Connect with us

ഡാൻസ് റിയാലിറ്റി ഷോയിൽ പെർഫോം ചെയ്യുന്നതിനിടെ തളർന്ന് വീണ് ബ്ലെസ്ലി, ; പ്രാർഥനകളോടെ ആരാധകർ

Movies

ഡാൻസ് റിയാലിറ്റി ഷോയിൽ പെർഫോം ചെയ്യുന്നതിനിടെ തളർന്ന് വീണ് ബ്ലെസ്ലി, ; പ്രാർഥനകളോടെ ആരാധകർ

ഡാൻസ് റിയാലിറ്റി ഷോയിൽ പെർഫോം ചെയ്യുന്നതിനിടെ തളർന്ന് വീണ് ബ്ലെസ്ലി, ; പ്രാർഥനകളോടെ ആരാധകർ

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ പ്രേക്ഷകർക്ക് ഏറ്റവും സുപരിചിതനായ താരമാണ് ബ്ലെസ്ലീ. ബി​ഗ് ബോസ് സീസൺ ഫോറിൽ മത്സരിച്ച് നൂറ് ദിവസം പിടിച്ച് നിന്ന് രണ്ടാം സ്ഥാനം വരെ നേടാൻ ബ്ലെസ്ലിക്കായി.

തുടക്കത്തിൽ അധികമാരും ശ്രദ്ധിക്കാതിരുന്ന ബ്ലെസ്ലിയെ പിന്നീട് ആളുകൾ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ബ്ലെസ്ലി ആർമി എന്നൊരു വലിയ കൂട്ടം തന്നെ ബ്ലെസ്ലിയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വേണ്ടി പ്രവർത്തിക്കുന്നുണ്ട്. എല്ലാവരിൽ നിന്നും വ്യത്യസ്തമായൊരു മത്സരരീതിയായിരുന്നു ബ്ലെസ്ലിയുടേത്.

ബ്ലെസ്ലി ഒരിക്കലും ഫൈനലിൽ എത്തില്ലെന്ന് വരെ പ്രവചിച്ചവരെ അമ്പരപ്പിച്ചുകൊണ്ടാണ് ബ്ലെസ്ലി രണ്ടാം സ്ഥാനം നേടിയത്. ഒമർ ലുലുവിന്റെ സിനിമയ്ക്ക് വേണ്ടി ബ്ലെസ്ലി ​ഗാനമെഴുതുകയും ആലപിക്കുകയുമെല്ലാം ചെയ്തിട്ടുണ്ട്.

ബി​ഗ് ബോസ് സീസൺ ഫോറിൽ പങ്കെടുത്ത ഇരുപത് മത്സരാർഥികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥികളിൽ ഒരാളും ബ്ലെസ്ലിയായിരുന്നു. ബി​ഗ് ബോസ് ​ഗ്രാന്റ് ഫിനാലെയായപ്പോഴേക്കും ബ്ലെസ്ലിയും ദിൽഷ പ്രസന്നനും തമ്മിൽ കടുത്ത പോരാട്ടമായിരുന്നു.അവിടെ നിന്ന് നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ് ദിൽഷ വിജയിച്ചത്. ദിൽഷ വിജയിയായതിലും വലിയ രീതിയിൽ വിമർശനം വന്നിരുന്നു. ട്രോഫി നൽകേണ്ടിയിരുന്നത് ബ്ലെസ്ലിക്കായിരുന്നുവെന്നും ഏറ്റവും ഇന്റലിജന്റായി കളിച്ച മത്സരാർഥി ബ്ലെസ്ലിയായിരുന്നുവെന്നുമൊക്കെയാണ് പ്രേക്ഷകർ അന്ന് അഭിപ്രായപ്പെട്ടിരുന്നത്.

ചെറിയ പ്രായത്തിൽ തന്നെ ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ടുതുടങ്ങിയ ബ്ലെസ്ലിക്ക് എന്തും വെട്ടിത്തുറന്നുപറയുന്ന ആളെന്നൊരു ഇമേജും ബി​ഗ് ബോസിൽ നിന്നും ലഭിച്ചിട്ടുണ്ട്.ബ്ലെസ്ലിയുടെ പാട്ടിനായിരുന്നു ആരാധകർ ഏറെയും. ബി​ഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ബ്ലെസ്ലി സം​ഗീതത്തിനും അഭിനയത്തിനും നൃത്തത്തിനുമെല്ലാം പ്രാധാന്യം നൽകി മുന്നോട്ട് പോവുകയാണ്. അതിനിടയിൽ ബ്ലെസ്ലിയുടെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
ഡാൻസ് റിയാലിറ്റി ഷോയിൽ പെർഫോം ചെയ്യുന്നതിനിടെ തളർന്ന് വീഴുന്ന ബ്ലെസ്ലിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എല്ലാ കാര്യങ്ങളും വളരെ എനർജിയോടെ ചെയ്യാറുള്ള ബ്ലെസ്ലി പെടുന്നനെ തളർന്ന് വീണത് ആരാധകരിലും പ്രേക്ഷകരിലും ആശങ്കയുണ്ടാക്കി.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ യുട്യൂബ്, ടെലിവിഷൻ, റിയാലിറ്റി ഷോ എന്നിവിടങ്ങളിൽ തിളങ്ങി നിൽക്കുന്ന യുവ പ്രതിഭകളാണ് മാറ്റുരക്കുന്നത്. ബി​ഗ് ബോസ് റണ്ണർ അപ്പ് എന്ന ടൈറ്റിലോടെയാണ് ഡാൻസിങ് സ്റ്റാർസിൽ ബ്ലെസ്ലി മത്സരാർഥിയായി എത്തിയത്.

ഐശ്വര്യ റായിയുടെ മുഖച്ഛായയുമായി വൈറലായ അമ‍ൃതയാണ് ഡാൻസിങ് സ്റ്റാർസിൽ ബ്ലെസ്ലിയുടെ പെയർ. ഇതുവരെയുള്ള ഇരുവരുടേയും പെർഫോമൻസിന് വിധികർത്താക്കളിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. അതിനിടയിലാണ് മത്സരത്തിനിടെ ബ്ലെസ്ലി തളർന്ന് വീണത്.
കാത്ത് വാക്കിലെ രണ്ട് കാതൽ സിനിമയിലെ ​ഗാനത്തിന് ചുവടുവെക്കുന്നതിനിടെയാണ് ബ്ലെസ്ലി തളർന്ന് വീണത്. ബി​ഗ് ബോസിൽ വെച്ച് എത്ര കഠിനമായ ടാസ്ക്കും അതി​ഗംഭീരമായി പൂർത്തിയാക്കിയ ബ്ലെസ്ലിക്ക് പെട്ടന്ന് എന്ത് സംഭവിച്ചുവെന്നതാണ് ആരാധകരേയും അത്ഭുതപ്പെടുത്തുന്നത്.

തളർന്ന് വീണ ബ്ലെസ്ലി എഴുന്നേൽക്കാതെ ആയതോടെ സഹമത്സരാർഥികളും വിധികർത്താക്കളും പരിഭ്രമിക്കുന്നതും വീഡിയോയിൽ കാണാം.

‘ബ്ലെസ്ലിക്ക് ഒന്നുമില്ലെന്ന് വിചാരിക്കുന്നു… വെറുതെ അവനെ കൊണ്ട് ചെയ്യിക്കുകയാണെങ്കിൽ അവനെ സ്നേഹിക്കുന്ന ഒരു പാട് പേരുണ്ട് അവർക്കൊക്കെ ഒരുപാട് സങ്കടമുള്ള കാഴ്ച്ചയാണിത്.’

‘ഈ പരിപാടി കാണാറില്ല ബ്ലെസ്ലി ഉള്ളതുകൊണ്ട് മാത്രമാണ് കാണുന്നത്’ തുടങ്ങി ബ്ലെസ്ലിയുടെ ആരോ‌​ഗ്യത്തിന് വേണ്ടി പ്രാർഥിച്ച് നിരവധി പ്രേക്ഷകരാണ് പുതിയ പ്രമോ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

More in Movies

Trending

Recent

To Top