Malayalam
പൊട്ടി പൊട്ടി ഗാനവുമായി ഒമറിന്റെ കളർഫുൾ മാജിക്ക്; ധമാക്കയിലെ രണ്ടാം ഗാനം പുറത്ത്!
പൊട്ടി പൊട്ടി ഗാനവുമായി ഒമറിന്റെ കളർഫുൾ മാജിക്ക്; ധമാക്കയിലെ രണ്ടാം ഗാനം പുറത്ത്!
മലയാളത്തിൽ നല്ല കിടിലൻ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് ഒമർ ലുലു. താരത്തിൻറെ ചിത്രങ്ങൾക്കെല്ലാം തന്നെ ഇന്നും പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാര് ലവ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ധമാക്ക എന്ന ചിത്രവുമായാണ് ഒമർ ലുലു എത്തുന്നത്. ചിത്രത്തിലെ മറ്റൊരു ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.
പൊട്ടി പൊട്ടി എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഇതിന് മുൻപ് ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം പുറത്തിറങ്ങിയിരുന്നു . ഈ ഗാനം യുട്യൂബിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറങ്ങയതാകട്ടെ കളർഫുൾ ആയ ഗാനമാണ്. നിക്കിയും ധർമജനും, അരുണുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആരാധകർ ഈ പാട്ടും ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.
ഗോപി സുന്ദർ സംഗീതസംവിധാനം നിർവ്വഹിച്ച ഗാനം ‘മില്ലേനിയം ഓഡിയോസ് ആണ് റിലീസ് ചെയ്തത് . അൽജീരിയൻ ആർട്ടിസ്റ്റ് ഖലീദ് 1992- ൽ എഴുതി പെർഫോം ചെയ്ത പ്രശസ്തഗാനമായ ‘ദീദീ ദീദി’യാണ് മലയാളത്തിൽ റീമിക്സ് ചെയ്ത് ‘ധമാക്ക’യിൽ അവതരിപ്പിക്കുന്നത്. പലഭാഷകളിലായി റീമിക്സ് ചെയ്തിട്ടുള്ള ഈ പ്രശസ്ത ഗാനം സുരേഷ് ഗോപിയുടെ സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രമായ ‘ഹൈവേ’യിൽ അതേപടി ഉൾപ്പെടുത്തിയിട്ടുണ്ട്.
നവംബർ 28 നാണു ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. പതിവ് പോലെ ധമാക്കയും കൂടുതൽ കളർഫുൾ ആയാണ് ഒമർ ലുലു അണിയിച്ചിരിക്കുന്നത്. അരുണ്‍ ആണ് ധമാക്കയില്‍ നായകനായി എത്തുന്നത്. നിക്കി ഗില്‍റാണിയാണ് ചിത്രത്തിലെ നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ചിത്രത്തിൽ ഹാപ്പി ഹാപ്പി നമ്മള് ഹാപ്പി എന്ന ഗാനം യുട്യൂബിൽ തരംഗം സൃഷ്‌ടിച്ചിരുന്നു. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് , വേണു ഒ. വി, കിരണ്‍ ലാല്‍ എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം. ഒരിടവേളക്ക് ശേഷം ധമാക്കയിലൂടെ മുകേഷ് ഉർവ്വശി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
DHAMAKKA
