Connect with us

സൽമാൻ ഖാൻ ഫിലിംസിന്റെ പേരിൽ വൻ തട്ടിപ്പ് നടത്താൻ ശ്രമം!

Malayalam

സൽമാൻ ഖാൻ ഫിലിംസിന്റെ പേരിൽ വൻ തട്ടിപ്പ് നടത്താൻ ശ്രമം!

സൽമാൻ ഖാൻ ഫിലിംസിന്റെ പേരിൽ വൻ തട്ടിപ്പ് നടത്താൻ ശ്രമം!

സൽമാൻ ഖാൻ ഫിലിംസ്(എസ്കെഎഫ്)ന്റെ പേരിൽ വൻ തട്ടിപ്പ് നടത്താൻ ശ്രമിച്ചതായി പരാതി. പ്രമുഖ ടെലിവിഷൻ താരം ആൻഷ് അറോറയാണ് പോലീസിൽ പരാതി നൽകിയത്. സൽമാൻ ഖജാൻ നേരിട്ടാണ് പരാതി നൽകിയിരിക്കുന്നത്.
താരത്തിന്റെ പരാതി ഇങ്ങനെ…

സൽമാൻഖാൻ നിർമ്മാണ കമ്പനിയിലെ കാസ്റ്റിംഗ് ഹെഡ് ആണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് ഇവർ വിളിച്ചത്. കഥാപാത്രത്തെ കുറിച്ചും കഥയെ കുറിച്ചും ഇവർ വിവരിച്ചു. ഗുസ്തിക്കാരനായ പ്രധാന വില്ലൻ വേഷമാണ് തന്റെതെന്നും ഇവർ വ്യക്തമാക്കിയിരുന്നു.ചിത്രത്തിന്റെ സംവിധായകൻ പ്രഭുദേവയുമായി മാർച്ച് 3ന് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് റദ്ദാക്കുകയായിരുന്നു.

വ്യാഴാഴ്ച സൽമാന്റെ ട്വീറ്റ് വന്നതോടെയാണ് തട്ടിപ്പ് മനസ്സിലാക്കിയത്. സൽമാൻ ഖാൻ ഫിലിംസ് ഒരു ചിത്രത്തിന് വേണ്ടിയും ഇപ്പോൾ കാസ്റ്റിങ്ങ് നടത്തുന്നില്ല എന്നായിരുന്നു ട്വീറ്റ്. ഞാനോ സൽമാൻ ഖാൻ ഫിലിംസോ നിലവിൽ ഒരു ചിത്രത്തിനു വേണ്ടിയും കാസ്റ്റിംഗ് നടത്തുന്നില്ല. ഭാവിയിലെ ഏതെങ്കിലും സിനിമകൾക്കായി ഞങ്ങൾ കാസ്റ്റിംഗ് ഏജന്റുമാരെ നിയമിച്ചിട്ടുമില്ല. ഈ ആവശ്യത്തിനായി നിങ്ങൾക്ക് ലഭിച്ച ഇമെയിലുകളെയോ സന്ദേശങ്ങളെയോ വിശ്വസിക്കരുത്. ഏതെങ്കിലും ആളുകൾ എസ്‌കെ‌എഫ് അല്ലെങ്കിൽ‌ എന്റെ പേരോ തെറ്റായി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും-സൽമാൻ ട്വിറ്ററിൽ കുറിച്ചു.

about salman khan

More in Malayalam

Trending

Recent

To Top