Malayalam
പിന്നല്ല…ഇതിലും വലിയ ചാട്ടമൊക്കെ നമ്മൾ ചാടിയിട്ടുള്ളതാ…..
പിന്നല്ല…ഇതിലും വലിയ ചാട്ടമൊക്കെ നമ്മൾ ചാടിയിട്ടുള്ളതാ…..
By
മലയാള ടെലിവിഷൻ പരമ്പരയിൽ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഉപ്പും മുളകും.
പരമ്പരയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമാണ് ബാലു ബാലചന്ദ്രൻ തമ്പി .ബിജു സോപാനമാണ് ആ കഥാപാത്രം ചെയ്യുന്നത്.ഒരു നർമ്മം കലർന്ന കഥാപാത്രമാണ് ബാലുവിന്റേത്.ഇപ്പോളിതാ ഉപ്പും മുളകിലെ ബാലുവും മകൻ മുടിയനും ഒന്നിച്ചുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
വിഷ്ണുവിനൊപ്പം ജീൻസും ടി ഷർട്ടുമൊക്കെ ഇട്ട് പൊങ്ങി ചാടുന്ന ഒരു ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.മാത്രമല്ല മറ്റുചില മാസ് ലൂക്കിലുള്ള ചിത്രങ്ങളുമുണ്ട്.ചിത്രത്തിന് ഇതിനോടകം തന്നെ ഒരുപാട് ലൈക്കുകളും കമെന്റുകളും കിട്ടിക്കഴിഞ്ഞു.ബാലുവിന്റെ ചാട്ടം കണ്ട് നോക്കിനിൽക്കുന്ന മുടിയനെ ചിത്രത്തിൽ കാണാം.
ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ അവതരിപ്പിക്കുന്ന ഉപ്പും മുളകും എന്ന പരമ്പര വളരെ പെട്ടന്നാണ് പ്രേക്ഷക ഹൃദയം കീഴടക്കിയത്.ബാലുവും നീലുവും അവരുടെ അഞ്ച് മക്കളുമടങ്ങുന്ന കുടുംബം ഓരോ സാധാരണക്കാരന്റെയും ജീവിതവുമായി സാമ്യപ്പെടുത്തിയിരിക്കുന്നു.പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മലയാളികളക്ക് പ്രീയപ്പെട്ടവരാണ്.
balu mudiyan new instagram photo viral