Connect with us

മാസപ്പടി വിവാദവും തെരഞ്ഞെടുപ്പ് ചൂടും കടക്കു പുറത്ത്; കുടുംബസമേതമെത്തി ‘ജയിലർ’ കണ്ട് മുഖ്യമന്ത്രി

Uncategorized

മാസപ്പടി വിവാദവും തെരഞ്ഞെടുപ്പ് ചൂടും കടക്കു പുറത്ത്; കുടുംബസമേതമെത്തി ‘ജയിലർ’ കണ്ട് മുഖ്യമന്ത്രി

മാസപ്പടി വിവാദവും തെരഞ്ഞെടുപ്പ് ചൂടും കടക്കു പുറത്ത്; കുടുംബസമേതമെത്തി ‘ജയിലർ’ കണ്ട് മുഖ്യമന്ത്രി

കുടുംബസമേതം തിയേറ്ററിലെത്തി സിനിമകണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. രജനികാന്തിന്‍റെ ജയിലര്‍ സിനിമ കാണാനാണ് ശനിയാഴ്ച രാത്രി തിരുവനന്തപുരം ലുലു മാളിലെ തിയേറ്ററിൽ എത്തിയത്. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, മകൾ വീണ, ചെറുമകൻ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

രജനി ചിത്രങ്ങള്‍ക്ക് കേരളത്തില്‍ എക്കാലവും വലിയ ആരാധകവൃന്ദം ഉണ്ടെങ്കിലും ജയിലറിനെ സംബന്ധിച്ച് മോഹന്‍ലാലിന്‍റെ ഗസ്റ്റ് റോളും വിനായകന്‍റെ പ്രതിനായക വേഷവും വലിയ പ്ലസ് ആണ്. ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം 5.85 കോടി നേടിയതായാണ് കണക്ക്. ഇപ്പോഴിതാ ചിത്രം ആദ്യ 3 ദിവസം കൊണ്ട് തങ്ങളുടെ തിയറ്ററില്‍ നിന്ന് നേടിയ റെക്കോര്‍ഡ് കളക്ഷനെക്കുറിച്ച് അറിയിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രധാന മള്‍ട്ടിപ്ലെക്സ് ആയ ഏരീസ് പ്ലെക്സ്.

ആദ്യ മൂന്ന് ദിവസങ്ങളില്‍ നിന്ന് 50 ലക്ഷം രൂപയാണ് ഏരീസ് പ്ലെക്സില്‍ നിന്ന് ജയിലര്‍ നേടിയിരിക്കുന്നത്. തിയറ്ററിന്‍റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ 50 ലക്ഷം കടക്കുന്ന ചിത്രമായിരിക്കുകയാണ് ഇതോടെ ജയിലര്‍. മറ്റൊരു മറുഭാഷാ ചിത്രത്തെയാണ് ജയിലര്‍ മറികടന്നിരിക്കുന്നത്. യഷ് നായകനായ പാന്‍ ഇന്ത്യന്‍ കന്നഡ ചിത്രം കെജിഎഫ് 2 ന് ആയിരുന്നു ഏരീസിലെ ഇതുവരെയുള്ള ഫാസ്റ്റസ്റ്റ് 50 ലക്ഷം ചിത്രം. 4 ദിവസം കൊണ്ടാണ് ഇതേ തിയറ്ററില്‍ കെജിഎഫ് 2, 50 ലക്ഷം കളക്ഷന്‍ നേടിയിരുന്നത്.

വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണൻ, വിനായകൻ, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.

More in Uncategorized

Trending

Recent

To Top