Connect with us

മകളുടെ വിവാഹം നടക്കുമ്പോള്‍ ഏതൊരച്ഛനും സ്വഭാവികമായുണ്ടാവുന്ന ഇമോഷനാണ് അപ്പോള്‍ തനിക്കും തോന്നിയത്;ബാലുവിന്റെ വാക്കുകൾ!

Malayalam

മകളുടെ വിവാഹം നടക്കുമ്പോള്‍ ഏതൊരച്ഛനും സ്വഭാവികമായുണ്ടാവുന്ന ഇമോഷനാണ് അപ്പോള്‍ തനിക്കും തോന്നിയത്;ബാലുവിന്റെ വാക്കുകൾ!

മകളുടെ വിവാഹം നടക്കുമ്പോള്‍ ഏതൊരച്ഛനും സ്വഭാവികമായുണ്ടാവുന്ന ഇമോഷനാണ് അപ്പോള്‍ തനിക്കും തോന്നിയത്;ബാലുവിന്റെ വാക്കുകൾ!

മലയാളി പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെടുന്ന കുടുംബ പരമ്പരയാണ് ഉപ്പും മുളകും.പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രീയങ്കരരാണ്.കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടു നിന്നത് ലച്ചുവിന്റെ വിവാഹ വിശേഷങ്ങളാണ്.ഒരു യഥാർത്ഥ വിവാഹത്തിന്റെ എല്ലാ ചേരുവകളോടും കൂടിയായിരുന്നു വിവാഹ ചടങ്ങുകൾ.ബാലുവിന്റെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്.ഒരു മകളെ വിവാഹം കഴിച്ചയക്കുമ്പോ ഒരച്ഛനുണ്ടാകുന്ന എല്ലാ വികാരങ്ങളും ബാലുവിനുണ്ടായിരുന്നു.സീരിയലിലെ ബാലുവിന്റെയും ലച്ചുവിന്റെയും ഒരു സീൻ പ്രേക്ഷകരുടെ കണ്ണുനനയിച്ചു.

മകളെ കൈപിടിച്ചുകൊടുക്കുമ്പോഴും വരന്റെ വീട്ടിലേക്കായി പോവുന്നതിനിടയിലും ബാലു വികാരഭരിതനായിരുന്നു. അതിനിടയിലായിരുന്നു സങ്കടം സഹിക്കാനാവാതെ നീലുവും കരഞ്ഞത്. മുടിയനും കേശുവും ശിവാനിയുമെല്ലാം സങ്കടത്തിലായിരുന്നു. ഇപ്പോൾ ഒരഭിമുഖത്തിൽ വിവാഹ ചടങ്ങിലെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ബാലുവായി ഉപ്പും മുളകിലും എത്തി പ്രേക്ഷക ഹൃദയം കവർന്ന ബിജു സോപാനം.

വിവാഹം ഷൂട്ട് ചെയ്യുമ്പോള്‍ താന്‍ ശരിക്കും കരഞ്ഞുപോയെന്നും ഗ്ലിസറിനൊന്നും ആവശ്യം വന്നില്ലെന്നും ബിജു സോപാനം പറയുന്നു.ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.ഗ്ലിസറിനില്ലാതെ കരഞ്ഞതിനെക്കുറിച്ച് പല താരങ്ങളും തുറന്നുപറയാറുണ്ട്. ഈ രംഗത്ത് തനിക്ക് ഗ്ലിസറിന്‍ വേണ്ടി വന്നിരുന്നില്ലെന്ന് ബിജു സോപാനം പറയുന്നു. തിരക്കഥയ്ക്കനുസരിച്ച് പ്ലാന്‍ ചെയ്ത രംഗമായിരുന്നില്ല അത്. മകള്‍ക്കായി കുറച്ച് ഉപദേശം കൊടുക്കണമെന്നായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ആ രംഗത്തില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് കണ്ണുനീര്‍ നിയന്ത്രിക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു.

ലച്ചുവായെത്തുന്ന ജൂഹിയും ആ രംഗത്തില്‍ മികച്ച അഭിനയമായിരുന്നുവെന്നും ബിജു സോപാനം പറയുന്നു. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും അവര്‍ മക്കളാണ്. ഷൂട്ടിംഗിനായെത്തിയ ആദ്യദിവസം മുതല്‍ അവരെല്ലാം അച്ഛനെന്നാണ് വിളിക്കുന്നത്. ഹൃദയം കൊണ്ടാണ് അവര്‍ അങ്ങനെ വിളിക്കുന്നത്. തനിക്ക് ഏഴുമക്കളാണെന്നായിരുന്നു നേരത്തെ നീലു പറഞ്ഞത്. അച്ഛനേയും അമ്മയേയും തുടക്കം മുതലേ അങ്ങനെ തന്നെയാണ് വിളിച്ച് ശീലിച്ചതെന്ന് മക്കളും പറഞ്ഞിരുന്നു.

മകളുടെ വിവാഹം നടക്കുമ്പോള്‍ ഏതൊരച്ഛനും സ്വഭാവികമായുണ്ടാവുന്ന ഇമോഷനാണ് അപ്പോള്‍ തനിക്കും തോന്നിയതെന്നും ബിജു സോപാനം പറയുന്നു. മകളുടെ കൊപിടിച്ച് കൊടുക്കുമ്പോഴും അവര്‍ ഇറങ്ങുമ്പോഴും മാറിനിന്ന് വികാരഭരിതനാവുന്ന അച്ഛന്‍. അച്ഛന്റെ ഇമോഷന്‍ തന്നെയാണ് ബാലുവും അനുഭവിച്ചത്. അതിനാലാണ് കരഞ്ഞുപോയതെന്നും താരം പറയുന്നു. പൊതുവേ ബോള്‍ഡായി വിശേഷിപ്പിക്കുന്ന നീലുവും ലച്ചുവിന്റെ വിവാഹദിനത്തില്‍ കരഞ്ഞിരുന്നു. എന്നെക്കൂടി കരയിപ്പിക്കാതെടി നീലുവെന്നായിരുന്നു ബാലുവിന്റെ ഡയലോഗ്.

balu about lechus marriage

More in Malayalam

Trending

Recent

To Top