Connect with us

ഒരു അഭിനേതാവിൻ്റെ പ്രതിഫലം എത്രയാണോ അതിൻ്റെ 51 ശതമാനമാണ് അയാള്‍ സര്‍ക്കാരിന് ടാക്‌സ് അടയ്‌ക്കേണ്ടത്;ഇതേപ്പറ്റി ആരും സംസാരിക്കുന്നില്ല; പ്രതികരിച്ച് ദിലീപ്

Movies

ഒരു അഭിനേതാവിൻ്റെ പ്രതിഫലം എത്രയാണോ അതിൻ്റെ 51 ശതമാനമാണ് അയാള്‍ സര്‍ക്കാരിന് ടാക്‌സ് അടയ്‌ക്കേണ്ടത്;ഇതേപ്പറ്റി ആരും സംസാരിക്കുന്നില്ല; പ്രതികരിച്ച് ദിലീപ്

ഒരു അഭിനേതാവിൻ്റെ പ്രതിഫലം എത്രയാണോ അതിൻ്റെ 51 ശതമാനമാണ് അയാള്‍ സര്‍ക്കാരിന് ടാക്‌സ് അടയ്‌ക്കേണ്ടത്;ഇതേപ്പറ്റി ആരും സംസാരിക്കുന്നില്ല; പ്രതികരിച്ച് ദിലീപ്

മിമിക്രി വേദികളില്‍ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍, ഗോഡ് ഫാദര്‍മാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന, ഗോപാലകൃഷ്ണന്‍ എന്ന ആ മെലിഞ്ഞ ചെറുപ്പക്കാരനെ മലയാളികള്‍ക്ക് അങ്ങനെയൊന്നും മറക്കാനാവില്ല. സിനിമയായിരുന്നു അയാളുടെ എക്കാലത്തെയും ഏറ്റവും വലിയ സ്വപ്നം.

ഇപ്പോഴിതാ താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്നതിനെ സംബന്ധിച്ച് കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരികയാണ്. ഒരു സിനിമ വിജയിച്ചില്ലെങ്കില്‍ അതില്‍ നിര്‍മ്മാതാവിൻ്റെ നഷ്ടം കണക്കിലെടുത്താണ് പ്രതിഫലം കുറയ്ക്കണം എന്ന് ആവശ്യം ഉന്നയിച്ചത്. എന്നാല്‍ താരങ്ങള്‍ ഇക്കാര്യത്തോട് പ്രതികരിച്ചിരുന്നില്ല. ഈ വിഷയത്തില്‍ ദിലീപിൻ്റെ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. താരങ്ങളുടെ പ്രതിഫലത്തെക്കുറച്ച് സംസാരിക്കുന്നവര്‍ അവര്‍ നല്‍കുന്ന ടാക്‌സിനെക്കുറിച്ച് അറിയുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഒപ്പം സിനിമയ്‌ക്കെതിരെ ആളുകള്‍ മനപ്പൂര്‍വ്വം തയ്യാറാക്കുന്ന റിവ്യുവിനെക്കുറിച്ചും പ്രതികരിച്ചു.

പണ്ടത്തെപ്പോലെയല്ല ഇന്ന് കാര്യങ്ങള്‍. സിനിമ ഇന്ന് പ്രേക്ഷകരുടെ കൈയ്യിലേയ്ക്കാണ് കൊടുക്കുന്നത്. ആളുകള്‍ ഓരോ ഷോട്ടും കീറിമുറിച്ച് കാണുകയാണ്. പണ്ട് തീയേറ്ററില്‍ പോയിരുന്ന് കാണുന്നതുപോലെയല്ല. എന്ത് റിസ്‌ക്കുള്ള സീനും താരങ്ങള്‍ തന്നെ ഡ്യൂപ്പില്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെടുന്നതിന് കാരണമുണ്ട്. ഡ്യൂപ്പാണെന്ന് പ്രേക്ഷകന്‍ തിരിച്ചറിഞ്ഞാല്‍ പിന്നെ ആ സിനിമയെ കൊല്ലുന്ന തരത്തിലുള്ള ട്രോളുകളാണ് എത്തുന്നത്. അതുകൊണ്ട് ഈ റിസ്‌ക് മുഴുവനും ഇപ്പോള്‍ താരങ്ങള്‍ക്ക് മാത്രമാണ്. അവരുടെ പ്രതിഫലത്തെക്കുറിച്ച് പറയുമ്പോള്‍ ഇതേപ്പറ്റി ആരും സംസാരിക്കുന്നില്ല.

ഒരു അഭിനേതാവിൻ്റെ പ്രതിഫലം എത്രയാണോ അതിൻ്റെ 51 ശതമാനമാണ് അയാള്‍ സര്‍ക്കാരിന് ടാക്‌സ് അടയ്‌ക്കേണ്ടത്. ഇതൊക്കെ കഴിഞ്ഞുള്ള തുക മാത്രമേ ഞങ്ങള്‍ക്ക് കിട്ടു. രസിക്കുന്നതിനേക്കാള്‍ കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുടെ വലിയൊരു വിഭാഗവും ഇവിടെയുണ്ട്. അതൊരുപക്ഷേ അവരുടെ ജോലിയായിരിക്കാം. നമുക്ക് അവരേയും കുറ്റം പറയാന്‍ പറ്റില്ല. എല്ലാവരും ചേര്‍ന്ന് ഉയര്‍ത്തിക്കോണ്ടുവരേണ്ട ഒരു ഇന്‍ഡസ്ട്രിയാണിതെന്ന് പലപ്പോഴും ആളുകള്‍ മറന്നുപോകുന്നുണ്ട്. സിനിമ പൂര്‍ണമായും ഒരു എൻ്റെര്‍ടെയിന്‍മെന്റാണ്. അത് അങ്ങനെതന്നെ നിലനിര്‍ത്താനാണ് എനിക്കിഷ്ടമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത താരം മലയാളത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിലൂടെയാണ് താരത്തിൻ്റെ തിരിച്ചുവരവ്. ചിത്രത്തിൻ്റെ പ്രമോഷന്‍ വേളയിലാണ് ദിലീപ് താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് പ്രതികരിക്കുന്നത്. വോയിസ് ഓഫ് സത്യനാഥന് പിന്നാലെ ബാന്ദ്ര, പറക്കും പപ്പന്‍, പ്രോഫസര്‍ ലിങ്കന്‍ എന്നീ ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ബാന്ദ്രയില്‍ തമന്നയാണ് ദിലീപിൻ്റെ നായികയായി എത്തുന്നത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top