Malayalam Breaking News
ഒന്നിച്ചെത്തിയാൽ പിന്നെ ഞാൻ എന്തു ചെയ്യാനാ !!-ധർമജൻ ചെയ്തത് കണ്ടോ ?
ഒന്നിച്ചെത്തിയാൽ പിന്നെ ഞാൻ എന്തു ചെയ്യാനാ !!-ധർമജൻ ചെയ്തത് കണ്ടോ ?
വലിയ ആഘോഷമാക്കി ആണ് കഴിഞ്ഞ ദിവസം ലൂസിഫർ മധുരരാജാ ചിത്രങ്ങളുടെ ട്രൈലെർ ടീസർ എന്നിവ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചത് .മമ്മൂട്ടിയുടെ മധുരാജ ടീസര്‍ ആദ്യമെത്തിയപ്പോള്‍ പിന്നാലെയായിരുന്നു ലൂസിഫറിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. രണ്ടു ചിത്രങ്ങളുടെയും വീഡിയോകള്‍ യൂടൂബില്‍ തരംഗമാവുകയും ചെയ്തിരുന്നു.
മോഹന്‍ലാലിന്റെ ലൂസിഫര്‍ ട്രെയിലര്‍ ഒരു മണിക്കൂര്‍ കൊണ്ടാണ് പത്ത് ലക്ഷം കാഴ്ചക്കാരെ നേടിയിരുന്നത്. ആരാധകര്‍ക്കൊപ്പം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും രണ്ടു സിനിമകള്‍ക്കും പിന്തുണ അറിയിച്ച് എത്തിയിരുന്നു. രണ്ടു ചിത്രങ്ങളുടെയും ടീസറും ട്രെയിലറും പുറത്തിറങ്ങിയത് ഏകദേശം ഒരേ സമയത്തായിരുന്നതിനാല്‍ വ്യത്യസ്തമായിട്ടാണ് ധര്‍മ്മജന്‍ പിന്തുണ അറിയിച്ചത്.
മധുര രാജയുടെ ടീസറില്‍ നിന്ന് മമ്മൂട്ടിയുടെ കൈയ്യുടെ ചിത്രവും ലൂസിഫര്‍ ട്രെയിലറില്‍ നിന്ന് മോഹന്‍ലാലിന്റെ കാലിന്റെ ചിത്രവുമാണ് ധര്‍മജ്ജന്‍ പങ്കുവെച്ചത്. രണ്ടു ചിത്രങ്ങള്‍ക്കു താഴെയും കൊടുത്ത സ്‌മൈലികള്‍ പോലും കൃത്യമായിട്ടാണ് വെച്ചിരുന്നത്. മമ്മൂക്കയും ലാലേട്ടനും ഒരേ പോലെ പ്രിയപ്പെട്ടതാണെന്ന് കാണിച്ചുകൊണ്ടാണ് നടന്‍ ഇങ്ങനെ ചെയ്തിരിക്കുന്നത്.
ലൂസിഫര്‍ മാര്‍ച്ച് 28ന് തിയ്യേറ്ററുകളിലേക്ക് എത്തുമ്ബോള്‍ എപ്രില്‍ 12നാണ് മധുരരാജ റിലീസ് ചെയ്യുന്നത്.വലിയ ആകാംക്ഷയോടെയാണ് രണ്ടു ചിത്രങ്ങളുടെയും വരവിനായി ആരാധകർ കാത്തിരിക്കുന്നത് .വലിയ ആഘോഷമായിടാന് ലൂസിഫറും മധുരരാജയും തീയറ്ററുകളിൽ എത്തുക .
dharmajan viral facebook post
