമായി മറുപടി പറഞ്ഞില്ല. ബാലയ്‌ക്കൊപ്പം കുടുംജീവിതം ആരംഭിച്ചശേഷം എലിസബത്ത് ഒരു യുട്യൂബ് ചാനല്‍ ആരംഭിച്ചിരുന്നു.
അതുവഴി എലിസബത്ത് വിശേഷങ്ങള്‍ പങ്കിടാറുണ്ടായിരുന്നു. ഡോക്ടര്‍ കൂടിയായതിനാല്‍ യൂട്യൂബ് ചാനലിലൂടെ പല വിഷയങ്ങളും എലിസബത്ത് പങ്കുവെക്കാറുണ്ട്. എന്നാല്‍ തീരെ പ്രൊഫഷണലായി വീഡിയോ ചെയ്യാത്തതിനാല്‍ ഒരുപാട് പേര്‍ നിര്‍ദ്ദേശങ്ങളുമായി വരും. തീരെ മേക്കപ്പ് ചെയ്യുകയോ ഒരുങ്ങുകയോ ഒന്നും ചെയ്യാതെ വളരെ റിയലായിട്ടാണ് എലിസബത്ത് വീഡിയോയുടെ മുന്നില്‍ വരാറുള്ളത്. തലമുടി പോലും ചീകിയൊതുക്കാതെ വരുന്നതിനെ കുറിച്ച് ആരാധകരും ചോദ്യം ചെയ്യാറുണ്ട്.
ഇപ്പോഴിതാ അങ്ങനെ ഇത്തരം ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടിയുമായിട്ടാണ് എലിസബത്തിപ്പോള്‍ എത്തിയിരിക്കുന്നത്. എല്ലാവരുടെയും അഭ്യര്‍ഥന മാനിച്ച് താന്‍ ഹെയര്‍സ്‌റ്റൈലിനൊരു മാറ്റം വരുത്തിയെന്നാണ് താരം പറയുന്നത്. മാത്രമല്ല അതിനെ കുറിച്ചുള്ള ആരാധകരുടെ അഭിപ്രായവും എലിസബത്ത് ചോദിച്ചിരിക്കുകയാണ്. സ്‌ട്രെയ്റ്റന്‍ ചെയ്ത നീളന്‍ തലമുടിയാണ് എലിസബത്തിന്റേത്.
എപ്പോഴും തലമുടി രണ്ടായി പകുത്ത് തോളിനിരുവശത്തുമായി അഴിച്ചിട്ടാണ് എലിസബത്തിനെ കാണുക. മുടിയുടെ സ്‌റ്റൈല്‍ മാറ്റാനോ അത് കെട്ടിവെക്കാനോ ഒന്നിനും എലിസബത്തിനെ കിട്ടില്ല. എന്നാല്‍ തന്റെ ആ ശീലത്തിന് ഒരു മാറ്റം വരുത്തിയെന്ന് പറഞ്ഞാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്. മുടി ശരിക്കും കെട്ടി വെക്കാനും അത് ചീകി ഒതുക്കാനുമൊക്കെ എന്നും കമന്റുകളിലൂടെ എല്ലാവരും പറയുന്നതാണ്. അതൊക്കെ ഞാനും കാണാറുണ്ട്. അതുപോലെ ഞാന്‍ ജോലി ചെയ്യുന്നിടത്തുള്ളവരും സമാനമായ രീതിയിലുള്ള കാര്യങ്ങള്‍ എന്നോട് പറയാറുണ്ട്.
താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ടെക്നീഷ്യന്‍ എന്റെ തലമുടിയുടെ കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിച്ചു എന്നാണ് എലിസബത്ത് വീഡിയോയിലൂടെ പറയുന്നത്. അവര്‍ എന്റെ മുടി ഭംഗിയായി ചീകി ഒതുക്കി പോണിടെയിലായി കെട്ടി തന്നിരിക്കുകയാണ്. ഇത് കണ്ടപ്പോള്‍ തനിക്ക് തന്നെ ഭയങ്കര വ്യത്യാസം തോന്നുന്നു. ഞാനൊരിക്കലും ഇത്ര വൃത്തിയില്‍ കെട്ടി വെക്കാറില്ല.
മുടി അഴിച്ചിടുന്നതാണ് എന്റെ രീതി. എന്നെ ഇങ്ങനെ കണ്ടപ്പോള്‍ മൊത്തത്തില്‍ ആളുമാറിയത് പോലെ തോന്നി. അതുപോലെ പൊട്ട് തൊടാറുമില്ല. ഇതും അവര്‍ വെച്ച് തന്നതാണ്. എന്നെ ഇങ്ങനൊരു ലുക്കില്‍ കാണുന്നത് ആദ്യമായിട്ടാണ്. വല്ലാത്തൊരു വ്യത്യാസം തോന്നുന്നുണ്ട്. ഇതുപോലെ തന്നെ ഞാന്‍ തുടരണോ, അതോ മാറ്റി വേറൊരു ലുക്കിലേക്ക് വരണമോ എന്നൊക്കെ എല്ലാവരും പറയണമെന്നും വീഡിയോയിലൂടെ എലിസബത്ത് ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ നന്നായിട്ടുണ്ടെന്നും എലിസബത്തിപ്പോള്‍ സുന്ദരിയായിട്ടുണ്ടെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്. അടിപൊളി, ഇങ്ങനെ മുടി കെട്ടിയാല്‍ മതി. ഇന്ന് നല്ല ഭംഗിയുണ്ട്. മുടി ഒതുക്കി വെയ്ക്കുന്നതാണ് കൂടുതല്‍ ഭംഗി. ഒന്നൂടെ സുന്ദരി ആയി. എന്നും ഇങ്ങനെ നടക്കൂ എന്നിങ്ങനെ പോവുകയാണ് എലിസബത്തിന്റെ മുടിയെ കുറിച്ചുള്ള ആരാധകരുടെ കമന്റുകള്‍.
അതേസമയം ചിലര്‍ ബാലയുമായിട്ടുള്ള ദാമ്പത്യം തകര്‍ന്നതിനെ സൂചിപ്പിച്ചുള്ള ചില കമന്റുകളും പറഞ്ഞിരിക്കുകയാണ്. എലിസബത്തിന് ഒരു ദയയുള്ള മുഖം ഞാന്‍ കാണുന്നുണ്ട്. ഭാവിയില്‍ നല്ലൊരു കുടുംബിനിയും അമ്മയും ആവട്ടെ എന്ന് ആശംസിക്കുന്നു. സന്തോഷത്തോടെ ഇരിക്കുക. ഇനി നല്ലൊരാള്‍ വന്നാല്‍ കല്യാണം കഴിക്കണമെന്നാണ് ചിലര്‍ എലിസബത്തിനോട് ആവശ്യപ്പെടുന്നത്.
