Malayalam
കുടുംബത്തിനൊപ്പം വയലിന്‍ വായിച്ച് ബാലഭാസ്‌ക്കര്‍; അപകടത്തിന് മുന്നേയുള്ള വീഡിയോയുമായി സുഹൃത്ത്
കുടുംബത്തിനൊപ്പം വയലിന്‍ വായിച്ച് ബാലഭാസ്‌ക്കര്‍; അപകടത്തിന് മുന്നേയുള്ള വീഡിയോയുമായി സുഹൃത്ത്
വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ഉന്നും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അപ്രതീക്ഷിതമായിരുന്നു ആ മരണം. അപകടത്തില്‍ ബാലുവിന്റെ മകളും മരണപ്പെട്ടിരുന്നു. 2018 ലായിരുന്നു ബാലു മരണപ്പെടുന്നത്. തന്റെ സംഗീതം കൊണ്ട് മലയാളികളുടെ മനസില്‍ ഒരിക്കലും മായാത്തൊരു ഇടം നേടിയെടുത്ത കലാകാരനാണ് ബാലഭാസ്‌കര്‍. അതേസമയം ബാലഭാസ്‌കറിന്റെ മരണ ശേഷം സംഭവബഹുലമായ രംഗങ്ങളായിരുന്നു അരങ്ങേറിയത്. ആരോപണങ്ങളും വെളിപ്പെടുത്തലുകളുമൊക്കെയായി വലിയ വിവാദമായി മാറുകയായിരുന്നു സംഭവം.
ദുരൂഹത വിട്ടൊഴിയാത്ത സംഭവത്തിന്റെ സത്യാവസ്ഥ അറിയണം എന്ന് തന്നെയാണ് ഓരോ മലയാളികളും ആഗ്രഹിക്കുന്നത്. ബാലഭാസ്‌ക്കറിന്റെ ബന്ധുവും അച്ഛനും അമ്മയുമെല്ലാം ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. അതപകൊണ്ടു തന്നെ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്ന വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ അത്തരത്തില്‍ ബാലഭാസ്‌ക്കറിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇന്ന് ബാലഭാസ്‌ക്കറിന്റെ ഓര്‍മ്മയില്‍ ജീവിക്കുന്ന ഒരുപാട് പേരുണ്ട്. അച്ഛനും അമ്മയും ഭാര്യയും എല്ലാം ഈ ഷോക്കില്‍ നിന്ന് ഇതുവരെയും പുറത്ത് കടന്നിട്ടില്ല, ബാലഭാസ്‌ക്കര്‍ മരണപ്പെടുന്നതിന് മുമ്പുള്ള അവസാന കൂടിക്കാണല്‍ എന്ന നിലയിലാണ് വീഡിയോ പ്രചരിക്കുന്നത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമിരുന്ന് പ്രിയപ്പെട്ട ഗാനങ്ങള്‍ തന്റെ വയലിനിലൂടെ വായിക്കുകയാണ് അദ്ദേഹം. അത് ഏറെ ആസ്വദിച്ച് ബാലഭാസ്‌ക്കറിന്റെ തൊട്ട് അടുത്തിരിക്കുന്ന ലക്ഷ്മിയെയും ചുറ്റും കൂടിയിരിക്കുന്ന ബന്ധുക്കളെയും കാണാം.
അദ്ദേഹത്തിന്റെ സുഹൃത്ത് അജയ് ശങ്കറാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് 2016 ഓഗസ്റ്റില്‍ എടുത്തതാണ്. ഇന്ത്യ ട്രിപ്പ് ആണ്. അന്ന് അമ്മുമ്മ, അമ്മാവന്‍, പ്രിയ, ലക്ഷ്മി, ബാലു എല്ലാവരുടെയും കൂടെ ചിലവഴിച്ച നല്ല നിമിഷങ്ങളെന്നാണ് ബാലഭാസ്‌ക്കറിന്റെ സുഹൃത്തും ബന്ധുവുമായി അജയ് ശങ്കര്‍ കുറിച്ചിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം ബാലഭാസ്‌ക്കറിന്റെ അമ്മയും അദ്ദേഹത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഞാന്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപിക ആയിരുന്നു. സംഗീതം ഇഷ്ടമായിരുന്നു. അതുകൊണ്ട് കുഞ്ഞുങ്ങളെ ഗര്‍ഭിണി ആയിരുന്നപ്പോള്‍ തന്നെ അവര്‍ക്ക് സംഗീതത്തില്‍ ബന്ധമുണ്ടാകാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ജനിച്ച ശേഷവും അവര്‍ക്ക് സംഗീത വാസന ഉണ്ടാകാനുള്ള കാര്യങ്ങള്‍ ചെയ്തു.
പിന്നീട് അവന്‍ അമ്മാവന്റെ അടുത്ത് വയലിന്‍ പഠിക്കാന്‍ തുടങ്ങി. എന്റെ മോള്‍ക്ക് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു, അങ്ങനെ ആശുപത്രിയില്‍ അഡ്മിറ്റായ സമയത്ത് അവനെ എനിക്ക് അമ്മൂമ്മയുടെ അടുത്ത് ആക്കേണ്ടി വന്നു എന്നത് ശരിയാണ്. ജോലിക്ക് പോകുന്ന സമയങ്ങളില്‍ പലപ്പോഴും അമ്മയുടെ അടുത്ത് ആക്കേണ്ടി വന്നിട്ടുണ്ട്. അല്ലാതെയുള്ള സമയങ്ങളില്‍ മക്കളുടെ കൂടെ തന്നെ ഞാന്‍ ഉണ്ടായിരുന്നു.
‘പിജിക്ക് പഠിക്കുമ്പോളാണ് കൂട്ടുകാരെല്ലാം കൂടി അവനെ കല്യാണം കഴിപ്പിക്കുന്നത്. ആ പരീക്ഷ എഴുതിയത് മോശമായി പോയി. ഇപ്പോഴും മാര്‍ക്ക് ലിസ്റ്റ് വാങ്ങീട്ടില്ല. അവന്‍ റിസേര്‍ച്ച് ചെയ്യണം എന്നൊക്കെയായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍ അതൊന്നും നടന്നില്ല. കൂട്ടുക്കാരെല്ലാം അവനെ രക്ഷിച്ചു എന്നാണ് പറയുന്നത്. എന്നാല്‍ അതോടെ ഞങ്ങളുടെ ജീവിതം തീര്‍ന്നു എന്നുപറയാം’.
‘പിന്നെയും ഞങ്ങള്‍ ജീവിച്ചു, കാരണം അവന്‍ ഗുരുത്വം ഇല്ലാത്തവനോ സ്‌നേഹമില്ലാത്തവനോ ഒന്നും ആയിരുന്നില്ല. അച്ഛന്‍ അവനെ കാണാന്‍ പോകുമായിരുന്നു. അവിടുത്തെ വിശേഷങ്ങള്‍ പറയുമ്പോള്‍ എനിക്ക് സന്തോഷമായിരുന്നു’ എന്നും അമ്മ പറയുന്നു. വീടൊക്കെ വച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ ചെല്ലുന്നതൊന്നും ഭാര്യക്ക് ഇഷ്ടമല്ലായിരുന്നു. അതുവരെ വലിയ കാര്യമായിരുന്നു.
കല്യാണം കഴിച്ചുപോയല്ലോ എന്നോര്‍ത്തിട്ട് ഞങ്ങള്‍ അവനു മുന്നില്‍ കതകടച്ചിട്ടില്ല, അവന്‍ വരാറുണ്ടായിരുന്നു. അവരുടെ കുടുംബകാര്യത്തില്‍ ഒന്നും ഞാന്‍ ഇടപെടാറുണ്ടായിരുന്നില്ല. ഞങ്ങള്‍ക്കിപ്പോള്‍ ഒറ്റ ലക്ഷ്യമേയുള്ളൂ, അവന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണം. അതിനു ശേഷം മരിക്കണം. അല്ലാതെ ജീവിച്ചിരിക്കണമെന്ന് ഒരു താല്പര്യവുമില്ല. സംഗീതത്തിന്റെയും ഈശ്വര വിശ്വാസത്തിന്റെയും ബലത്തിലാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. എന്നെ ആശ്രയിച്ച് രണ്ടുപേരുള്ളത് കൊണ്ട് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടില്ല. എനിക്കെല്ലാം നഷ്ടമായി, എന്റെ മകനും പോയി. ജീവിതം ആകെ തീര്‍ന്നു’, എന്നും അമ്മ ശാന്തകുമാരി വികാരാധീനയായി പറഞ്ഞു.