Connect with us

ഒരു തവണ പോലും അഭിനയിച്ചിട്ടില്ല പിന്നെയാണ് സൂപ്പർ സ്റ്റാർ, സ്വയം പൊങ്ങി, ഉള്ള വില കളയല്ലേ; റോബിനെ ട്രോളി സോഷ്യൽ മീഡിയ

Movies

ഒരു തവണ പോലും അഭിനയിച്ചിട്ടില്ല പിന്നെയാണ് സൂപ്പർ സ്റ്റാർ, സ്വയം പൊങ്ങി, ഉള്ള വില കളയല്ലേ; റോബിനെ ട്രോളി സോഷ്യൽ മീഡിയ

ഒരു തവണ പോലും അഭിനയിച്ചിട്ടില്ല പിന്നെയാണ് സൂപ്പർ സ്റ്റാർ, സ്വയം പൊങ്ങി, ഉള്ള വില കളയല്ലേ; റോബിനെ ട്രോളി സോഷ്യൽ മീഡിയ

ഇന്ന് സോഷ്യൽ മീഡിയയിലും യൂത്തിനിടയിലും ഏറ്റവും ട്രെൻഡിങ് ആയ പേരാണ് റോബിൻ രാധാകൃഷ്‌ണൻ .
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച മത്സരാർഥികളിൽ ഒരാളാണ് അദ്ദേഹം .റോബിൻ മച്ചാൻ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റോബിൻ ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥിയായി എത്തിയതോടെ കേരളത്തിൽ തരംഗമായി മാറുകയായിരുന്നു.

ബിഗ് ബോസ് സീസൺ അവസാനിച്ചിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും സോഷ്യൽ മീഡിയയിലും പൊതുവേദികളിലുമെല്ലാം റോബിൻ ഇന്നും നിറഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ ബിഗ് ബോസ് സീസൺ ഇപ്പോഴും പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നുണ്ടെങ്കിൽ അതിന് കാരണവും റോബിൻ തന്നെയാണ് എഴുപത് ദിവസം മാത്രമാണ് റോബിൻ ബി​ഗ് ബോസ് വീട്ടിൽ ഉണ്ടായിരുന്നത്.

സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ പേരിൽ റോബിനെ ഷോയിൽ പുറത്താക്കുകയായിരുന്നു. എല്ലാവരും ചേർന്ന് പ്ലാൻ ചെയ്ത് താരത്തെ പുറത്താക്കിയത് ആണെന്നടക്കമുള്ള ആരോപണങ്ങൾ ഇതിന് പിന്നാലെ ആരാധകർ ഉയർത്തിയിരുന്നു. എന്നാൽ എഴുപത് ദിവസം കൊണ്ടു ബിഗ് ബോസ് വിജയിയുടേതായ പ്രശസ്‌തിയുമായാണ് താരം നാട്ടിൽ എത്തിയത്.

ബിഗ് ബോസിൽ നിന്ന് പുറത്തായി നാട്ടിൽ തിരിച്ചെത്തിയ റോബിനെ സ്വീകരിക്കാൻ വലിയ ആരാധകവൃന്ദമാണ് വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. അവിടെ നിന്നിങ്ങോട്ട് പിന്നീട് റോബിൻ എന്ന താരത്തിന്റെ വളർച്ചയാണ് ആരാധകർ കണ്ടത്. മലയാളത്തിലെ പ്രമുഖ നിർമാതാക്കളുടെ സിനിമകളിൽ നിന്നടക്കം അവസരങ്ങൾ റോബിനെ തേടി എത്തിയിരുന്നു.

കഴിഞ്ഞ ദിവസം താൻ ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്ന വിവരവും റോബിൻ ആരാധകരെ അറിയിച്ചിരുന്നു. താൻ ഒരു പ്രൊഡക്ഷൻ കമ്പനി തുടങ്ങിയെന്നും താൻ തന്നെ കഥയും സംവിധാനവും നിർവഹിച്ച് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രം ചെയ്യാൻ പോവുകയാണെന്നുമാണ് റോബിൻ പറഞ്ഞത്. എന്റെ വീഴ്ചകൾ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആരതി പൊടിയാണ് നായികയാവുക എന്നും റോബിൻ പറഞ്ഞിരുന്നു.

മികച്ച റിയാലിറ്റി ഷോ എന്റർടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു റോബിന്റെ പ്രഖ്യാപനം. പുരസ്‌കാര ചടങ്ങിന് എത്തിയ നടി മല്ലിക സുകുമാരനുമായുള്ള റോബിന്റെ സംഭാഷണവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റോബിൻ മലയാളത്തിലെ അടുത്ത സൂപ്പർ സ്റ്റാറാകുമെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. മാധ്യമങ്ങൾ എല്ലാം ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ, ആ വാർത്ത തിയതി ഉൾപ്പെടെയായി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് റോബിൻ. റോബിൻ മലയാള സിനിമയിലെ അടുത്ത സൂപ്പർസ്റ്റാറാകുമെന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ മല്ലികാ സുകുമാരൻ പറഞ്ഞത്. റോബിനെ ചേർത്തു നിർത്തിയായിരുന്നു മല്ലിക സുകുമാരന്റെ വാക്കുകൾ.

റോബിൻ ആരാധകർ വളരെ ആവേശത്തോടെയാണ് മല്ലിക സുകുമാരന്റെ വാക്കുകൾ ഏറ്റെടുത്തത്. റോബിൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ പോലും ആരാധകരുടെ ഈ ആവേശം കാണാം. ഞങ്ങൾക്ക് പണ്ടേ ഇത് അറിയാമായിരുന്നു. റോബിൻ ആണ് താരം. അടുത്ത മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയുമൊക്കെ റോബിൻ ആണ് എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

അതേസമയം, നിരവധി പേരാണ് പോസ്റ്റ് പങ്കുവച്ച റോബിനെ ട്രോളി കമന്റ് ചെയ്യുന്നത്. വെറുതെ കാറി പൊളിക്കുന്നതല്ല ആക്റ്റിങ്. ഒരു തവണ പോലും അഭിനയിച്ചിട്ടില്ല പിന്നെയാണ് സൂപ്പർ സ്റ്റാർ, അഭിനയിച്ചു നോക്കു. സ്വയം പൊങ്ങി, ഉള്ള വില കളയല്ലേ, ചേച്ചിക്ക് 60 / 70 വയസായില്ലേ പിച്ചും പേയും പറയുന്നതാണ്, ഡോ അത് കാര്യമാക്കണ്ട.

നേരെ ചൊവ്വേ മുഖത്തു എക്സ്പ്രഷൻ വരാത്ത സൂപ്പർസ്റ്റാർ എന്നൊക്കെയാണ് ചിലരുടെ കമന്റ്. അടുത്ത വർഷം ഈ ദിവസം ആഘോഷിക്കാനാണോ ഡേറ്റ് ഇട്ടെയെന്നും ചില റോബിനോട് ചോദിക്കുന്നുണ്ട്. എന്നാൽ റോബിൻ കമന്റുകളോട് ഒന്നും പ്രതികരിച്ചില്ല. നെഗറ്റീവ് കമന്റുകൾക്കെല്ലാം മറുപടിയുമായി ആരാധകർ എത്തുന്നുണ്ട്.

More in Movies

Trending

Recent

To Top