Connect with us

64 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി സ്വന്തം സ്‌ക്രീന്‍ പേര് മാറ്റി ധര്‍മ്മേന്ദ്ര

Actor

64 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി സ്വന്തം സ്‌ക്രീന്‍ പേര് മാറ്റി ധര്‍മ്മേന്ദ്ര

64 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി സ്വന്തം സ്‌ക്രീന്‍ പേര് മാറ്റി ധര്‍മ്മേന്ദ്ര

നിരവധി ആരാധകരുള്ള താരമാണ് ധര്‍മ്മേന്ദ്ര. 1960ല്‍ ദില്‍ ഭി തേരാ ഹം ഭീ തേരേ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അദ്ദേഹം ഇത്രയും വര്‍ഷത്തിന് ശേഷം സ്വന്തം സ്‌ക്രീന്‍ പേര് മാറ്റിയിരിക്കുകയാണ്.

ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡിലാണ് ധര്‍മേന്ദ്രയുടെ പേരിലെ മാറ്റം കണ്ടത്. തേരി ബാറ്റണ്‍ മേ ഐസ ഉല്‍ജാ ജിയ ഫെബ്രുവരി 9 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുന്നത്. ഷാഹിദ് കപൂറും കൃതി സനോണുമാണ് ചിത്രത്തിലെ നായികമാര്‍. ഷാഹിദിന്റെ മുത്തച്ഛനായാണ് ധര്‍മ്മേന്ദ്ര ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയില്‍ ദാദ എന്നാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പേര്.

തന്റെ യഥാര്‍ത്ഥ പേര് പൂര്‍ണ്ണമായും നല്‍കിയിരിക്കുകയാണ് ധര്‍മ്മേന്ദ്ര. ചിത്രത്തില്‍ ധര്‍മേന്ദ്ര സിംഗ് ഡിയോള്‍ എന്നാണ് ധര്‍മേന്ദ്ര നല്‍കിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം ധര്‍മ്മേന്ദ്ര ധരം സിംഗ് ഡിയോള്‍ എന്നാണ് ധര്‍മ്മേന്ദ്രയുടെ യഥാര്‍ത്ഥ പേര്. ഇത്രയും വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് യഥാര്‍ത്ഥ പേര് സ്‌ക്രീനില്‍ കാണിക്കുന്നത്. പലര്‍ക്കും അദ്ദേഹത്തിന്റെ പേര് ഇതായിരുന്നുവെന്ന് അറിവില്ലായിരുന്നു.

കേവല്‍ കിഷന്‍ സിംഗ് ഡിയോളിന്റെയും സത്വന്ത് കൗറിന്റെയും മകനായി 1935 ഡിസംബര്‍ 8 ന് പഞ്ചാബിലാണ് ധര്‍മ്മേന്ദ്ര ജനിച്ചത്. ധര്‍മ്മേന്ദ്രയുടെ അച്ഛന്‍ ഹെഡ്മാസ്റ്ററായിരുന്നു, അമ്മ ഒരു വീട്ടമ്മയായിരുന്നു. അഭിനയത്തിനായി മുംബൈയിലേക്ക് പോകുന്നതിന് മുമ്പ് പഞ്ചാബിലെ സഹ്‌നേവാള്‍ ഗ്രാമത്തിലാണ് താരം കുട്ടിക്കാലവും കൌമാരവും ചിലവഴിച്ചത്.

ചലച്ചിത്രരംഗത്തേക്ക് കടന്നപ്പോള്‍ ധര്‍മ്മേന്ദ്ര തന്റെ മധ്യപേരും കുടുംബപ്പേരും ഉപേക്ഷിച്ചത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ മക്കളായ സണ്ണി ഡിയോളും ബോബി ഡിയോളും അഭിനേതാക്കളായി സിനിമ രംഗത്ത് എത്തിയപ്പോള്‍ പ്രവേശിച്ചപ്പോള്‍ അവര്‍ കുടുംബപ്പേര് നിലനിര്‍ത്തിയിരുന്നു.

More in Actor

Trending

Recent

To Top