Connect with us

‘എന്റെ മമ്മിയുടെ മൂന്നാമത്തെ കുഞ്ഞാണ് എന്റെ മകൻ ;’അമ്മ എന്ന റോളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റി ഇതാണ് ; വരദ

Movies

‘എന്റെ മമ്മിയുടെ മൂന്നാമത്തെ കുഞ്ഞാണ് എന്റെ മകൻ ;’അമ്മ എന്ന റോളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റി ഇതാണ് ; വരദ

‘എന്റെ മമ്മിയുടെ മൂന്നാമത്തെ കുഞ്ഞാണ് എന്റെ മകൻ ;’അമ്മ എന്ന റോളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റി ഇതാണ് ; വരദ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി വരദ. സിനിമയിൽ നിന്ന് സീരിയലിലേക്ക് എത്തി തിളങ്ങിയ അപൂർവം താരങ്ങളിൽ ഒരാളാണ് വരദ. 2006 ൽ വാസ്തവം എന്ന ചിത്രത്തിലൂടെയാണ് വരദ സിനിമയിലെത്തുന്നത്. പിന്നീട് യെസ് യുവർ ഓണർ, മകന്റെ അച്ഛൻ, ഉത്തരാസ്വയംവരം, വലിയങ്ങാടി തുടങ്ങി ഒരുപിടി സിനിമകളിലും അഭിനയിച്ചിരുന്നു. യുട്യൂബ് ചാനലിലൂടെ വ്ലോഗുമായി സജീവമാണ് താരം. ഫുഡ്, യാത്രകൾ ഒക്കെയായി എപ്പോഴും പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട് വരദ.

അമല എന്ന സീരിയലിലൂടെയാണ് വരദ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായത്. അമല എന്ന സീരിയലില്‍ ഒപ്പം അഭിനയിച്ച ജിഷിൻ പിന്നീട് വരദയുടെ ജീവിതപങ്കാളിയായി. ഇരുവര്‍ക്കും ഒരു മകനുണ്ട്.എന്നാൽ ജിഷിനും വരദയും ഇപ്പോൾ വേർപിരിഞ്ഞാണ് താമസം. മകനെ വരദയാണ് സംരക്ഷിക്കുന്നത്. എന്നാൽ ഇരുവരും വിവാ​ഹമോചിതരായിട്ടില്ലെന്നാണ് റിപ്പോർട്ട്.പ്രണയിച്ച് വിവാഹിതരായിട്ടും ജിഷിനും വരദയും വേർപിരിഞ്ഞുവെന്നത് ആരാധകരെയും വിഷമിപ്പിച്ച ഒരു കാര്യമായിരുന്നു. സീരിയലും യുട്യൂബ് വ്ലോ​ഗിങും മോഡലിങുമെല്ലാമായി വരദ ജീവിതം കൂടുതൽ ആസ്വദിക്കുകയാണ് ഇപ്പോൾ. യാത്രകളിൽ ഇടയ്ക്കൊക്കെ മകനേയും വരദ ഒപ്പം കൂട്ടാറുണ്ട്.

തന്റെ മമ്മിയുടെ മൂന്നാമത്തെ കുഞ്ഞാണ് തന്റെ മകൻ എന്ന തരത്തിലാണ് തങ്ങൾ വളരുന്നതെന്നും മകന്റെ പ്രായത്തിലേക്ക് തനിക്ക് ഇറങ്ങിച്ചെന്ന് അവനുമായി കൂട്ടുകൂടാൻ സാധിക്കാറുണ്ടെന്നും മഹിളാരത്നം മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ വരദ പറയുന്നു. ‘ഞാനും മോനും സുഹൃത്തുക്കളെപ്പോലെയാണ്. എനിക്ക് അവന്റെ പ്രായത്തിലേക്ക് എളുപ്പം ഇറങ്ങി ചെല്ലാൻ സാധിക്കുമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.’

‘എന്റെ മമ്മിയുടെ മൂന്നാമത്തെ കുഞ്ഞാണ് എന്റെ മകൻ എന്നാണ് എന്റെ സുഹൃത്തുക്കൾ പറയാറുള്ളത്. കാരണം ഞാനും എന്റെ മോനും തമ്മിൽ തല്ല് പിടിക്കുകയും ഇണങ്ങുകയുമെല്ലാം ചെയ്യാറുണ്ട്. ഞങ്ങൾ ഒരുമിച്ച് വീട്ടിലുണ്ടെങ്കിൽ അന്ന് മമ്മിക്ക് ആഘോഷമായിരിക്കും. കാരണം ഞങ്ങളുടെ തല്ല് ഒത്തുതീർപ്പാക്കാൻ മാത്രമെ മമ്മി സമയം തികയൂ.’

‘അമ്മ എന്ന റോളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ക്വാളിറ്റി ഞാൻ അവന്റെ കൂട്ടികാരിയായി മാറിയിരിക്കുന്നുവെന്നതാണെന്നും’, വരദ പറയുന്നു. വരദ ഷൂട്ടിങ് തിരക്കുകളിലായിരിക്കുമ്പോൾ കു‍ഞ്ഞിനെ നോക്കുന്നത് താരത്തിന്റെ മാതാപിതാകളാണ്.വരദയ്ക്ക് മാതാപിതാക്കൾ ഇട്ടപേര് എമിമോൾ എന്നായിരുന്നു. എല്ലാവരേയും പോലെ സിനിമയിൽ എത്തിയപ്പോഴാണ് താരത്തിന്റെ പേര് മാറിയത്. നടിക്ക് വരദ എന്ന പേര് സമ്മാനിച്ചത് സാക്ഷാൽ ലോഹിതദാസാണ്. വരദയ്ക്ക് എമിമോൾ എന്നൊരു പേരുള്ള വിവരം പല ആരാധകർക്കും അറിവില്ല.’വളരെ അപ്രതീക്ഷിതമായി വന്ന് ചേർന്ന പേരാണ് വരദ. സംവിധായകൻ ലോഹിതദാസ് സാറാണ് എനിക്ക് വരദ എന്ന പേരിട്ടത്. അച്ഛനും അമ്മയും നൽകിയ പേര് എമിമോൾ എന്നായിരുന്നു. ഒരിക്കലും ഞാൻ ആ പേര് ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ സഹോദരന്റെ പേര് എറിക്ക് എന്നാണ്. വരദ എന്ന പേര് എനിക്ക് ഇട്ടപ്പോൾ പലരും പറഞ്ഞത് എനിക്ക് എടുത്താൽ പൊങ്ങാത്ത പേരാണെന്നാണ്’, എന്നും വരദ അഭിമുഖത്തിൽ പറഞ്ഞു

Continue Reading
You may also like...

More in Movies

Trending

Recent

To Top