Connect with us

പാസ് കിട്ടിയിട്ടും നാട്ടിലെത്താന്‍ പറ്റുന്നില്ല’; ബംഗ്ലൂരുവില്‍ നിന്ന് മുത്തങ്ങയിലേക്ക് നടക്കാനൊരുങ്ങി സംവിധായകന്‍

Malayalam

പാസ് കിട്ടിയിട്ടും നാട്ടിലെത്താന്‍ പറ്റുന്നില്ല’; ബംഗ്ലൂരുവില്‍ നിന്ന് മുത്തങ്ങയിലേക്ക് നടക്കാനൊരുങ്ങി സംവിധായകന്‍

പാസ് കിട്ടിയിട്ടും നാട്ടിലെത്താന്‍ പറ്റുന്നില്ല’; ബംഗ്ലൂരുവില്‍ നിന്ന് മുത്തങ്ങയിലേക്ക് നടക്കാനൊരുങ്ങി സംവിധായകന്‍

കേരള-കര്‍ണാടക പാസ് ലഭിച്ചിട്ടും തനിക്ക് നാട്ടിലേക്കെത്താന്‍ യാത്രാ സൗകര്യമില്ലെന്ന് സംവിധായകന്‍ ശരത്ചന്ദ്രന്‍. കയ്യില്‍ പാസ് കിട്ടിയിട്ടും എന്നെ സഹായിക്കാതെ കുറേ നേതാക്കന്മാര്‍ തട്ടിക്കളിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിൽ പറയുന്നു. ഈ സാഹചര്യത്തിൽ
ബംഗ്ലൂരുവില്‍ നിന്നും മുത്തങ്ങ വരെ നടന്നു വരികയാണ് സംവിധായകന്‍.

സംവിധായകന്റെ വാക്കുകള്‍:

മാര്‍ച്ച് 2 തിയതിയാണ് ഒരു കന്നഡ മൂവിയുടെ ഭാഗമായി ബാംഗ്ലൂരില്‍ എത്തുന്നത്. അതിനിടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ആ സമയത്ത് തിരക്കഥ എഴുതി പൂര്‍ത്തിയാക്കി. നാട്ടിലേക്ക് പോണം. 83 വയസ് പ്രായമായ അമ്മ മാത്രമാണുള്ളത്. ഇടയ്ക്ക് സഹോദരന്‍ വന്ന് അമ്മയെ നോക്കിയിട്ട് പോകും. കൈയില്‍ പണമുണ്ടായിട്ട് കാര്യമില്ല. പല ദിവസവും ഭക്ഷണം കിട്ടിയിട്ടില്ല. ബാംഗാളികള്‍ക്ക് ഭക്ഷണം കൊടുക്കുന്നിടത്ത് പോയി ക്യു നിന്ന് ഭക്ഷണം വാങ്ങിയിട്ടുണ്ട്. അതിലൊന്നും കാര്യമില്ല. നമ്മളേക്കാള്‍ കഷ്ടപ്പെടുന്നവര്‍ ഇവിടെയുണ്ട്.

നാട്ടിലേക്ക് പോകാന്‍ ഒരു പാസ് സംഘടിപ്പിക്കാന്‍ മലയാള സിനിമയിലെ പല പ്രമുഖരുമായി ബന്ധപ്പെട്ടു. എംപിയായി സുരേഷ് ഗോപിയോട്. അദ്ദേഹത്തിന് മെയില്‍ അയച്ചു. കര്‍ണാടകയുടേയും കേരളത്തിലേയും പാസ് അയച്ചുകൊടുത്തു. ഇന്നു പറയുന്നു പ്രൈവറ്റായി ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന്. കാരണം കര്‍ണാടകയില്‍ നിന്ന് നടന്ന് ശരത് ചന്ദ്രന് മുത്തങ്ങയില്‍ എത്താന്‍ രണ്ടു മൂന്നു ദിവസം വേണ്ടിവരും. വെയില്‍ കൊണ്ട് ക്ഷീണിക്കുമ്പോള്‍ മരത്തിന്റെ ചുവട്ടില്‍ കിടക്കും. കുറച്ച് ബന്ധങ്ങളും കയ്യില്‍ പണവുമുള്ള എന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താകും. മെഡിക്കല്‍ കോളെജില്‍ ഓപ്പറേഷന് ഡേറ്റാണ് എനിക്കും.

കയ്യില്‍ പാസ് കിട്ടിയിട്ടും എന്നെ സഹായിക്കാതെ കുറേ നേതാക്കന്മാര്‍ തട്ടിക്കളിക്കുകയാണ്. നാളെ രാവിലെ 6 മണിക്ക് എന്റെ നടത്തം തുടങ്ങുകയാണ്. സഹായിക്കാന്‍ പറ്റുന്നവര്‍ സഹായിക്കട്ടെ. എന്നെപ്പോലുള്ള കലാകാരന്മാരെ സഹോയിക്കാന്‍ മലയാള സിനിമയിലെ ആര്‍ക്കും പറ്റില്ല. ഭക്ഷണം കൊടുത്തിട്ട് സെല്‍ഫിയെടുത്ത് ആഘോഷിക്കുന്നവര്‍ ഇവിടെയുണ്ട്. കൊറോണ വന്നാലും കുഴപ്പമില്ല, എന്റെ നാട്ടില്‍ കിടന്ന് മരിക്കാനാണ് ആഗ്രഹിക്കുന്നത്. ബാംഗ്ലൂരില്‍ നിന്ന് മുത്തങ്ങ ചെക്ക്‌പോസ്റ്റ് വരെ വരാന്‍ കാറിന്റെ വാടക ചോദിക്കുന്നത് 22,000 രൂപയാണ്. അത്രയും രൂപകൊടുത്ത് വരാന്‍ പറ്റില്ല. അതുകൊണ്ട് ഞാന്‍ നടന്നു വരികയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top