Connect with us

“ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നു…..” രോഷാകുലനായി ദുല്‍ഖര്‍ സല്‍മാന്‍

Malayalam Breaking News

ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരുടെ മോശമായ പെരുമാറ്റിത്തില്‍ പ്രതികരിച്ച് ദുല്‍ഖര്‍ സല്‍മാന്‍. യാത്രക്കാരോടുള്ള വിമാന കമ്പനി ജീവനക്കാരുടെ മോശം പെരുമാറ്റത്തിനെതിരെയാണ് ദുല്‍ഖര്‍ പ്രതികരിക്കുന്നത്. ജെറ്റ് എയര്‍വെയ്‌സ് ഗ്രൗണ്ട് സ്റ്റാഫ് മോശമായി പെരുമാറിയെന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാരുടെ മനോഭാവം വെറുപ്പുളവാക്കുന്നതാണെന്നും നിരവധി വിമാനത്താവളങ്ങളില്‍ തനിക്ക് സമാനമായ അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ദുല്‍ഖര്‍ പ്രതികരിച്ചു. എന്റെ ഫ്‌ളൈറ്റുകള്‍ക്കായി ഞാന്‍ ഇതുവരെ വൈകിയിട്ടില്ല. പ്രത്യേക അവകാശങ്ങള്‍ തേടാനോ ക്യൂവില്‍ പരിഗണന ലഭിക്കാനോ താന്‍ ശ്രമിച്ചിട്ടില്ലെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

താന്‍ താരപരിവേഷത്തില്‍ അഭിരമിക്കുന്ന ആളല്ലെന്നും ഇന്ന് തന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരനോട് അവരുടെ മോശം പെരുമാറ്റമുണ്ടായതെന്നും മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ തന്റെ കുടുബത്തിനും ഇത്തരം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ദുല്‍ഖര്‍ പ്രതികരിച്ചു. ട്വിറ്ററിലൂടെയായിരുന്നു ദുല്‍ഖറിന്റെ ഈ പ്രതികരണം.

Dulquer Salmaan reacts against jet airways staffs

More in Malayalam Breaking News

Trending

Recent

To Top