Connect with us

അവസരം വരുമ്പോള്‍ സ്വന്തം ലക്ഷ്യം നേടിയെടുക്കാന്‍ കൂടെ നില്‍ക്കുന്നവരെപ്പോലും ഉപയോഗിക്കാന്‍ മടിയില്ലാത്തവളാണ് ആര്യയെന്ന് വിധിയെഴുതി മത്സരാർത്ഥികൾ; ബിഗ് ബോസ്സിൽ സംഭവിച്ചത്!

Malayalam Breaking News

അവസരം വരുമ്പോള്‍ സ്വന്തം ലക്ഷ്യം നേടിയെടുക്കാന്‍ കൂടെ നില്‍ക്കുന്നവരെപ്പോലും ഉപയോഗിക്കാന്‍ മടിയില്ലാത്തവളാണ് ആര്യയെന്ന് വിധിയെഴുതി മത്സരാർത്ഥികൾ; ബിഗ് ബോസ്സിൽ സംഭവിച്ചത്!

അവസരം വരുമ്പോള്‍ സ്വന്തം ലക്ഷ്യം നേടിയെടുക്കാന്‍ കൂടെ നില്‍ക്കുന്നവരെപ്പോലും ഉപയോഗിക്കാന്‍ മടിയില്ലാത്തവളാണ് ആര്യയെന്ന് വിധിയെഴുതി മത്സരാർത്ഥികൾ; ബിഗ് ബോസ്സിൽ സംഭവിച്ചത്!

ബിഗ് ബോസ്സിൽ പുതിയ വെളിപ്പെടുത്തലുകൾ ആണ് ഇപ്പോൾ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് പുറത്തുവരുന്നത്. അടിപിടിയും വാക്കേറ്റവും പ്രണയവും ഗോസിപ്പുകളും ഒക്കെയായി നാടകീയ നിമിഷണങ്ങളാണ് കഴിഞ്ഞ ആഴ്ചയിലെ ബിഗ് ബോസ്സിൽ അരങ്ങേറിയത്. വെളിപ്പെടുത്തലുകളും വെളിപാടുമൊക്കെയായി ബിഗ് ബോസ് യാത്ര തുടരുകയാണ് . 18 ആം ദിവസമായ ഇന്നലെ ബിഗ് ബോസ്സിൽ പുതിയ തിരിച്ചറിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഓരോ മത്സരാര്ഥികളെയും മറ്റ് മത്സരാർത്ഥികൾ എത്രത്തോളം തിരിച്ചറിഞ്ഞു എന്നതിന്റെ കൂടി തെളിവാണ് കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകർക്ക് ലഭിച്ചത്. അതിനു കാരണമായത് ബിഗ് ബോസ് അവാർഡ് സെറിമണിയും. ബിഗ് ബോസ്സിൽ കഴിഞ്ഞ എപ്പിസോഡിൽ നടന്ന അവാർഡ്ദാന ചടങ്ങാണ് പുതിയ വെളിപ്പെടുത്തലുകൾക്ക് കാരണമായത്.

തിരെഞ്ഞെടുപ്പ് നടത്തിയതും തിരഞ്ഞെടുത്തതും മത്സരാർത്ഥികൾ തന്നെയായിരുന്നു. വിവിധ വിഭാഗത്തിൽ യോജിക്കുന്നവരെ തിരഞ്ഞെടുക്കാനായിരുന്നു ബിഗ് ബോസ് നൽകിയ നിർദേശം. അതിനുവേണ്ടി ഒരു ചോദ്യാവലിയും മത്സരാർത്ഥികൾക്ക് നൽകിയിരുന്നു. ഇതിൻപ്രകാരമായിരുന്നു തിരെഞ്ഞെടുപ്പ് നടന്നത്. അവസാനം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മത്സരാര്ഥികളും പ്രേക്ഷകരും ഒരുപോലെ ഞെട്ടി. അവാർഡ് ദാന ചടങ്ങിന്റെ അവതാരകൻ ആർ ജെ രഖുവായിരുന്നു. ആദ്യം പ്രഖ്യാപിച്ചത് ഫീമെയിൽ ജൂനിയർ ആർട്ടിസ്റ്റായി തിരെഞ്ഞെടുത്ത മത്സരാർത്ഥിയെയായിരുന്നു.

ഏറ്റവും കൂടുതൽ വോട്ട് നേടി ഈ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടത് തെസ്നി ഖാനെയായിരുന്നു. പ്രതികരണ ശേഷിയോ മറ്റ് അഭിപ്രായങ്ങളോ ഒന്നുമില്ലാതെ നിലകൊള്ളുന്ന വ്യക്തിയെയാണ് ജൂനിയർ ആർട്ടിസ്റ്റ് എന്ന വിഭാഗത്തിൽ തിരെഞ്ഞെടുത്. അങ്ങനെ വിവിധ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ടവരെ പ്രഖ്യാപിച്ചു. ഓരോരുത്തരായി വന്ന് അവാർഡുകളും ഏറ്റുവാങ്ങി. ഏറ്റവും ഒടുവിലാണ് പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ആ പ്രഖ്യാപനം ഉണ്ടായത്.

ബിഗ് ബോസ് സീസൺ രണ്ടിലെ ഹീറോയിൻ ആണ് അടുത്തതായി തിരഞ്ഞെടുക്കപ്പെട്ടത്. ആര്യ ആയിരുന്നു ഏറ്റവും കൂടുതൽ വോട്ടുകൾ നേടി ഈ വിഭാഗത്തിൽ വിജയിയായത്. എന്നാൽ ഈ വിഭാഗത്തിന് മറ്റൊരു അർഥം കുടി ഉണ്ടായിരുന്നു. സുമുഖയും സുന്ദരിയും ചുറുചുറുക്കുള്ളവളും മറ്റുള്ളവരാല്‍ ബഹുമാനിക്കപ്പെടുന്നവളും ഏതൊരു കാര്യത്തിലും സ്വന്തം അഭിപ്രായമുള്ളവളും താന്‍ എന്ത് ചെയ്താലും അത് തെറ്റിലേക്ക് വഴി മാറില്ലെന്ന് വിശ്വസിക്കുന്നവളും എന്നാല്‍ ഒരവസരം വരുമ്പോള്‍ സ്വന്തം ലക്ഷ്യം നേടിയെടുക്കാന്‍ കൂടെ നില്‍ക്കുന്നവരെപ്പോലും ഉപയോഗിക്കാന്‍ മടിയില്ലാത്തവളുമായ വ്യക്തി എന്നാണ് ബിഗ് ബോസ്സിലെ നടിയെ ബിഗ് ബോസ് വിശേഷിപ്പിച്ചത്.

ആര്യ താൻ തന്നെ ഈ അവാർഡിന് അർഹയാകുമെന്നു പ്രതീക്ഷിച്ചിരുന്നു എന്ന് ആര്യയുടെ മുഖഭാവം വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ്സിലെ ഹീറോ ആയി തിരഞ്ഞെടുക്കപ്പെട്ടത് പ്രദീപ് ചന്ദ്രനെയായിരുന്നു.

ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് രജിത്ത് കുമാറായിരുന്നു. ബിഗ് ബോസ്സിലെ വില്ലൻ അഥവാ ബാഡ് മാൻ എന്ന വിഭാഗത്തിലേക്കാണ് 9 വോട്ടുകളോടെ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത് പരീക്കുട്ടിയായിരുന്നു. ജൂനിയർ ആർട്ടിസ്റ്റ് മെയിൽ, സപ്പോർട്ടിങ് കരക്റ്റർ മെയിൽ, ഡ്രാമ കിംഗ് എന്നി പട്ടങ്ങളാണ് പരീക്കുട്ടി സ്വന്തമാക്കിയത്. ഡ്രാമ ക്വീൻ ആയി തിരഞ്ഞെടുക്കപ്പെട്ടത് വീണ നായരെയായിരുന്നു. സപ്പോർട്ടിങ് കരക്റ്റർ ഫീമെയ്ൽ തെസ്നി ഖാൻ, അപ്പ്കമിംഗ് സ്റ്റാർ ഫീമെയ്ൽ രേഷ്മ, അപ്കമിംഗ് സ്റ്റാർ മെയിൽ സുജോ മാത്യു, ബെസ്റ്റ് ഡിറക്ടർ മെയിൽ ഫുക്രു, ബാഡ് വുമൺ അലക്‌സാൻഡ്ര എന്നിവയായിരുന്നു മറ്റ് അവാർഡുകൾ.

ഏതായാലും അന്യോന്യം എത്രത്തോളം ഓരോ മത്സരാര്ഥികളും മനസ്സിലാക്കി എന്നതിന്റെ തെളിവായിരുന്നു ബിഗ് ബോസ്സിലെ ഈ അവാർഡ് ദാന ചടങ്ങ്. ബിഗ് ബോസ് ഹൗസില്‍ കഴിഞ്ഞ രണ്ടാഴ്ചക്കാലം കൊണ്ട് ഓരോരുത്തരും സൃഷ്ടിച്ച ഇമേജ് അനുസരിച്ച് ആണ് ഓരോ അവാര്‍ഡുകള്‍ക്കും അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാന്‍ ബിഗ് ബോസ് നിർദേശിച്ചത്. ഓരോ അവാര്‍ഡ് വിഭാഗത്തിനും രസകരമായ വിശദീകരണവും ബിഗ് ബോസ് അവാർഡിനൊപ്പം നല്‍കിയിരുന്നു. വളരെ രസകരമായ നിമിഷങ്ങളാണ് കഴിഞ്ഞ എപ്പിസോഡിൽ നടന്നത്.

big boss Arya

More in Malayalam Breaking News

Trending

Recent

To Top